1 GBP = 93.50 INR                       

BREAKING NEWS

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരം കോബ് ബ്രെയ്റ്റും മകളും ഉള്‍പ്പടെ ഏഴ് പേര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു: അമേരിക്കന്‍ കായിക ഇതിഹാസത്തിന്റെ അകാല മരണത്തില്‍ ഞെട്ടി കായിക ലോകം

Britishmalayali
kz´wteJI³

ലോസ് ഏഞ്ചല്‍സ്:  അമേരിക്കന്‍ ഇതിഹാസ ബാസ്‌ക്കറ്റ് ബോള്‍ താരം കോബ് ബ്രെയ്റ്റ്ും മകളും ഉള്‍പ്പടെ ഏഴ് പേര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. ലോസ് ഏഞ്ചല്‍സിന് സമീപം കാലാബാസിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കന്‍ സമയം 10 മണിക്കാണ് കായിക ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ ബ്രെയ്ന്റിന്റെ മകള്‍ ഉള്‍പ്പെടെ ഏഴ്പേരുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ നല്കുന്ന സൂചന.

ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിച്ചത് മൂലം രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് ലോസ് ഏഞ്ചലസിലെ അഗ്നിശമന വിഭാഗം അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മരിച്ചവരില്‍ ബ്രയ്ന്റ്ിന്റെ മകള്‍ 13 വയസ്സുകാരി ഗിയാനയും ഉള്‍പ്പെടുന്നു. ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസമായിട്ടാണ് 41 കാരനായ ബ്രെയ്ന്റ് അറിയപ്പെടുന്നത്.

ഹൈസ്‌ക്കൂള്‍ കാലത്ത് തന്നെ തന്റെ കഴിവുകൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷി്ച്ച ബ്രയ്ന്റ് കോളേജ് വിദ്യാഭ്യാസം വേണ്ടെന്ന് വെച്ച് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ ഭാഗമാകുകയായിരുന്നു. 20 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കായിക ജീവിതം മുഴുവന്‍ ലോസ് ഏയ്ഞ്ചല്‍സ് ലേക്കേഴ്‌സിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഇതില്‍ അഞ്ച് തവണ ടീമിന് കിരീടം കിട്ടിയപ്പോള്‍ 18 തവണയാണ് മികച്ച കളിക്കാരനുള്ള ഓള്‍ സ്റ്റാര്‍ നേടിയത്. 2008 , 2012 ഒളിംപിക്‌സുകളില്‍ അമേരിക്കന്‍ ടീമിനുവേണ്ടി സ്വര്‍ണ മെഡലും നേടി.

അസാമാന്യ സമര്‍പ്പണവും കഴിവും കൊണ്ട് എന്തൊക്കെ നേടാന്‍ കഴിഞ്ഞുവെന്നതിന് ഉദാഹരണമാണ ബ്രെയ്ന്റിന്റെ കായിക ജീവിതമെന്ന് എന്‍ബിഎ കമ്മീഷണര്‍ ആദം സില്‍വര്‍ പ്രസ്താവനയില്‍ പറഞ്ഞു. മല്‍സരത്തില്‍നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ എന്ന ചിത്രത്തിന് 2018 ല്‍ ഓസ്‌കാറില്‍ ഏറ്റവും നല്ല ആനിമേറ്ററ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. 

2003 ല്‍ ബ്രെയന്റിനെതിരെ ഉയര്‍ന്ന ബലാല്‍സംഗ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. പത്തൊന്മ്പതുകാരിയെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്. ആരോപണം ബ്രെയ്ന്റ് നിഷേധിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മായത്ത കളങ്കമായി. സംഭവത്തില്‍ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category