1 GBP = 93.50 INR                       

BREAKING NEWS

പൗരത്വ നിയമഭേദഗതി നിയമം: കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശിലേക്ക് മടങ്ങിയവരുടെ എണ്ണം ഇരട്ടി; അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍; ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി നിയമം പാസായതിന് പിന്നാലെ രാജ്യത്ത് നിന്നും ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന ബംഗ്ലാദേശികളുടെ എണ്ണം വര്‍ധിച്ചെന്ന് പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരിയില്‍ മാത്രം അതിര്‍ത്തിവഴി മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ തുടര്‍ന്നിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് മടങ്ങാന്‍ ശ്രമിച്ച 268 പേരാണ് ജനുവരിയില്‍ പിടിയിലായത്. ഇവര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

കൂട്ടപ്പലായനം കൂടുതലായി ശ്രദ്ധിക്കപ്പെടാന്‍ കഴിയുന്നില്ല. എന്നാല്‍ കൂടുതല്‍പേര്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പ്രദേശത്ത് ശക്തമായിരുന്ന കാലിമോഷണവും മയക്കുമരുന്ന് ഇടപാടുകളും വളരെയധികം കുറഞ്ഞതായും ഐജി വൈബി ഖുറാനിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മേഖലയിലെ കാലിമോഷണവും മയക്കുമരുന്നുകടത്തും കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു. ജനുവരിയില്‍ പതിനായിരത്തോളം മയക്കുമരുന്നുഗുളികകള്‍ പിടികൂടിയിട്ടുണ്ട്. 2017-ല്‍ ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നെങ്കില്‍ 2018 ആയപ്പോഴും ഇത് 2971 ആയെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category