1 GBP = 93.00 INR                       

BREAKING NEWS

സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെ നടപടി: കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു; ഭരണകൂടം അംഗീകരിച്ച 301 വെബ് സൈറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു; സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് അധികൃതര്‍

Britishmalayali
kz´wteJI³

ശ്രീനഗര്‍: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ജമ്മു ആന്‍ഡ് കശ്മീര്‍ ഭരണകൂടമാണ് ശനിയാഴ്ച മുതല്‍ ബ്രോഡ്ബാന്‍ഡും മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. 'വൈറ്റ്‌ലിസ്റ്റ്' ചെയ്ത വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാത്രമേ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകൂ. ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു.

എന്നാല്‍, ജമ്മുകശ്മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണവ. സാമൂഹികമാധ്യമങ്ങള്‍ക്കുള്ള വിലക്കും പ്രശ്നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിനുള്ള പൂര്‍ണ വിലക്കും തുടരും.

ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരേ ജനുവരി പത്തിന് സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടപടി. കശ്മീരിനു നല്‍കി വന്നിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ പ്രതിഷേധങ്ങള്‍ തടയാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ട് ഇത് അഞ്ച് മാസം പിന്നിടുകയാണ്.

ഇതോടെ ജമ്മു കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി തുടങ്ങും. കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതു നീട്ടുന്നതില്‍ ആഗോളതലത്തില്‍ തന്നെ വന്‍ വിമര്‍ശനങങള്‍ക്കിടയാക്കിയിരുന്നു. ഇതില്‍ സുപ്രീംകോടതി ഇടപെട്ട് മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category