1 GBP = 95.60 INR                       

BREAKING NEWS

കൊലയാളി വൈറസ് നമ്മുടെ തൊട്ടടുത്ത് വരെയെത്തി: നേപ്പാളിലെ വിദ്യാര്‍ത്ഥിയുടെ അണുബാധ സ്ഥിരീകരിക്കുമ്പോഴും ആലുവയില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് സൂചന; പൂര്‍ണമായും ഒറ്റപ്പെട്ട് വുഹാന്‍; പതിനായിരങ്ങള്‍ രോഗബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍; ശുദ്ധികരണത്തിന് നേതൃത്വം നല്‍കി അനേകം മണ്ണ് മാന്തി യന്ത്രങ്ങള്‍

Britishmalayali
kz´wteJI³

കാഠ്മണ്ഡു: മരണ ഭീതി പരത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം ആളുകള്‍ക്ക് ചൈനീസ് അധികൃതര്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊലവിളി ഉയര്‍ത്തുന്ന ഈ രോഗം നിലവില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ അതായത് പത്തിലധികം രാജ്യങ്ങളില്‍ രോഗം സ്ഥിരികരിക്കാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, നേപ്പാളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നു മടങ്ങിയെത്തിയ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേപ്പാളില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വുഹാനിലെ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ത്ഥി ജനുവരി അഞ്ചിനാണ് നേപ്പാളില്‍ തിരിച്ചെത്തിയത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ നിന്നുള്ള സ്പെസിമെനുകളും രക്തസാംപിളുകളും ശേഖരിച്ച ശേഷം ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്കു പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ വിദ്യാര്‍ത്ഥിക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലും രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിക്കുന്ന പതിനൊന്നാമത്തെ രാജ്യമായി.

വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അയാളുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുമെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പ്് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നു പോയ ശേഷം വിദ്യാര്‍ത്ഥി എവിടെയൊക്കെ പോയിരുന്നതായി അറിവില്ലെന്നും ഇത് അന്വേഷിച്ച് അവിടേക്കു നിരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വുഹാന്‍ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. വുഹാന്‍ നഗരമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും എല്ലാ നഗരങ്ങളിലും ജനം പരിഭ്രാന്തിയിലും ജാഗ്രതയിലുമാണ്. കൂടാതെ, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് 26 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 880 പേരിലേക്ക് രോഗം പടര്‍ന്നതായാണ് സൂചന. വുഹാനു പുറമേ ഹോങ്കോങ്, മകായു തുടങ്ങിയ നഗരങ്ങളിലും തായ്വാന്‍, ജപ്പാന്‍, സിഗംപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്നാം, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. ജപ്പാനില്‍ വെള്ളിയാഴ്ച രണ്ടാമത്തെ വ്യക്തിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു കഴിഞ്ഞു. വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച മുതല്‍ നിരോധിച്ചിരുന്നു. നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നഗരം അടച്ച വാര്‍ത്ത പുറത്തുവന്നതോടെ നഗരവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും നിയന്ത്രണമേര്‍പ്പെടുത്തിയത്.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ആശുപത്രി പണിയാനുള്ള ശ്രമത്തിലാണ്. വുഹാനിലെ നിര്‍മ്മാണത്തൊഴിലാളികള്‍ വന്‍ ശ്രമങ്ങളാണ് ഇതിനോടകം നടത്തുന്നുണ്ട്. കൊറോണ വൈറസ് രോഗികളെ നേരിടാന്‍ മെഡിക്കല്‍ സൗകര്യം കൂടുതല്‍ ഒരുക്കണമെന്ന് ചൈന ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ടരക്കോടിയിലധികം ജനങ്ങളെയാണ് നിയന്ത്രണം ഇതോടെ ബാധിക്കുക. അതിനിടെ, വ്യാഴാഴ്ച സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്ലന്‍ഡ്, തയ്വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ് കോങ്, വിയറ്റ്‌നാം, സൗദി എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്ലാവരും കുടുങ്ങിക്കിടക്കുകയാണ്' നഗരം വിട്ടുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ താനും കുടുംബവും രോഗബാധിതരാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായി വുഹാനിലെ ആളുകള്‍ അന്തര്‍ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൈനയില്‍നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ ഇന്ന് തന്നെ പുനെയിലെ ലാബിലേക്ക് അയക്കും. ചൈനയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലാണ്. ചൈനയില്‍ പഠിക്കുന്ന കോട്ടയം ജില്ലക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണു നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. വിദ്യാര്‍ത്ഥിനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായ നിരീക്ഷണമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സൗദിയില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാര്‍ക്കും രോഗമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ ഇന്ത്യയില്‍ ആശങ്ക നല്‍കുന്ന റിപ്പോര്‍ട്ടുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി.

ഐസലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ നിര്‍ദ്ദേശം.... മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും
കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ന്നതോടെ രാജ്യത്തും വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് നടത്തുന്നത്. പരിഭ്രാന്തിയുടെ ആവശ്മില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍
കൊറോണ വൈറസ് ബാധിച്ചെന്നു സംശയിക്കുന്നവരെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍, ജില്ല ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മുഖാവരണം, കയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാംപിളുകള്‍ വൈറോളജി ലാബിലേക്ക് അയയ്ക്കാനും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം നല്‍കി.

ജാഗ്രത പാലിക്കണം
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. പുതിയ ഇനം വൈറസ് ആയതിനാല്‍ ഇതിനു പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണു നല്‍കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ചു ചികിത്സ നല്‍കണം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

നിരീക്ഷണം ശക്തം
വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയാണു പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ 28 ദിവസം വരെ നിരീക്ഷിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയിലാണ് എത്തിക്കേണ്ടത്. ചൈനയില്‍ നിന്നു വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണം. സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category