1 GBP = 93.50 INR                       

BREAKING NEWS

റെന്‍സണ്‍ തുടിയന്‍ പ്ലാക്കല്‍ പ്രസിഡന്റ്; സെക്രട്ടറി സ്റ്റാനി എമ്മാനുവേല്‍; ട്രഷറര്‍ ജോര്‍ജ്ജ് തോമസ്; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം

Britishmalayali
ജോര്‍ജ് തോമസ്

മാഞ്ചസ്റ്റര്‍: ട്രാഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ 2020 വര്‍ഷത്തെ ഭരണസമിതിയെ ഇവിടെച്ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാര്‍ഷിക പൊതുയോഗം നടന്നത്.

സംഘടനയുടെ പുതുവര്‍ഷത്തെ പ്രസിഡന്റായി അഡ്വ: റെന്‍സണ്‍ തുടിയന്‍ പ്ലാക്കലിനെ യോഗം ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ജോര്‍ജ്ജ് തോമസിനെയും വൈസ് പ്രസിഡണ്ടായി ബിജു നെടുമ്പള്ളില്‍നെയും ജോയന്റ് സെക്രട്ടറിയായി സിജു ഫിലിപ്പിനെയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബി റെന്‍സണ്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. 

കഴിഞ്ഞ പാതിനാലു വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ വിവിധങ്ങളായി ചാരിറ്റി പ്രവര്‍ത്തനങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബഹുവിധങ്ങളായ പ്രോഗ്രാമുകളിലൂടെയും നിരവധി പരിപാടികള്‍ സമൂഹത്തില്‍ കാഴ്ചവച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്നു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുകെ യിലെത്തന്നെ ഏറ്റവും മികവുറ്റ അസോസിയേഷന്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം യുക്മ നടത്തിയ വള്ളംകളി മത്സരത്തില്‍ ടിഎംഎ യുടെ ട്രാഫോര്‍ഡ് ബോട്ട് ക്ലബ്ബ് പ്രശംസനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതോടൊപ്പം അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫോര്‍ഡ് നാടക സമിതി പത്തിലധികം നാടകങ്ങളാണ് ഇക്കാലയളവില്‍ സമൂഹത്തില്‍ സംഭാവന ചെയ്തത്.

പുതുതായി ട്രാഫോര്‍ഡിലും പരിസരപ്രദേശങ്ങളിലേയ്ക്കും താമസമാക്കിയ എല്ലാ മലയാളികളെയും ട്രാഫോര്‍ഡ് മലയാളി അസ്സോസിയേഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പുതിയതായി ചാര്‍ജ്ജെടുത്ത ടിഎംഎയുടെ പ്രസിഡണ്ട് അഡ്വ: റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ അറിയിച്ചു. ബഹുവിധങ്ങളായ പരിപാടികള്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് തയ്യാറാക്കികൊണ്ടു തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ക്രിസ്മസ് - ന്യൂ ഇയര്‍ പരിപാടിയില്‍ ബിജു കുര്യന്‍, അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ലി ജോണ്‍, ലിജോ ജോണ്‍, മീന ഷൈജു, ഹൈഡി ബിനോയ്, ഷൈബി ബിജു, ഡോണി ജോണ്‍, സാജു ലാസര്‍, അഡ്വ : റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category