1 GBP = 97.50 INR                       

BREAKING NEWS

ഷീന്‍ മാത്യു- ഡോണ്‍ പോള്‍ സഖ്യത്തിന് ഒന്നാംസ്ഥാനം; സിബു ജോണ്‍- അനിഷ് തോമസ് സഖ്യം രണ്ടാമത്; സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ തീ പാറിയ ബാഡ്മിന്റണ്‍ പോരാട്ടം ഇങ്ങനെ

Britishmalayali
ക്രിസ്റ്റി അരഞ്ഞാണി

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷനു കീഴില്‍ നിന്നുമുള്ള യുകെയിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ മാസ്സ് /മിഷന്‍ സെന്ററുകള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും അതിലുപരി കായികവും, മാനസികവും, ആത്മീയവും, ആരോഗ്യപരവുമായ വികസനവും ലക്ഷ്യം വച്ച് നടത്തിയ ടൂര്‍ണമെന്റില്‍ നടന്നത് തീ പാറുന്ന പോരാട്ടം. ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ലിതര്‍ലാന്റില്‍ നിന്നുള്ള ഷീന്‍ മാത്യു - ഡോണ്‍ പോള്‍ സഖ്യമാണ് ഒന്നാം സ്ഥാനം നേടിയത്. 250 പൗണ്ടും ട്രോഫിയുമാണ് ഇവര്‍ നേടിയത്.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ ക്‌നാനായ കത്തോലിക്ക മിഷന്റെ കീഴിലുള്ള സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ നിന്നുള്ള സിബു ജോണ്‍ - അനിഷ് തോമസ് സഖ്യമാണ് രണ്ടാം സ്ഥാനം നേടിയത്. 150 പൗണ്ടും ട്രോഫിയുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഔവര്‍ ലേഡി ഓഫ് പെര്‍പുവല്‍ ഹെല്‍പ്പ് മിഷന്‍ സെന്റ് തെരേസയുടെ കാത്തലിക് ചര്‍ച്ച് വോള്‍വര്‍ഹാംപ്ടണിലെ അഷ്ലിന്‍ അഗസ്റ്റിന്‍ പുളിക്കല്‍ - ജെറമി കുര്യന്‍ സഖ്യമാണ് മൂന്നാം സ്ഥാനം നേടിയത്. നോര്‍ത്താംപ്ടണ്‍ സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ നിന്നുള്ള ജിനിയും ജോമേഷുമാണ് നാലാം സ്ഥാനം നേടിയത്.

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ഓള്‍ യുകെ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മെന്‍സ് ഫോറം പ്രസിഡണ്ട് ജോഷി വര്‍ഗീസ് സ്വാഗതവും സെക്രട്ടറി ബിജു ജോസഫ് നന്ദിയും രേഖപ്പെടുത്തി. യുകെയുടെ വിവിധ ഭാഗത്ത് നിന്നുള്ള 29 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വിജയികളായ എല്ലാവരേയും, പങ്കെടുത്തവരെയും ഓള്‍ഫ് മെന്‍സ് ഫോറം സ്‌പോര്‍ട്‌സ് കമ്മിറ്റി അഭിനന്ദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category