1 GBP = 93.50 INR                       

BREAKING NEWS

മകളുടെ സ്വപ്ന വിവാഹ സാക്ഷാത്ക്കാരത്തിന് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ; ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെയും സമ്മാനമായി നല്‍കി പെറ്റമ്മ: മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമായതോടെ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മകളും

Britishmalayali
kz´wteJI³

ലണ്ടന്‍: മകളുടെ വിവാഹത്തിന് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ. ഒടുവില്‍ മകളുടെ വിവാഹത്തിന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെയും സമ്മാനമായി നല്‍കി പെറ്റമ്മ. അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകള്‍ ലോറന്‍ പറയുന്നു.

ലോറന്‍ വാള്‍ എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറന്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്. ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നല്‍കി. വിവാഹ ശേഷം ഇരുവരും ഡെവണിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനും പോയി. വിവാഹത്തിന് എട്ടാഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവ് പോള്‍ ലോറനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതിന് പിന്നാലെ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ലോറന്റെ അമ്മ ജൂലി പ്രസവിക്കുകയും ചെയ്തു. മകളുടെ മുന്‍ ഭര്‍ത്താവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണെന്നും പ്രസവത്തിന് പിന്നാലെ ജൂലി വെളിപ്പെടുത്തുകയും ചെയ്തു.

പോള്‍ താനുമായുള്ള വിവാഹ സമയത്തും അമ്മയ്ക്കൊപ്പം വളരെ സന്തോഷവാനായിരുന്നെന്നും ഇരുവരും എപ്പോഴും കൊച്ചു വര്‍ത്തമാനം പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നെന്നും ലോറന്‍ പറയുന്നു. എന്നാല്‍ തന്നോട് ഈ ചതി ചെയ്ത അമ്മയോട് ഒരിക്കലും പൊറുക്കാനാവില്ലെന്നാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മകള്‍ പറയുന്നത്. അമ്മയുടെ ഫോണില്‍ ഇരുവരും ലോറനുമായുള്ള വിവാഹത്തിന് മുന്നേ മുതല്‍ സ്നേഹത്തിലായിരുന്നെന്നും ഫോണ്‍ ചെയ്തിരുന്നതായുള്ള തെളിവുകളും ലോറന് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അമ്മ നിഷേധിച്ചതായും ലോറന്‍ പറയുന്നു.

താന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിച്ച രണ്ട് വ്യക്തികള്‍ തന്നെ ചതിച്ചതിന്റെ ഞെട്ടലില്‍ നിന്നും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോചിതയായിട്ടില്ലെന്നും ലോറന്‍ പറയുന്നു. ഒരു മകളോട് ഒരമ്മ ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണിതെന്നും ലോറന്‍ പറഞ്ഞു. പോളിന് 18 വയസ്സുള്ളപ്പോഴാണ് ലോറനും പോളും പ്രണയത്തിലാകുന്നത്. ഇരുവരും ഡേറ്റിങിലും ആയി. 2004 മാര്‍ച്ചില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. മകള്‍ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

അമ്മ തന്റെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം കേട്ടെങ്കിലും വിശ്വസിച്ചിരുന്നില്ല. ഒരിക്കല്‍ റോഡില്‍ വെച്ച് കണ്ടപ്പോള്‍ അമ്മയുടെ വയറ് കണ്ട് അത്ഭുതപ്പെട്ട തന്നോട് വയറ്റില്‍ മുഴയാണെന്നാണ് അമ്മ പറഞ്ഞതെന്നും ലോറന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category