1 GBP = 93.00 INR                       

BREAKING NEWS

അര്‍ധസെഞ്ചുറികളുടെ വെടിക്കെട്ട് തീര്‍ത്ത് ഇന്ത്യന്‍ യുവ നിര: അഞ്ചാം കിരീടം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്ക്, അണ്ടര്‍ 19 ലോകകപ്പില്‍ വിജയതുടക്കം

Britishmalayali
kz´wteJI³

ബ്ലൂംഫോണ്ടെയ്ന്‍ (ദക്ഷിണാഫ്രിക്ക):  അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ യുവനിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തത് ലോകകപ്പില്‍ വിജയതുടക്കം കുറിച്ചത്. ഗ്രൂപ്പ് പോരാട്ടത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യന്‍ കൗമാരപ്പട തകര്‍ത്തത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്കയുടെ മറുപടി 45.2 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു നില്‍ക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി യശസ്വി ജെയ്സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ദ്രുവ് ചന്ദ് ജുറല്‍ (52*) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ദിവ്യാന്‍ഷ് സക്സേന (23), തിലക് വര്‍മ (46) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലങ്കയ്ക്കായി ആംഷി ഒറെന്‍, ആഷിയാന്‍ ഡാനിയല്‍, ദില്‍ഷന്‍ മധുഷങ്ക, കവിന്‍ഡു നദീഷന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങേണ്ട ഇന്ത്യയെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടികളിലൂടെ 297 ല്‍ എത്തിക്കുകയും പിന്നീട് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സിദ്ധേഷ് വീറാണ് കളിയിലെ താരമായി മാറിയത്. വീര്‍ 27 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നു. ജനുവരി 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 19 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ നവോദ് പരണവിതാന പുറത്താവുന്നത്. 13 പന്തില്‍ ആറു റണ്‍സെടുത്ത നവോദിനെ സുശാന്ത് മിശ്രയാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയവര്‍ കരുതലോടെ കളിച്ചതോടെ അടുത്ത വിക്കറ്റിനായി ഇന്ത്യയുടെ കാത്തിരിപ്പു നീണ്ടു. രണ്ടാം വിക്കറ്റില്‍ കമില്‍ മിഷാര - രവീന്ദു രസന്ത സഖ്യം 87 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത് ലങ്കന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. എന്നാല്‍ ഇരുവരും ഏഴു റണ്‍സിന്റെ ഇടവേളയില്‍ പുറത്തായതോടെ തകര്‍ന്നടിഞ്ഞ ലങ്ക തോല്‍വിയിലേക്ക് കടക്കുകയായിരുന്നു.

പിന്നീട് പിടിച്ചുനിന്നത് ലങ്കയുടെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ നിപുന്‍ ധനഞ്ജയ മാത്രം. 59 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്താണ് ധനഞ്ജയ പുറത്തായത്. കമില്‍ 59 പന്തില്‍ 39 റണ്‍സെടുത്തും രസന്ത 70 പന്തില്‍ 49 റണ്‍സുമെടുത്തു. വെറും 26 റണ്‍സിനിടെയാണ് ശ്രീലങ്കയ്ക്ക് അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് സിങ്, സിദ്ധേഷ് വീര്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ടും കാര്‍ത്തിക് ത്യാഗി, സുശാന്ത് മിശ്ര, യശ്വസി ജയ്സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 297 റണ്‍സെടുത്തത്. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ അര്‍ധസെഞ്ചുറി കുറിച്ചപ്പോള്‍, രണ്ടു പേര്‍ അര്‍ധസെഞ്ചുറിക്ക് അരികിലെത്തി. 74 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 59 റണ്‍സെടുത്ത ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (72 പന്തില്‍ 56), ധ്രുവ് ജുറെല്‍ (48 പന്തില്‍ പുറത്താകാതെ 52) എന്നിവരാണ് അര്‍ധസെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍. ശ്രീലങ്കയ്ക്കായി അംശി ഡിസില്‍വ, ആഷിയന്‍ ഡാനിയല്‍, ദില്‍ഷന്‍ മധുഷങ്ക, കവിന്ദു നദീശന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

അന്താരാഷ്ട്ര വേദികളില്‍ കളിച്ച് പരിചയുമുള്ള താരങ്ങള്‍ ഇംഗ്ലണ്ട്, ആസ്‌ട്രേലിയ ടീമുകളിലുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ബംഗ്ലാദേശിനേയും പ്രതിഭകളുള്ള അഫ്ഗാനിസ്ഥാനേയും എഴുതി തള്ളാനാവില്ല. സീനിയര്‍ ടീമിലേക്കുള്ള ചവിട്ടുപടിയെന്നതിനാല്‍ കൗമാര താരങ്ങള്‍ക്ക് കഴിവു തെളിയിക്കാനുള്ള വേദിയാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ്.

അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍,ശ്രീലങ്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വേ, യു.എ.ഇ, സ്‌കോട്ട്ലാന്റ്,കാനഡ, ജപ്പാന്‍, നൈജീരിയ. ഇതില്‍ ജപ്പാനും നൈജീരിയയും ആദ്യമായാണ് ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category