1 GBP = 93.50 INR                       

BREAKING NEWS

മരണം തൊട്ടുമുന്നില്‍ എത്തിയപ്പോഴും കുടുംബത്തിനായി നെട്ടോട്ടത്തിലായിരുന്നു ചന്ദ്രമോഹന്‍: ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ കാസര്‍കോട്ടുനിന്നെത്തി; വീട്ടിലെത്താന്‍ ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ദുരന്തം പാഞ്ഞെത്തി; ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം

Britishmalayali
kz´wteJI³

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ കാസര്‍കോട്ടു നിന്നെത്തിയതായിരുന്നു ചന്ദ്രമോഹന്‍. പക്ഷെ, വിധി മറ്റൊന്നായിരുന്നു ചന്ദ്രമോഹനെ കാത്ത് നിന്നത്. മരണം തൊട്ടുമുന്നില്‍ എത്തിയപ്പോഴും കുടുംബത്തിനായി നെട്ടോട്ടത്തിലായി ചന്ദ്രമോഹന്‍. റോഡ് കുറുകെക്കടക്കുന്നതിനിടെയാണ് ചന്ദ്രമോഹനെ ടോറസ് ലോറി ഇടിച്ചു വീഴ്ത്തുമ്പോഴ്ത്തിയത്. കാസര്‍കോട് ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ചന്ദ്രമോഹനന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരത്തില്‍ നിന്നുള്ള ബസില്‍ ചുങ്കത്ത് ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകുന്നതിനു റോഡ് കുറുകെക്കടക്കുമ്പോഴായിരുന്നു അപകടം. കോട്ടയം ചുങ്കം പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. 

ഇതിനിടെ മൃതദേഹം മാറ്റാന്‍ വൈകിയതായി ആരോപണമുയര്‍ന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് എത്തിയെങ്കിലും ടോറസ് ഓടിക്കാന്‍ അറിയാത്തതിനാല്‍ വണ്ടി നീക്കാന്‍ കഴിഞ്ഞില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ അഗ്നിസുരക്ഷാസേന വരുന്നതും കാത്തിരിക്കേണ്ടി വന്നു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സിലാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ബേക്കര്‍ ജംക്ഷനു സമീപം ബൈക്ക് യാത്രികനായ യുവാവ് കെഎസ്ആര്‍ടിസി ബസ് കയറി തല്‍ക്ഷണം മരിച്ചിരുന്നു.

പുതുവര്‍ഷത്തിലെ ആദ്യ മാസം പകുതി മാത്രം പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിലായി അപകടങ്ങള്‍ നടന്നത്. 6ന് ഉച്ചയ്ക്ക് പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ആന്ധ്രാ സ്വദേശിയായ തീര്‍ത്ഥാടകനും ലോട്ടറി വിറ്റ് ജീവിച്ചിരുന്ന, ശാരീരിക വെല്ലുവിളി നേരിടുന്നയാളും കൊല്ലപ്പെട്ടു. സ്ഥിരം അപകട മേഖലയിലായിരുന്നു സംഭവം.

തൊട്ടടുത്ത ദിവസം ഏഴിന് വെളുപ്പിന് വൈക്കം ചേരുംചുവടു പാലത്തിനു സമീപം കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലുപേര്‍ തല്‍ക്ഷണം മരിച്ചു. വാഹനങ്ങളുടെ അമിത വേഗവും റോഡിലെ അപാകതകളും ഇവിടെയും വില്ലന്‍. ഉദയംപേരൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 12നു രാത്രിയില്‍ തുരുത്തിയിലുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു.

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്തു തന്നെയായിരുന്നു ഈ സംഭവവും. 14ന് ഉച്ചയ്ക്ക് ബേക്കര്‍ ജംക്ഷനില്‍ വരി തെറ്റിപ്പാഞ്ഞ കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് യുവാവ് കൊല്ലപ്പെട്ടു. വൈക്കത്ത് ഇടറോഡില്‍ നിന്ന് തിരിഞ്ഞു കയറിയ സൈക്കിള്‍ യാത്രികന്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കൊല്ലപ്പെട്ടതും ഈ മാസം തന്നെ.

സീബ്രാ ലൈന്‍ ഇല്ലാതെ ചുങ്കം കവല. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ അമിത വേഗവും വില്ലന്‍. പൊലീസ് സാന്നിധ്യവും പ്രദേശത്തില്ല. ടിപ്പര്‍, ടോറസ് ലോറികള്‍ ഒട്ടേറെ കടന്നു പോകുന്ന വഴികൂടിയാണ് ഇത്. റോഡ് നവീകരിച്ച ശേഷം ഇവിടെ സീബ്രാ ലൈന്‍ വരച്ചിട്ടില്ല. നേരത്തേയുണ്ടായിരുന്ന ലൈനിനു സമീപത്തു കൂടി തന്നെയാണ് ഇന്നലെ അപകടത്തില്‍പെട്ട ചന്ദ്രമോഹനന്‍ റോഡ് മുറിച്ചു കടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category