1 GBP = 97.40 INR                       

BREAKING NEWS

സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി മൂന്ന് വയസ്സുകാരനെ പിതാവ് എക്സറേ മെഷീന് പുറത്തേക്ക് വെച്ചു; കണ്‍വെയര്‍ബെല്‍റ്റ് കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതിന് മുമ്പ് ആളുകള്‍ ബഹളം വെച്ചതോടെ പിതാവ് തന്നെ രക്ഷകനായി: സ്യൂട്കേസിന് പകരം കുഞ്ഞിനെ എടുത്ത് മെഷീന് പുറത്ത് വെച്ചത് ട്രെയിന്‍ നഷ്ടമാകുമോ എന്ന വെപ്രാളത്തില്‍

Britishmalayali
kz´wteJI³

ബീജിങ്: റെയില്‍വേ സ്റ്റേഷനിലെ ബാഗേജ് പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി പിതാവ് മൂന്ന് വയസ്സുകാരനെ എക്സറെ മെഷീന് പുറത്തേക്ക് വെച്ചു. എന്നാല്‍ ആളുകള്‍ ബഹളം വെച്ചതോടെ കണ്‍വെയര്‍ ബെല്‍റ്റ് കുഞ്ഞിനെ വലിച്ചു കൊണ്ട് പോകുന്നതിന് മുമ്പ് പിതാവ് തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി. ജീവനക്കാരും അവിടെ തടിച്ചു നിന്നവരും ബഹളം വെച്ചതോടെയാണ് കണ്‍വെയര്‍ ബെല്‍റ്റ് വലിച്ചു കൊണ്ടു പോയ കുഞ്ഞിനെ പിതാവ് പെട്ടെന്ന് തന്നെ ബെല്‍റ്റിന് മുകളില്‍ നിന്നും എടുത്തത്.

ട്രെയിന്‍ നഷ്ടമാകുമോ എന്ന വെപ്രാളത്തിലാണ് ലഗേജ് എന്ന് കരുതി പിതാവ് കുട്ടിയെ എടുത്ത് മെഷീന്റെ പുറത്തേക്ക് വെച്ചത്. സെക്യൂരിറ്റി സ്റ്റാഫും അവിടെ നിന്നിരുന്ന ആളുകളും ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയുടെ പിതാവ് കുഞ്ഞിനെ എടുത്തു മാറ്റി. ഇതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. ഞായറാഴ്ച രാവിലെ ഗയ്ജാങ് ഹൈ സ്പീഡ് ട്രെയിന്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് ഹങ് കുട്ടിയുമായി പരമ്പരാഗത ആഘോഷത്തില്‍ പങ്കെടുക്കാന്‍ കുട്ടിയുടെ അമ്മയുടെ അടുക്കലേക്ക് പോവുകയായിരുന്നു.

ട്രെയിനിന്റെ സമയം അടുത്തതിനാല്‍ ട്രെയിന്‍ പോകുമനോ എന്ന വെപ്രാളത്തിലായിരുന്നു ഇയാള്‍. ഇതിനിടയിലാണ് അറിയാതെ സ്യൂട്ട് കേസിനു മുകളിലിരുന്ന കുഞ്ഞിനെ സ്യൂട്ട് കേസ് എന്ന് കരുതി എക്സറേ മെഷീന് പുറത്തേക്ക് ഇരുത്തിയത്. കണ്‍വയര്‍ ബെല്‍റ്റ് കുഞ്ഞിനെ വലിച്ച് കണ്ടു പോകുന്നതിനിടെ ആളുകള്‍ ബഹളം വെയ്ക്കുകയും കുഞ്ഞുനെ പിതാവ് തന്നെ പുറത്തേക്ക് എടുക്കുകയും ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category