1 GBP = 93.00 INR                       

BREAKING NEWS

എന്‍എച്ച്എസുകളിലേക്ക് എത്തുന്നത് നിരവധി മലയാളികള്‍; എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് ഷ്രോപ്ഷയര്‍ മലയാളി അസോസിയേഷനും

Britishmalayali
kz´wteJI³

യുകെയില്‍ ഇപ്പോള്‍ മലയാളികളുടെ കാലഘട്ടമാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ആശുപത്രികളിലേക്ക് മലയാളികള്‍ കൂട്ടത്തോടെ കടന്നു വരുന്നു. ഇങ്ങനെ കടന്നു വരുന്ന കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി കൂടെ നിന്നു സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഷ്രോപ്ഷയര്‍ മലയാളി അസോസിയേഷന്‍ ടെല്‍ ഫോര്‍ഡ്, ഷ്രൂ സ്ബറി വരെ ആശുപത്രികളില്‍ ജോലിക്കായി എത്തിയ മലയാളി കുട്ടികളെ ഒരുമിച്ചു വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും വേണ്ട എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. സമ്മേളനത്തില്‍ പ്രസിഡന്റ് ജെയിംസ് മാത്യു, സെക്രട്ടറി അനീഷ് എബ്രാഹം, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ഖജാന്‍ജി രാജേഷ് വര്‍ഗീസ്, അലക്‌സ് റോയ് എന്നിവര്‍ സംസാരിച്ചു. ഭക്ഷണത്തിനും ബര്‍മിംഗ്ഹാം ഗോള്‍ഡന്‍ ബീറ്റ്സിന്റെ ഗാനമേള എന്നിവയോടെ സമ്മേളനം സമാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category