1 GBP = 93.00 INR                       

BREAKING NEWS

അനധികൃത നിര്‍മ്മാണത്തിന് അനുമതി കൊടുത്തത് സിപിഎം ഭരണ സമിതി; കാപികോ റിസോര്‍ട്ട് നിര്‍മ്മിച്ച 17.34 ഏക്കറില്‍ 7.26 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക്; പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ ഊന്നിവലകള്‍ വരെ പരസ്യമായി നശിപ്പിച്ച അഹങ്കാരം; പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കുലുങ്ങാതിരുന്ന റിസോര്‍ട്ട് മുതലാളിക്ക് സുപ്രീംകോടതി കൊടുത്തത് എട്ടിന്റെ പണി; കാപികോയെ തകര്‍ക്കുന്നത് അതിജീവനത്തിന്റെ പോരാട്ടം

Britishmalayali
kz´wteJI³

ആലപ്പുഴ: കാപികോ റിസോര്‍ട്ട് നിര്‍മ്മിച്ച 17.34 ഏക്കറില്‍ 7.26 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണെന്നു രേഖകള്‍. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിര്‍ദേശപ്രകാരം നടന്ന സര്‍വേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തില്‍പെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപില്‍ ചട്ടങ്ങള്‍ ലംഘിച്ച് പണിതുയര്‍ത്തിയ കാപികോ റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. അതിജീവനത്തിനായി അവര്‍ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്. ഇതിനൊപ്പമാണ് കൈയേറ്റവും ചര്‍ച്ചയാകുന്നത്.

ഇതില്‍ കാപികോ കേരള റസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനന്‍ വെട്ടത്ത് ആര്‍.ഡി.ഒ.യ്ക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളി, സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കാന്‍ ചേര്‍ത്തല അഡീഷണല്‍ തഹസില്‍ദാരോട് 2013 ഒക്ടോബര്‍ ആറിന് ആര്‍.ഡി.ഒ. ഉത്തരവ് നല്‍കിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപില്‍ കാപികോ റിസോര്‍ട്ട് സമുച്ചയം പണിതുയര്‍ത്തിയത്.

2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടല്‍കാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായല്‍ ജലാശയവും തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ച് കൈയേറി നിര്‍മ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ ഊന്നിവലകള്‍ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിര്‍മ്മാണം. നിയമങ്ങള്‍ കാറ്റില്‍ പറത്തി നേടിയെടുത്ത ഭൂമിയില്‍ തീര്‍ത്ത റിസോര്‍ട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാന്‍ റിസോര്‍ട്ട് അധികൃതര്‍ ധൈര്യപ്പെട്ടു.

എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് വാമിക ഐലന്‍ഡ്- കാപ്പികോ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗമായ ചെമ്മീന്‍ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ല്‍ കാപ്പികോ റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞന്‍പിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്ന ഈശ്വരനും ചേര്‍ന്ന് വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. സിപിഎം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിര്‍മ്മാണാനുമതി ലഭിക്കുന്നത്. അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതിനല്‍കുന്നത്.

നിര്‍മ്മാണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് വലിയതോതില്‍ കായല്‍ നികത്തി കമ്പനി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നല്‍കിയത്.റിസോര്‍ട്ട് മാനേജ്മന്റെുകളെ പ്രതിചേര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഏഴ് ഹരജികളില്‍ 2013 ജൂണ്‍ 25ന് കേരള ഹൈക്കോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയ കോടതി നിര്‍മ്മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിര്‍മ്മിച്ചു, തണ്ണീര്‍ത്തടം നികത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കായല്‍ കൈയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

റിസോര്‍ട്ട് നിര്‍മ്മാണത്തിനായി 2.04 ഏക്കര്‍ കായല്‍ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടര്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായല്‍ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ്് റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള മോക് ഡ്രില്‍ പുരോഗമിക്കവേയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കോടതി വിധി പുറത്തുവന്നത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യവും കേസില്‍ വിശദമായ വാദം കേട്ടിരുന്നു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികാ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിയായാണ് 2014ല്‍ കേരള ഹൈക്കോടതി കാപികോ, വാമികാ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category