1 GBP = 93.00 INR                       

BREAKING NEWS

വില്‍സണ്‍ നോട്ടപ്പുള്ളിയായത് തിരുചന്തൂരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ എത്തിയതു മുതല്‍; തിരുവനന്തപുരത്തെ ചികില്‍സയ്ക്കിടെ ആശുപത്രിയില്‍ വച്ചും കൊല്ലാന്‍ ശ്രമിച്ചു; വില്‍സണ്‍ കൊലക്കേസില്‍ തമിഴ്നാട് പൊലീസിന് തലവേദനയായി മാറുന്നത് തീവ്രവാദികള്‍ക്ക് കേരളത്തിലുള്ള ആഴമേറിയ ബന്ധങ്ങള്‍; അല്‍ ഉമ്മയ്ക്കുള്ള മലയാളി വേരുകള്‍ വ്യക്തമാക്കി ക്യൂ ബ്രാഞ്ച് അന്വേഷണം; എളമക്കരയിലെ ആര്‍ എസ് എസ് കാര്യാലയവും ടാര്‍ഗറ്റ് ലിസ്റ്റില്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തമിഴ്നാട് എസ് ഐ വില്‍സണ്‍ വധം അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘത്തിനു തലവേദനയായി മാറുന്നത് കേരളത്തിലെ ശക്തമായ തീവ്രവാദ ബന്ധങ്ങള്‍. വിത്സണ്‍ വധവും ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട അന്വേഷണവും മുറുകുമ്പോള്‍ വ്യക്തമാകുന്നത് പല ഭീകരരുടെയും ഒളിത്താവളങ്ങള്‍ കേരളമാണെന്ന വസ്തുതയാണ്. തമിഴ്നാട് പൊലീസും കേന്ദ്ര ഏജന്‍സികളും തിരയുന്ന പല ഭീകരവാദികളുടെയും ഒളിത്താവളങ്ങള്‍ കേരളമായിരുന്നു. തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ ആളുകള്‍ക്ക് എന്നും കേരളം സുരക്ഷിത താവളമാണ്. തിരുവനന്തപുരം, പൂന്തുറ, ഭീമാപള്ളി എന്നിവിടങ്ങളില്‍ ഇവര്‍ തങ്ങിയതായി മുന്‍പ് തന്നെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കവചമായി രാഷ്ട്രീയ ബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം പലപ്പോഴും ദുഷ്‌ക്കരമായി മാറുകയും ചെയ്യുന്നു. ഇതാണ് ഭീകരവാദികളുടെ പറുദീസയായ സംസ്ഥാനം എന്ന് കേരളം വിശേഷിപ്പിക്കപ്പെടുന്നതിനു പിന്നില്‍.

വില്‍സണെ വധിക്കാന്‍ ഗൂഢാലോചന നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് എന്ന വിവരമാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ പങ്കു വയ്ക്കുന്നത്. വില്‍സണ്‍ വധം നടത്തിയ അബ്ദുള്‍ ഷമീം, തൗഫീഖ് എന്നവര്‍ക്ക് പിന്നിലാര്? ഇവര്‍ക്ക് എവിടെനിന്ന് ആയുധങ്ങള്‍ കിട്ടി എന്നതും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. എസ്ഐയെ വധിച്ച ശേഷം കൊലപാതകികള്‍ രക്ഷപ്പെട്ടതും കേരളത്തിലേക്കാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയ വിതുരയിലെ സെയ്തലവിയെ തമിഴ്നാട് പൊലീസ് തിരയുകയാണ്. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എസ്ഐയെ വെടിവെച്ച് കൊന്നതില്‍ തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന അബ്ദുള്‍ ഷമീമിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തതാണ്. നായ്ക്കളെ വെട്ടിപരുക്കേല്‍പ്പിച്ച് ആയുധ പരിശീലനം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2018-ല്‍ വന്ന കേസ് ആണിത്. കേസുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്നവര്‍ക്ക് പലര്‍ക്കും ഉള്ളത് തിരുവനന്തപുരം ബന്ധങ്ങളുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഓപ്പറേഷനുകളിലെ യഥാര്‍ത്ഥ പ്രതികള്‍ പിടികൂടപ്പെട്ടിട്ടില്ല. ഇസ്ലാമിക തീവ്രവാദികള്‍ തൊണ്ണൂറുകള്‍ മുതല്‍ നടത്തിയ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരു തുമ്പുമില്ല. കൊലപാതകങ്ങളിലെ പ്രതികള്‍ ആര്? എവിടെ പോയി എന്ന കാര്യത്തില്‍ പൊലീസിന് ഒരു പിടിയുമില്ല. ഇവര്‍ ഒളിവില്‍ ഇരുന്നു ഓപ്പറേഷനുകള്‍ നടപ്പിലാക്കുകയും സുരക്ഷിതരായി നില്‍ക്കുകയും ചെയ്യുന്നു. പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം മുറുകുന്നതിനാല്‍ പൊലീസിന് അന്വേഷണം മുന്നോട്ടു പോകാന്‍ പ്രയാസങ്ങളുമുണ്ടാകാറുണ്ട്. ഇത് അന്വേഷണത്തെ തളര്‍ത്തുകയും പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. തമിഴ്നാട് എസ്ഐയെ ഇസ്ലാമിക തീവ്രവാദികള്‍ വകവരുത്തിയ സാഹചര്യത്തില്‍ കേരളത്തിലും ഇത്തരമൊരു ആക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി തന്നെയാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

കേരളത്തില്‍ ആക്രമണം നടത്തില്ല എന്ന നിഗമനത്തില്‍ ഒരിക്കലും എത്താന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍. ആര്‍എസ്എസിന്റെ കൊച്ചി എളമക്കരയിലെ ആസ്ഥാനം ആക്രമിക്കാന്‍ ഇവര്‍ മുന്‍പ് ലക്ഷ്യം വെച്ചിരുന്നു. പാളിപ്പോയ ആക്രമണ പദ്ധതിയായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്. കേരളത്തില്‍ ഇവര്‍ക്ക് ഇപ്പോഴും ആക്രമണ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നതിലേക്ക് തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിരല്‍ ചൂണ്ടുന്നത്. തീവ്രവാദ കേസുമായി ബന്ധപ്പെട്ടു മുന്‍പ് മലപ്പുറത്ത് അന്വേഷണം നടത്തിയപ്പോള്‍ പല കൊല്ലന്മാരും കള്ളത്തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി വിവരം കിട്ടിയിരുന്നു. പക്ഷെ ഈ തോക്കുകള്‍ എങ്ങോട്ട് പോയി എന്ന കാര്യത്തില്‍ അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. ഇസ്ലാമിക തീവ്രവാദികള്‍ക്കാണ് ഈ തോക്കുകള്‍ കൈമറിഞ്ഞത് എന്നാണ് അന്ന് പൊലീസ് നിഗമനത്തിലെത്തിയത്. തമിഴ്നാട് പൊലീസ് വെടിവെച്ചു കൊന്ന ഇമാമും കേരളത്തില്‍ വന്നു താമസിച്ചിരുന്നു. ഒരു ക്രൈം നടന്നാല്‍ അത് ആര് കൊന്നു, എന്തിനു കൊന്നു എന്ന നിഗമനത്തില്‍ എത്തുന്നതില്‍ കേരളാ പൊലീസിന് പലപ്പോഴും പിഴവുകള്‍ വന്നിട്ടുണ്ട്. ഇതില്‍ പല ബുദ്ധിമുട്ടുകളും തടസ്സങ്ങളും വന്നിരുന്നു.

കേരളത്തെ ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമാക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനമായിരുന്നു. തൊണ്ണൂറുകളിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ജനനം. സീക്രട്ട് ഓര്‍ഗനൈസേഷന്‍ എന്ന രീതിയിലാണ് ഇവരുടെ വളര്‍ച്ച വന്നത്. എന്‍ഡിഎഫ് നടത്തിയ കൊലപാതകങ്ങളില്‍ പലതും തെളിഞ്ഞില്ല. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു കൈവെട്ടു കേസ്. യഥാര്‍ത്ഥ കൊലപാതകികളെ ഇവര്‍ രഹസ്യമായി ഒളിപ്പിക്കും. അവര്‍ ഒരിക്കലും വെളിയില്‍ വരാറില്ല. കൊലപാതകികളെ സംരക്ഷിച്ച് നിര്‍ത്താനുള്ള സംഘടനാ പാടവം എന്‍ഡിഎഫിനുണ്ട്. മെഷീനറി ഉണ്ട്. ഇതൊക്കെതന്നെയാണ് ഇസ്ലാമിക തീവ്രവാദികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നത്.

ഇസ്ലാമിക തീവ്രവാദികള്‍ പൊലീസ് സംവിധാനത്തെ ഒന്നുകില്‍ സ്വാധീനിക്കും അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തും. ഈ തന്ത്രത്തില്‍ പല ഭീകരരും രക്ഷപ്പെട്ടു പോയിട്ടുണ്ട്. തമിഴ്നാട് പൊലീസ് എസ്ഐയായ വില്‍സണ്‍ തിരുച്ചെന്തൂരില്‍ ജോലി ചെയ്തപ്പോള്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ അംഗമായിരുന്നു. ഇപ്പോള്‍ സര്‍വീസ് കാലാവധി കഴിയാനിക്കെയാണ് തീവ്രവാദികള്‍ പിന്തുടര്‍ന്ന് വന്നു വിത്സനെ വധിച്ചത്. തമിഴ്നാട് എസ്ഐ വധിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് വീണ്ടും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിട്ടുണ്ട്. വന്‍ തോതില്‍ ഇവര്‍ക്ക് വിദേശഫണ്ട് വന്നതും ദുബായില്‍ ഓഫീസ് തുറന്നതും കേന്ദ്രീകരിച്ച് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ അനവധി കൊലപാതകങ്ങളിലും കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 27 വര്‍ഗീയ കൊലപാതകങ്ങളും 85 കൊലപാതക ശ്രമങ്ങളും ഇവര്‍ നടത്തിയിട്ടുണ്ടെന്നും 106 വര്‍ഗീയ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് ആണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കയ്യിലുള്ളത്. കണ്ണൂര്‍ നാറാത്തെ ക്യാമ്പില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വാളുകളും ബോംബുകളും സ്‌ഫോടകവസ്തുക്കളും കള്ളനോട്ടും പിടിച്ചെടുത്തതും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.

തീവ്രവാദവുമായി ബന്ധപ്പെട്ടു കേരളത്തില്‍ വിവാദമായത് മെയില്‍ ചോര്‍ത്തിയ കേസായിരുന്നു. സംശയിക്കത്തക്ക ചില ഇ-മെയിലുകള്‍ ഇന്റലിജന്‍സിന് ലഭിച്ചു. ഇതാരാണ് ഓപ്പറെറ്റ് ചെയ്യുന്നത് എന്നറിയാന്‍ ഹൈടെക് സെല്‍ വഴി പൊലീസ് അന്വേഷണം തുടങ്ങി. ഹൈടെക് സെല്ലിലെ ഒരു എസ്ഐ ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇത് വിവാദമായി. ഇന്റലിജന്‍സ് നീക്കം പാളി. ഇതില്‍ കേസ് വന്നിരുന്നു. പക്ഷെ കേസ് പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചു. സസ്പെന്‍ഷനിലായ എസ്ഐ പിന്നീട് തിരിച്ചു കയറുകയും ചെയ്തു. തീവ്രവാദ ബന്ധമുള്ള പല കേസുകളിലും അന്വേഷണം വഴി തെറ്റിയാണ് നീങ്ങിയത്. തൃശൂര്‍-പാലക്കാട്-മലപ്പുറം ജില്ലകളിലാണ് ഇസ്ലാമിക തീവ്രവാദികള്‍ പല ഓപ്പറെഷനുകളും മുന്‍പ് നടത്തിയത്. തൊണ്ണൂറുകളുടെ മധ്യത്തോടെ പല കേസുകളും ഉണ്ടായിട്ടുണ്ട്. തൊഴിയൂര്‍ സുനില്‍. പാലൂര്‍ മോഹനചന്ദ്രന്‍ വധങ്ങളില്‍ ഈ കാര്യം വ്യക്തമാകുന്നുണ്ട്.

സിസ്റ്റമാറ്റിക് ആയാണ് തീവ്രവാദ സംഘങ്ങള്‍ ഓപ്പറേഷനുകള്‍ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസര്‍മാരെ ഇവര്‍ ടാര്‍ജറ്റ് ചെയ്യാറുമുണ്ട്. ഈ രീതിയിലുള്ള ആക്രമണം തന്നെയാണ് തമിഴ്നാട് എസ്ഐ വില്‍സണ് നേര്‍ക്കും വന്നത്. 98-ല്‍ കണ്ണൂര്‍ പഴയന്നൂരില്‍ ഒരു മുസ്ലിം സിദ്ധനെ തന്നെ ഇവര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎഫുകാരാണ് ഈ കൊലയ്ക്ക് പിന്നില്‍ എന്നാണ് പിന്നീട് വ്യക്തമായത്. വെള്ളം ജപിച്ചു കൊടുക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ്. അതില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സിദ്ധനെ വകവരുത്തിയത്. രാഷ്ട്രീയ ശത്രുക്കളെ വകവരുത്താന്‍ ഒരുങ്ങുമ്പോഴും സ്വന്തം മതത്തിലെ പരിഷ്‌ക്കരണവാദികളെയും മതം തെറ്റി നടക്കുന്നു എന്ന് തോന്നുന്നവരെയും ഇവര്‍ വകവരുത്തിയിരുന്നു. മുസ്ലിം സിദ്ധന്റെ വധവും ചേകന്നൂര്‍ മൗലവി വധവും ഇത്തരം കൊലപാതകങ്ങളില്‍പ്പെട്ടതായിരുന്നു. മത നിന്ദ ആരോപിച്ച് പ്രൊഫസറെ കൈവെട്ടിയ കേസും ഇതില്‍ പ്രധാനമായി നിലനില്‍ക്കുന്നു.

കേരളത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട സ്ലീപ്പര്‍ സെല്ലുകളുണ്ട്. പിടികിട്ടാത്ത പല ഭീകരരും കേരളത്തില്‍ ഒളിത്താവളങ്ങളില്‍ സുരക്ഷിതരായി തങ്ങുന്നുണ്ട്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട ബഷീര്‍ കേരളം ഒളിത്താവളമാക്കിയിരുന്നു. ഒളിവിലിരുന്നു തന്നെ ഇസ്ലാമിക തീവ്രവാദികള്‍ പല ഓപ്പറേഷനുകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്ന് തന്നെയാണ് ഇപ്പോഴും വ്യക്തമാകുന്നത്. കളിയിക്കാവിളയില്‍ തമിഴ്നാട് ചെക്ക്‌പോസ്റ്റിലെ എസ്‌ഐ വില്‍സനെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച്. തമിഴ്നാട്ടില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരര്‍ കേരളത്തില്‍, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു. ഭീകരാക്രമണം നടന്ന ഉടന്‍ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്നാട് പൊലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയില്‍. ഇവര്‍ക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

ഭീകരര്‍ക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫി. വില്‍സണ്‍ തിരുച്ചന്തൂരില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന സ്‌ക്വാഡിലെ അംഗമായിരുന്നു. അന്നുമുതല്‍ ഇവരുടെ നോട്ടപ്പുള്ളിയാണ് വില്‍സണ്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അവിടെ വച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നുവെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് താവളം ഒരുക്കിയത് സെയ്തലിയും മുഹമ്മദ് റാഫിയും ചേര്‍ന്നാണെന്നും തമിഴ്നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രതികളും അവരുടെ തലസ്ഥാനത്തെ സുഹൃത്തുക്കളും ഇവരുടെ സംഘാംഗങ്ങളുമായ നിരവധി പേര്‍ തലസ്ഥാനത്തുണ്ടെന്നാണ് തമിഴ്നാട് പൊലീസ് നല്‍കുന്ന സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category