1 GBP = 93.00 INR                       

BREAKING NEWS

അഷികയുടെ കഴുത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്നത് 12 സെന്റീമീറ്റര്‍ നീളത്തിലുള്ള വലിയ മുറിവ്; മരണമുറപ്പിക്കാന്‍ കഴുത്തിന്റെ പിന്‍ഭാഗവും അറുത്ത പ്രണയനൈരാശ്യം; കാമുകിയുടെ മരണം ഉറപ്പാക്കി അതിവേഗം സ്വന്തം കഴുത്തും അറുത്ത് ആത്മഹത്യ; ജീവന് വേണ്ടി പിടയുന്ന അനുവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസിന് വേണ്ടി കാത്തു നിന്ന നാട്ടുകാരും; ക്ലാസില്‍ പോകാന്‍ ബസ് കൂലി ഇല്ലാത്തതുകൊണ്ട് വീട്ടില്‍ അക്ഷിക ഇരുന്നത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്നേഹ തണലില്‍; കാരക്കോണത്തെ കേസ് ക്ലോസ് ചെയ്യാന്‍ പൊലീസ്

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത യുവാവ് കൈയില്‍ കരുതിയത് സോഡാ കുപ്പിയുടെ പൊട്ടിച്ച ഭാഗമായിരുന്നില്ലെന്ന് പൊലീസ്. റോഡരികില്‍ വില്‍ക്കുന്ന തരത്തിലെ നല്ല മൂര്‍ച്ചയുള്ള കത്തിയാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും അനു ഉപയോഗിച്ചത്. കാരക്കോണം പുല്ലന്തേരി കുന്നുവിള തുറ്റിയോട്ടുവീട്ടില്‍ അജിത്തിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന അഷിക(19)യെയാണ് കൊലപ്പെടുത്തിയത്. സമീപവാസി കാരക്കോണം രാമവര്‍മന്‍ചിറ ചെറുപുരകാല പുത്തന്‍വീട്ടില്‍ അനു(24) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അഷികയുടെ വീട്ടിലായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.


നാട്ടുകാരുടെ ഫോണ്‍വിളിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അപ്പോള്‍ കണ്ടത് കട്ടിലില്‍ കിടക്കുന്ന അഷികയേയും അനുവിനേയുമാണ്. അഷികയ്ക്ക് ജീവന്‍ പോയിരുന്നു. എന്നാല്‍ അനുവിന്റെ ജീവന്‍ തുടിക്കുന്നുണ്ടായിരുന്നു. അഷികയ്ക്ക് കഴുത്തിന് മുന്നിലും പിന്നിലും മുറിവുണ്ടായിരുന്നു. മുമ്പിലത്തെ മുറവ് 12 സെന്റീമീറ്റര്‍ നീളത്തിലായിരുന്നു. ആഴവും അതിന് അനുസരിച്ച്. രക്തം വാര്‍ന്ന് അവശനിലയിലായ അനുവിനെ ഓട്ടോറിക്ഷയില്‍ കാരക്കോണത്തെ മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി. ഒരു പക്ഷേ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവര്‍ പൊലീസ് എത്തുന്നതു വരെ കാത്ത് നില്‍ക്കാതെ അനുവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്.

അനുവിനോട് ഡോക്ടര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ അനു ശ്രമിക്കുകയും ചെയ്തു. കാമുകിയായ അഷികയെ വീട്ടില്‍കയറി കഴുത്തറത്തു കൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ അഷികയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് പൊലീസാണ്. അഷികയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ കൊണ്ടു വന്നത്. അപ്പേഴേക്കും അഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അനു മരിച്ചത്.

ഈ കൊലപാതകത്തില്‍ മറ്റ് ദുരൂഹതയൊന്നും പൊലീസ് കാണുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് മരണങ്ങളിലും ഇനി കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. ബന്ധുക്കളുടെ മൊഴി എടുത്ത് കേസ് എഴുതി തള്ളും. അനു മരിച്ചതിനാല്‍ തൊണ്ടി മുതലായ കത്തി വാങ്ങിയ സ്ഥലവും കണ്ടെത്താനാകില്ല. അതിനാല്‍ കൂടുതല്‍ തെളിവെടുപ്പ് വിഷയത്തില്‍ ഉണ്ടാകില്ല. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അഷികയെ ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്.

ബസിന് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അഷിത തിങ്കളാഴ്ച ക്ലാസിനു പോകാത്തത്. മരണത്തിന് സാക്ഷികളാകേണ്ടി വന്ന ആഘാതത്തിലാണ് അഷികയുടെ വൃദ്ധ ദമ്പതികളായ ചെല്ലപ്പനും ബേബിയും. സംഭവത്തിന് തൊട്ടു മുന്‍പ് പോലും അഷിക തന്റെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു. പിന്നീട് വിശക്കുന്നുവെന്നു പറഞ്ഞ് ഭക്ഷണം ഉണ്ടാക്കിത്തരാന്‍ കൊച്ചുമകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബേബി അടുക്കളയിലേക്ക് പോയ സമയത്താണ് കയ്യിലൊളിപ്പിച്ച കത്തിയുമായി അനുവെത്തിയത്. ചെല്ലപ്പനെ പിടിച്ചുതള്ളിയശേഷം അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. അഷികയുടെ നിലവിളിയാണ് പിന്നീട് ഇരുവരും കേള്‍ക്കുന്നത്. നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ അനുവിന്റെ ശബ്ദം നിലച്ചു. ഒന്നും ചെയ്യാനാകാതെ ചെല്ലപ്പനും ബേബിയും വീടിനു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നതു കണ്ടാണ് അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തി കതകു പൊളിച്ച് ഉള്ളില്‍ കടന്നത്.

ആറുമാസം മുമ്പ് അഷിതയുടെ ബന്ധുക്കള്‍ അനുവിനെതിരെ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കമിതാക്കളായ ഇരുവരും അടുത്തിടെ തെറ്റിയതാണു സംഭവത്തിനു കാരണമെന്നു റൂറല്‍ എസ്പി. അശോക് കുമാര്‍ പറഞ്ഞു. സൗഹൃദത്തിലായിരുന്നപ്പോള്‍ അഷിതയും അനുവും ടിക്ടോക്കുകള്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടെന്നും ഒപ്പം നിന്നുള്ള ചിത്രങ്ങളും സെല്‍ഫികളും ഏറെ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അക്ഷിതയുടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പൊലീസ് കണ്ടെത്തി. മറ്റൊരു മകള്‍ക്കൊപ്പം ഗുജറാത്തിലായിരുന്ന ചെല്ലപ്പനും ബേബിയും നാട്ടിലെത്തിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു. ഇവര്‍ക്ക് മുമ്പിലാണ് ക്രൂരതകള്‍ അരങ്ങേറിയത്. കുട്ടിക്കാലം മുതലേ ചിത്രങ്ങള്‍ വരയ്ക്കാറുണ്ടായിരുന്നു അക്ഷിക. വീട്ടിലെ ചുമരെല്ലാം അക്ഷികയുടെ കാന്‍വാസാണ്.

പെയിന്ററായ അച്ഛന്‍ അജിത്തും അമ്മ കാരക്കോണത്തെ സ്വകാര്യ സ്‌കൂളിലെ ആയയായ സീമയും മകളുടെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പഞ്ചായത്തില്‍നിന്നു ലഭിച്ച ചെറിയ വീടിന്റെ ചുമരിലെല്ലാം അഷികയുടെ രചനകളുണ്ട്. മുറിയിലേക്കു കയറുമ്പോള്‍ കാണുന്നത് അഷിക വരച്ച ഉറങ്ങുന്ന പൂച്ചയുടെ ചിത്രമാണ്. പ്ലസ്ടു കഴിഞ്ഞ ശേഷം തിരുവനന്തപുരം വനിതാ കോളേജിലെ തുടര്‍പഠനകേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സിനു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഷിക. ആഴ്ചയില്‍ മൂന്നുദിവസമാണ് ക്ലാസുള്ളത്. തിങ്കളാഴ്ച ക്ലാസിനു പോകേണ്ടതായിരുന്നു.

എന്നാല്‍, തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ പോകാന്‍ കാശില്ലാത്തതിനാലാണ് പോകാതിരുന്നത്. രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്പോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category