1 GBP = 93.50 INR                       

BREAKING NEWS

നിങ്ങള്‍ കനിഞ്ഞാല്‍ 1000 പൗണ്ടു വീതം ഇവര്‍ക്കു നല്‍കാം; ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രി സമാപിക്കവേ അവസാന പ്രതീക്ഷയില്‍ അഞ്ചു കുടുംബങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രി സമാപിക്കും. കുടുംബത്തെയാകെ ബാധിച്ച ദുരിതക്കെണിയില്‍പ്പെട്ട രണ്ടു കുടുംബങ്ങളും ചെറുപ്പക്കാരനായ ഗൃഹനാഥനും രണ്ട് വിദ്യാര്‍ത്ഥികളുമടക്കം അഞ്ച് കുടുംബങ്ങളാണ് അപ്പീലിലൂടെ കരുണ തേടുന്നത്. രണ്ടാഴ്ചയോളമായി തുടര്‍ന്നു വരുന്ന അപ്പീലില്‍ ഇതുവരെ 4,112.25 പൗണ്ടാണ് ലഭിച്ചത്. 3882.25 പൗണ്ട് വിര്‍ജിന്‍ മണി വഴി ലഭിച്ചപ്പോള്‍ 230 പൗണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തി.

നിലവില്‍ ലഭിച്ച തുകയില്‍ നിന്നും വിര്‍ജിന്‍ മണി കമ്മീഷന്‍ കൂടി കുറച്ചു കഴിയുമ്പോള്‍ നാലായിരം പൗണ്ടു പോലും തികച്ചെടുക്കാന്‍ സാധിക്കില്ല. ആ സാഹചര്യത്തില്‍ നിസ്സഹായതയോടെ നിങ്ങള്‍ക്കു മുന്നില്‍ കൈനീട്ടിയ അഞ്ചു കുടുംബങ്ങള്‍ക്ക് ആയിരം പൗണ്ടു വീതം പോലും നല്‍കുവാന്‍ സാധിക്കുകയുമില്ല. അതിനാല്‍ തന്നെ, അവസാന പ്രതീക്ഷയും അര്‍പ്പിച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നിങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.
സഹായം അഭ്യര്‍ത്ഥിച്ച അഞ്ചു കുടുംബങ്ങളും ഒന്നിനു പുറകെ ഒന്നായി ദുരിതവും ബുദ്ധിമുട്ടുകളും മൂലം ജീവിതത്തിന്റെ നരകയാതനയില്‍ കഴിയുന്നവരാണ്. നാട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ മനുഷ്യരുടെയും കാരുണ്യം കൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ഈ കുടുംബങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കുവാന്‍ യുകെ മലയാളികള്‍ക്കു തീര്‍ച്ചയായും സാധിക്കും. കാരണം, അങ്ങനെ എത്രയോ കുടുംബങ്ങളുടെ കണ്ണീരൊപ്പിയ ചരിത്രം യുകെ മലയാളികള്‍ക്കുണ്ട്.

ശരീരത്തിലെ എല്ലുകള്‍ ഒടിയാന്‍ കാരണമാവുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ക്യാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്ന അസുഖം ബാധിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ജാന്‍സി സ്വന്തം ചികിത്സയ്ക്ക് വേണ്ടി മാത്രമല്ല സഹായം ചോദിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട ജാന്‍സിയുടെ വൃദ്ധനായ ഭര്‍തൃപിതാവിനും ക്യാന്‍സറാണ്. രണ്ടിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളടങ്ങുന്ന ഈ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

ചികിത്സയുടെയും വീട്ടുകാര്യങ്ങളുടെയും ചിലവുകള്‍ മാത്രമല്ല ജിന്‍സിയെ അലട്ടുന്നത് മറിച്ച് രോഗാവസ്ഥയില്‍ അവശയായി പരസഹായം കൂടാതെ ഒന്നും സാധിക്കാത്ത തനിക്ക് രണ്ട് കുഞ്ഞുങ്ങളുടെയും വൃദ്ധമാതാപിതാക്കളുടെയും സംരക്ഷണം എങ്ങനെ നടത്തുമെന്നുള്ളതാണ് അലട്ടുന്നത്. ഡല്‍ഹിയിലുള്ള ചെറിയ ജോലിയുമുപേക്ഷിച്ച് സഹോദരി ജിന്‍സിയാണ് നാട്ടിലെത്തി ജാന്‍സിയെ ഇപ്പോള്‍ പരിചരിക്കുന്നത്.

കോട്ടയം മാങ്ങാനം സ്വദേശി എമിലിയും ഏകദേശം ഇതേ അവസ്ഥയിലാണ്. കിഡ്നിയ്ക്ക് അസുഖം ബാധിച്ച തന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങള്‍, അസുഖ ബാധിതനായ ഭര്‍ത്താവ്, ക്യാന്‍സര്‍ രോഗിയായ ഭര്‍തൃമാതാവ് തുടങ്ങിയവരുടെ ചികിത്സയ്ക്കും ജീവിത ചിലവുകള്‍ക്കുമായാണ് ഈ വീട്ടമ്മ സഹായം അഭ്യര്‍ത്ഥിക്കുന്നത്.

കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഇരുപത്തെട്ടുകാരന്‍ അലന്‍ അഗസ്റ്റിന്‍ വിവാഹിതനായി ജീവിതം തുടങ്ങുന്ന പ്രാരംഭദിശയിലാണ് വൃക്കരോഗം പിടികൂടിയത്. അമ്മ ദാനം നല്‍കിയ വൃക്ക മാറ്റിവെച്ച് ഇപ്പൊള്‍ ചികിത്സയിലുള്ള അലന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയിലാണ്. എറണാകുളം കോട്ടപ്പുറം സ്വദേശി പതിമൂന്നുകാരന്‍ അമില്‍ അഗസ്റ്റിന്റെ നിര്‍ധന കുടുംബവും ഇവരുടെ ആകെ പ്രതീക്ഷയായ ഈ കുട്ടിയുടെ വൃക്കരോഗ ചികിത്സയ്ക്ക് വേണ്ടി ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചിരിക്കുകയാണ്.

സ്വന്തമായുണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലവും വില്‍ക്കേണ്ടിവന്ന് പിതാവിനെയും നഷ്ടപ്പെട്ട കൊല്ലം സ്വദേശി പതിനെട്ടുകാരന്‍ അനന്തുവിന്റെ കുടുംബം സഹായം ചോദിക്കുന്നത് ജന്മനാതന്നെ അസുഖബാധിതനായ അനന്തുവിന്റെ വൃക്കരോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ്. അമ്മ കവിതയുടെ ചെറിയ ജോലികള്‍ മാത്രമാണ് ഈ നിര്‍ധന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം.

ഇവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രതീക്ഷയുടെ വെളിച്ചം കാണിക്കുവാന്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും ആണ് നിങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ കഴിയുക. സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേക്ക് നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.
വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Christmas and New Year Appeal 2020
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category