1 GBP = 93.00 INR                       

BREAKING NEWS

പാലായില്‍ പണി നല്‍കിയതിന് ബദലായി ജോസഫിന് കുട്ടനാട്ടില്‍ മറുപടി കൊടുക്കാന്‍ ഒരുക്കങ്ങളുമായി ജോസ് കെ മാണി; മാണി വിട്ടു കൊടുത്ത കുട്ടനാട് സീറ്റില്‍ സ്ഥാനര്‍ത്ഥിയാരെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തീര്‍ത്ത് പറഞ്ഞ് മാണിയുടെ മകന്‍; പഴയ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി പോരാടാന്‍ ജോസഫും; മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി സിപിഎമ്മും

Britishmalayali
kz´wteJI³

പത്തനംതിട്ട: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഇരുവിഭാഗം നേതൃത്വങ്ങളും നേര്‍ക്കുനേര്‍ പോരിലേക്ക്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയമാണ് പാര്‍ട്ടിയില്‍ പുതിയ അങ്കത്തിന് കളമൊരുക്കുന്നത്. കഴിഞ്ഞതവണ ജോസഫ് വിഭാഗം മത്സരിച്ച കുട്ടനാട്ടില്‍ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ.മാണി എംപി. പത്തനംതിട്ടയില്‍ പരസ്യമായി വ്യക്തമാക്കി. പാലായില്‍ പാലം വലിച്ച ജോസഫിന് പണികൊടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പാലായ്ക്കുപിന്നാലെ കുട്ടനാട് ഉപതിരഞ്ഞെടുപ്പും യു.ഡി.എഫിന് തലവേദനയായേക്കുമെന്ന മട്ടിലാണ് ജോസ്-ജോസഫ് വിഭാഗങ്ങളുടെ ഇപ്പോഴത്തെ നിലപാട്.

തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റാണ് കുട്ടനാടെന്നും സ്ഥാനാര്‍ത്ഥിനിര്‍ണയം യഥാസമയമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു അനിശ്ചിതത്വവുമില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന പരിഹാരം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചേക്കും. എന്നാല്‍, ഈ നീക്കത്തെയും അംഗീകരിക്കില്ലെന്ന സൂചനയാണ് ജോസ്പക്ഷം നല്‍കുന്നത്. ജോസഫ് വിഭാഗവും കുട്ടനാട് സീറ്റ് വീട്ടുനല്‍കില്ലെന്ന പിടിവാശിയിലാണ്.

ജനുവരി ആദ്യവാരം പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.കുട്ടനാട് ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള അവകാശവും പാര്‍ട്ടിക്കുണ്ടെന്ന് ജോസ് കെ.മാണി പറയുന്നു. സീറ്റിനായി യുഡി എഫില്‍ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യാക്തമാക്കുന്നത്.

ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍ഡിഎഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി-ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രതിഫലിക്കും. നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു. സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. അതിനാല്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചനയും കോണ്‍ഗ്രസിനുണ്ട്. പാലായും വട്ടിയൂര്‍ക്കാവും കൈവിട്ടത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നല്‍കാന്‍ കുട്ടനാട്ടില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാവുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നത്. ഈ സാഹചര്യം അനുകൂലമാക്കാന്‍ സിപിഎം രണ്ടും കല്‍പ്പിച്ച് രംഗത്തുണ്ട്. തോമസ് ചാണ്ടിയിലുടെ കുടുബത്തില്‍ നിന്നൊരു സ്ഥാനാര്‍ത്ഥിയാണ് സിപിഎമ്മിന്റെ മനസ്സിലുമുള്ളത്. തോമസ് ചാണ്ടിയുടെ ഭാര്യയോ സഹോദരനോ മത്സരിക്കുമെന്നാണ് സൂചന. എന്‍സിപിയിലും ചര്‍ച്ചകള്‍ സജീവമാണ്.

ബിജെപി മുന്നണിയില്‍ ബിഡിജെഎസിനാണ് കുട്ടനാട് സീറ്റ്. കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസു ഇപ്പോള്‍ എസ് എന്‍ ഡി പി വിമതനാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്കും ബിഡിജെഎസിനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തലവേദനയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category