1 GBP = 93.00 INR                       

BREAKING NEWS

മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണി തിന്നാന്‍ പോയതിന് പഴികേട്ട കുഞ്ഞാലിക്കുട്ടി ക്ഷീണം തീര്‍ത്തത് പൗരത്വ ബില്ലില്‍; പിണറായിയെയും ചെന്നിത്തലയെയും ഒരു പ്രതിഷേധ വേദിയില്‍ എത്തിച്ചു താരമായി; പാണക്കാട് തങ്ങള്‍ കുടുംബത്തെ കളത്തില്‍ ഇറക്കി ഡല്‍ഹിയില്‍ നിന്നും വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ തന്ത്രം മെനയുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ 'പി.കെ. ട്രിക്ക്' പുറത്തെടുക്കുമ്പോള്‍ പകരം ലോക്സഭയില്‍ പോകാന്‍ വിശ്വസ്തനായ യൂത്ത് ലീഗ് നേതാവും

Britishmalayali
ടി പി ഹബീബ്

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് ചൂട് പിടിച്ച പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും ലീഗിനുള്ളിലെ കളികള്‍ ലീഗിന്റെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാകുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തിയുക്തം പോരാടുമ്പോഴും അത് പോരാടിയെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് മൂത്ത ലീഗ് നേതാക്കള്‍ മുതല്‍ യൂത്ത് ലീഗ് നേതാക്കള്‍ വരെ. ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചുവടുകളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അടക്കിപിടിച്ച ചര്‍ച്ചയാകുന്നത്. എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതുകൊണ്ടോ അതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണ്ട എന്നുള്ളതുകൊണ്ടോ ലീഗിലെ എതിര്‍പ്പ് ഇപ്പോള്‍ പല നേതാക്കളും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.


മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണിയില്‍ അഭിരമിച്ചതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന അനുഭവം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചകത്തുണ്ട്. അതിന്റെ ക്ഷീണം മാസങ്ങളോളം അദേഹത്തെ അലട്ടിയിരുന്നുവെന്ന് അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും പല തവണ വ്യക്തമാക്കിയിരുന്നു. പല പൊതുയോഗങ്ങളിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാന്‍ പോയ സമയങ്ങളില്‍ സെല്‍ഫി എടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ക്ക് വേണ്ട താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അദേഹത്തിന്റെ അടുത്ത ആളുകള്‍ പോലും സൂചിപ്പിച്ചിരുന്നു.

അതിന്റെ ക്ഷീണം മാറ്റാനുള്ള നല്ലൊരു ആയുധമായിട്ടായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെ കുഞ്ഞാലിക്കുട്ടിയും അദേഹത്തിന്റെ ഫാന്‍സും കണ്ടത്. ഡല്‍ഹി പൊളിറ്റിക്‌സില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി.യുടെ പ്രസംഗവും ഇടപെടലും തനിക്കുണ്ടാക്കുന്ന മാനസിക ടെന്‍ഷന്‍ ചില്ലറയൊന്നുമല്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ അറിയാം.അതിനുള്ള വഴിയാണ് ആദ്യം കുഞ്ഞാലിക്കുട്ടി കണ്ടെത്തിയത്. പാര്‍ലിമെന്റ് പ്രസംഗത്തിനായി അനുവദിച്ച സമയങ്ങള്‍ ഇ.ടി.യില്‍ നിന്നും പാര്‍ട്ടി പദവി ഉപയോഗിച്ച് തട്ടിയെടുക്കുക എന്ന രീതിയാണ് ആദ്യം അവലംബിച്ചത്.

കപില്‍സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അമിത് ഷായുടെ മുഖത്ത് നോക്ക് ആര്‍ജ്ജവത്തോടെ സംസാരിച്ചപ്പോള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പി.കെ.കെ.യുടെ പ്രസംഗം പിണറായി വിജയനെ കണ്ട കുഞ്ഞാലിക്കുട്ടിയെ പോലെയാണെന്നാണ് പാര്‍ട്ടി അണികള്‍ സരസമായി പറയുന്നത്. പാര്‍ലിമെന്റില്‍ ഇ.ടി.യുടെ സമയം കവര്‍ന്ന് സംസാരിച്ച കുഞ്ഞാലിക്കുട്ടി എന്നാല്‍ പിന്നീട് ഡല്‍ഹിയിലെ സമര മുഖത്തൊന്നും കണ്ടില്ല എന്നതാണ് ഏറെ രസാവഹം. അടുത്ത ഫളയ്റ്റിന് കോഴിക്കോട് എത്തിയ കുഞ്ഞാലിക്കുട്ടി മത സംഘനകളുടെ ജാഥയിലും പ്രസംഗത്തിലുമാണ് പിന്നാട് രാഷ്ട്രീയ കേരളം കണ്ടത്. സമരമുഖത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി.യുടെ നിറഞ്ഞ സാന്നിധ്യം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തന്നെ തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. അപകടത്തില്‍ മരിച്ച തന്റെ സഹോദരന്റെ മകളുടെ നിക്കാഹിന് പങ്കെടുക്കാന്‍ ഇ.ടി.എത്തിയ രീതിയും പിന്നാലെ ഹൈദറാബാദിലും ന്യൂഡല്‍ഹിയിലെയും സമരമുഖത്തേക്ക് പോയതുമൊക്കെ വിപ്ലവ പാര്‍ട്ടികള്‍ പോലും ചെയ്യാത്ത പോരാട്ട വിസ്മയമാണെന്ന് ധ്വനിപ്പിക്കുന്ന രീതിലാണ് മുനവ്വറലി തങ്ങള്‍ കുറിച്ചത്.

വനിതാ ലീഗിന്റെ സമരമുഖത്ത് ഉദ്ഘാടകനായി എത്തുമെന്ന് അറിയിച്ചിരുന്ന കുഞ്ഞാലിക്കുട്ടി സമസ്ത നേതാക്കളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവസാന ഘട്ടം സമരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റത്തിന് ശേഷമാണ് സ്ത്രീകളുടെ സമരത്തിന്റെ രീതികള്‍ വിശദീകരിച്ച് കൊണ്ട് സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ഫത്വവ പുറപ്പെടുവിച്ചത്. യു.പി.യിലെ പൊലീസ് അതിക്രമത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനവും സുരാജ് വെഞ്ഞാറംമൂടിന്റെ തമാശ പടമായി ചര്‍ച്ച ചെയ്യുന്നവരും പാര്‍ട്ടിയിലുണ്ട്. അതിക്രമം നടന്ന യു.പി.യില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നടത്തിയ സന്ദര്‍ശനത്തില്‍ ലഭിച്ച വിവരങ്ങളാണ് പത്രക്കാരെ വിളിച്ച് വിശദീകരിച്ചത്.

യു.പി.യിലെ കാര്യങ്ങള്‍ വിളിച്ച് പറയാന്‍ നല്ലത് ഡല്‍ഹിയാണെന്ന് യൂത്ത് ലീഗിന്റെ ചില ദേശീയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ ഉപദേശിച്ചെങ്കിലും പാര്‍ലിമെന്റ് സമയത്തല്ലാതെ ഡല്‍ഹിയിലേക്ക് പോവുകയില്ലെന്ന മറുപടിയാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത വൃത്തങ്ങള്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ക്ക് നല്‍കിയത്.അങ്ങനെ യു.പി.യിലെ പൊലീസ് അതിക്രമത്തിന്റെ ദയനീയ കഥ കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മര്‍പാണ്ടികശാലയെ ഇരുത്തി കുഞ്ഞാലിക്കുട്ടി വിശദീകരിക്കുകയായിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിന്റെ പേര്‍ സ്ഥാനത്തും അസ്ഥാനത്തും കുഞ്ഞാലിക്കുട്ടി വിളിച്ചു പറഞ്ഞതിലും രാഷ്ട്രീയമുണ്ടെന്ന് ലീഗ് വ്യത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറത്തെ പാര്‍ലിമെന്റ് മെമ്പറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വീണ്ടും നോട്ടമിടുന്നതായാണ് അടക്കിപ്പിടിച്ച സംസാരം. ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരെ കൊണ്ട് പാണക്കാട് ഹൈദറി തങ്ങളോട് റെക്കമെന്റ് ചെയ്യിച്ചു. അത് നടക്കാതെ വന്നപ്പോള്‍ പാണക്കാട് കുടംബത്തില്‍ നിന്നു തന്നെ റെക്കമന്റ് പോയി. അത് വേണ്ട രീതിയിയല്‍ ഏശാതെ വന്നപ്പോളാണ് പുതിയ 'പി.കെ.ട്രിക്ക് ' എടുക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. ഡല്‍ഹി മതിയാക്കാനായെന്ന ധ്വനി നല്‍കുമ്പോഴും പകരക്കാരായി യൂത്ത് ലീഗിലെ ചിലരെ വളര്‍ത്തി കൊണ്ട് വരാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈറിനെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ നടത്തിയ നാടകങ്ങള്‍ പാര്‍ട്ടിക്ക് തന്നെ ഏറെ നാണക്കേടാണുണ്ടാക്കിയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ വിശദീകരിക്കുന്നു.

ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് തന്നെ അറസ്റ്റ് ചെയ്ത് കോണ്ട് പോകുന്നുവെന്ന് കരഞ്ഞ് കൊണ്ട് പറയുന്ന നേതാവായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈര്‍ മാറിയത് ശരിയായില്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുമുണ്ട്. ഡല്‍ഹിയിലെ പൊലീസിനോട് കൈചൂണ്ടി സംസാരിച്ച പെണ്‍കുട്ടിയുടെ ഉശിരെങ്കിലും നേതാവിന് ഇല്ലാതെ പോയത് നാണക്കേടാണെന്ന് പാര്‍ട്ടി അണികള്‍ പറയുന്നു. മംഗലാപുരത്ത് കലാപ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചതായി പറയുന്ന കുഞ്ഞാലിക്കുട്ടി എന്നാല്‍ മംഗലാപുരത്ത് പോയത് കല്ല്യാണത്തിനാണെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്നായി അറിയാം.കെ.എം.സി.സി.നേതാവ് യഹ്യ തളങ്കരയുടെ കല്ല്യാണത്തിനാണ് കുഞ്ഞാലിക്കുട്ടി മംഗലാപുരത്ത് എത്തിയതെന്നും കോഴിക്കോടത്തെ പത്രസമ്മേളനത്തില്‍ അത് ലീഗ് നേതാവിന്റെ സന്ദര്‍ശനമായി അത് മാറുകയായിരുന്നുവെന്നും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category