1 GBP = 97.50 INR                       

BREAKING NEWS

പ്രശസ്ത ഗായകന്‍ ചില്‍ പ്രകാശിന്റെ മനോഹര ഗാനം; സെറീനിലെ പാട്ട് ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്യുന്നു

Britishmalayali
രാജീവ് പോള്‍

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകന്‍ ചില്‍പ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു. സെറീന്‍ എന്ന മലയാള ഷോര്‍ട്ട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകന്‍ ചില്‍പ്രകാശ് തിരിച്ചെത്തുന്നത്. കോസ്മോപോളിറ്റന്‍ മൂവീസിന്റെ മലയാളം ഷോര്‍ട്ട് ഫിലിം സെറീന്‍ ഷൂട്ടിങ് പുരോഗമിക്കുന്നു.

സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ഡിസംബര്‍ 25നു ക്രിസ്മസ് ദിനത്തില്‍ കോസ്മോപൊളിറ്റന്‍ മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ അനന്തു ശാന്തജനാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ ചില്‍ പ്രകാശാണ്. ഗാനത്തിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് എസ് സനല്‍കുമാറും ഫ്ളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ജോസ്സി ആലപ്പുഴയാണ്. തബല -ജോര്‍ജ്കുട്ടി. മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ്, എ ജെ മീഡിയ ചേര്‍ത്തല.

ഗാനത്തിന്റെ റെക്കോര്‍ഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂര്‍ത്തിയായത്. ഈ വരുന്ന ഈസ്റ്റര്‍ ദിനത്തില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന 'സെറീന്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും സോബി ജോസഫും രചനയും സംവിധാനവും ജി. രാജേഷും നിര്‍വഹിച്ചിരിക്കുന്നു. 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category