1 GBP = 93.00 INR                       

BREAKING NEWS

സുന്ദരിയായ ജയില്‍ വാര്‍ഡന് സുന്ദരനായ പെരുംകള്ളനോട് വല്ലാത്ത പ്രണയം; ബ്രായ്ക്കുള്ളില്‍ സാധനങ്ങള്‍ ഒളിപ്പിച്ച് സെല്ലില്‍ കടന്ന് ആത്മാര്‍ത്ഥമായ സ്നേഹം; ആവേശം മൂത്തപ്പോള്‍ കിടിലന്‍ ചുംബന ചിത്രങ്ങളും പകര്‍ത്തി; കൈവിലങ്ങ് വച്ച് സഹപ്രവര്‍ത്തകര്‍ തന്നെ ജയില്‍ വാര്‍ഡനെ ജയിലില്‍ അടക്കുമ്പോള്‍

Britishmalayali
kz´wteJI³

നോര്‍ത്ത് വെയില്‍സിലെ റെക്സ്ഹാമിലെ ബെര്‍വിന്‍ ജയിലില്‍ നിന്നുമിതാ ഒരു അപൂര്‍വ പ്രണയകഥയുടെ വിശേഷങ്ങളെത്തിയിരിക്കുന്നു. ഇവിടുത്തെ സുന്ദരിയും 27കാരിയുമായ ജയില്‍ വാര്‍ഡന്‍ അയ്ഷെ ഗുന്‍ ആണ് ഈ പ്രണയകഥയിലെ നായിക. നായകനാകട്ടെ കൊടും കുറ്റവാളിയായി ഇവിടെ ജയില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഖുറം റസാഖാണ്. സുന്ദരായ പെരുംകള്ളനോട് വല്ലാത്ത പ്രണയം മൂത്തപ്പോള്‍ അയ്ഷെ തന്റെ ബ്രാക്കുള്ളില്‍ സാധനങ്ങള്‍ ഒളിപ്പിച്ച് തന്റെ കാമുകന് സെല്ലിലേക്ക് എത്തിച്ച് കൊടുത്തിരുന്നുവത്രെ.

ആവേശം മൂത്തപ്പോള്‍ കാമുകനുമൊത്തുള്ള കിടിലന്‍ ചുംബന ചിത്രങ്ങള്‍ പകര്‍ത്താനും അയ്ഷെ ധൈര്യം കാണിച്ചിരുന്നു. അവസാനം പിടിക്കപ്പെട്ടപ്പോള്‍ കൈവിലങ്ങ് വച്ച് സഹപ്രവര്‍ത്തകര്‍ തന്നെ ജയില്‍ വാര്‍ഡനെ ജയിലില്‍ അടച്ചതോടെ പ്രണയകഥ ദുരന്തപര്യവസാനിയായിത്തീരുകയും ചെയ്തു... പ്രണയം മൂത്തപ്പോള്‍ അയ്ഷെ കള്ളനായ കാമുകന് അശ്ലീലവീഡിയോകളും ചിത്രങ്ങളും മറ്റും അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഇരുവരും സെല്ലില്‍ ചുംബിച്ച് നില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ കാണാനിടയായതോടെയാണ് വാര്‍ഡന്‍ പിടിയിലായിരിക്കുന്നത്.

തന്റെ ബ്രാക്കുള്ളില്‍ ഒളിപ്പിച്ച് കാമുകി നിക്കറടക്കമുളള നിരവധി സാധനങ്ങളാണ് കാമുകന് സെല്ലില്‍ എത്തിച്ച് കൊടുത്തിരുന്നതെന്ന് ഇത് സംബന്ധിച്ച വിചാരണക്കിടെ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. കള്ളനായ കാമുകനെ ചുംബിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സൈക്കോളജി, ക്രിമിനോളജി ഗ്രാജ്വേറ്റായ അയ്ഷെയുടെ ഫോണില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. 12 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടാണ് ഖുറം ഈ ജയിലില്‍ എത്തിയിരുന്നത്. കള്ളന്റെ ബന്ധുവിന് അയ്ഷെ തന്റെ ബാങ്ക് വിശദാംശങ്ങള്‍ കൈമാറിയിരുന്നുവെന്നും അതിലേക്ക് 1500 പൗണ്ട് ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കും നവംബറിനുമിടയില്‍ താന്‍ ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയെന്ന് റെക്സാമിലെ പാന്‍് ഗ്ലാസിലുള്ള അയ്ഷെ സമ്മതിച്ചിരുന്നു. ഇന്നലെയാണ് അവരെ 12 മാസത്തെ തടവ് ശിക്ഷക്ക് ജയിലില്‍ അടച്ചിരിക്കുന്നത്. 1200 തടവ് പുള്ളികളും 500 ജീവനക്കാരുമുള്ള ജയിലിലെ പ്രൊബേഷണറി ഓഫീസറാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്ന അയ്ഷെ. 2018 ഓഗസ്റ്റിനും നവംബറിനുമിടയില്‍ അയ്ഷെ ഖുറമിന് 1213 ഫോണ്‍കാളുകളാണ് ചെയ്തിരിക്കുന്നത്. അയ്ഷെ എത്തിച്ച് കൊടുത്ത ഫോണിലൂടെ ഇവര്‍ തമ്മില്‍ ലൈംഗിക വീഡിയോകള്‍ അയക്കുന്നത് പതിവായിരുന്നു. ഇതിന് പുറമെ ഇവര്‍ ഫോണ്‍ മുഖാന്തിരം ലൈവ് സെക്സിലുമേര്‍പ്പെട്ടിരുന്നു.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ഡിസംബര്‍ 25ന് ബുധനാഴ്ച ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category