1 GBP = 102.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -33

Britishmalayali
രശ്മി പ്രകാശ്

'ജോ, ഡോണ്ട് വറി ഡിയര്‍, മമ്മ ഈസ് ഹിയര്‍ ഫോര്‍ യു'.

ഇസ അവനെ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ജോര്‍ജ് വല്ലാതെ പേടിച്ചു പോയെന്ന് അവന്റെ കരച്ചില്‍ കാണുമ്പോള്‍ അറിയാം. കരച്ചില്‍ മാറ്റാന്‍ ഇസ നന്നേ പാടുപെട്ടു.

മമ്മ, ഡാഡ് ഈസ് ദേര്‍. കുഞ്ഞു കൈകള്‍ ചൂണ്ടി അവന്‍ വിതുമ്പി കരഞ്ഞു.

ഇതെല്ലാം കണ്ടു ഫിലിപ്പും, ഗ്രേസും സ്തബ്ദ്ധരായി നിന്നു. 

ഇത് ഗ്രേസ് പറഞ്ഞതു പോലെ ഇസയുടെ കുഞ്ഞു തന്നെയാണ്. ഫിലിപ്പിന് സപ്തനാഡികളും തളര്‍ന്നു പോകുന്നതു പോലെ തോന്നി.

താന്‍ കൊഞ്ചിച്ചു കൊതി മാറിയിട്ടില്ലാത്ത തന്റെ മകള്‍ ഇതാ അവളുടെ കുഞ്ഞുമായി നില്‍ക്കുന്നു.

ഒരേസമയം പല തരത്തിലുള്ള ചിന്തകള്‍ ഗ്രേസിന്റെയും, ഫിലിപ്പിന്റെയും മനസ്സില്‍ക്കൂടി കടന്നുപോയി.

സ്ഥലകാല ബോധം നഷ്ടപ്പെട്ടു നില്‍ക്കുന്ന അവരുടെ മുന്നില്‍ ഇസ, ജോര്‍ജിനെ ചേര്‍ത്തുപിടിച്ചു നിന്നു.

ഇത് ജോര്‍ജ്, എന്റെ മകനാണ്. ഞാന്‍ തിരഞ്ഞെടുക്കാതെ, മറ്റൊരാള്‍ ബലമായി എനിക്ക് നല്‍കിയ എന്റെ മകന്‍.

എന്നോടിപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കരുത്. പോലീസിനോട് എല്ലാം ഒരുവട്ടം പറഞ്ഞു കഴിഞ്ഞു. അതോടെ ഒരു ദുഃസ്വപ്നം പോലെ മറക്കാന്‍ ശ്രമിച്ച പല ഓര്‍മകളും ഒരു കറുത്ത നീരാളിയെപ്പോലെ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു.

എന്റെ കുഞ്ഞൊന്നും പറയണ്ടാ. നീ അനുഭവിച്ച സങ്കടവും പ്രയാസങ്ങളും അമ്മയ്ക്ക് മനസ്സിലാവും. ഗ്രേസ് അവളുടെ വിഷമങ്ങള്‍ തന്നിലേക്കാവാഹിക്കുന്നതു പോലെ ഇസയെ മുറുക്കെ കെട്ടിപ്പിടിച്ചു.

ഫിലിപ്പ് നമുക്ക് വീട്ടിലേക്ക് പോകാം.

ലെക്‌സിയും, ഇസയും, ജോര്‍ജുമായി മിന്നിമറയുന്ന ക്യാമറകള്‍ക്കും വീഡിയോകള്‍ക്കും ഇടയിലൂടെ നിരവധി ചോദ്യ ശരങ്ങളെ അവഗണിച്ചു കൊണ്ട് ഫിലിപ്പും ഗ്രേസും കാറിലേക്ക് കയറി.

ഫിലിപ്പ്, അവരോടൊന്നു സംസാരിക്കൂ, പത്രങ്ങളും ടിവിയും ഒക്കെ നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എനിക്ക് പറ്റുന്നില്ല ഗ്രേസ്, ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലാതെ അയാള്‍ തലകുനിച്ചിരുന്നു.

ഗ്രേസ് അയാളെ ആശ്വസിക്കുന്ന മട്ടില്‍ തോളത്തൊന്നു തട്ടി.

'അമ്മ ഇപ്പോള്‍ വരാം' എന്ന് ഇസയെ നോക്കി പറഞ്ഞിട്ടു കാറിന്റെ പുറത്തേക്കിറങ്ങി.

ഗ്രേസിനെ കണ്ടതും അവരെല്ലാം ചുറ്റും കൂടി.

'ആരും ഇപ്പോള്‍ ഒന്നും ചോദിക്കരുത്. നഷ്ടപ്പെട്ട മകളെയും അവളുടെ കൂട്ടുകാരിയേയും അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരികെ കിട്ടിയിരിക്കുകയാണ്. കൂടെ ഒരു ആണ്‍കുട്ടിയുമുണ്ട്. അത് ഇസയുടെ കുഞ്ഞാണ്. അതു മാത്രമാണ് ഇസ ഞങ്ങളോട് ആകെ സംസാരിച്ചതും. ബ്ലോസ്സം അവെന്യൂവില്‍ തന്നെ താമസിക്കുന്ന ' ഗ്രേറ്റ് പവേഴ്‌സ് 1945' ബാന്‍ഡിലെ ഫെലിക്‌സിന്റെ വീട്ടില്‍ നിന്നാണ് ഇസ രക്ഷപെട്ടു വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും. ഞങ്ങളുടെ വിഷമഘട്ടത്തില്‍ വാര്‍ത്തകളിലൂടെ സഹായിച്ച നിങ്ങളെ എല്ലാവരെയും ഏറെ നന്ദിയോടെ ഓര്‍ക്കുന്നു. ഇപ്പോള്‍ ഞങ്ങളെ പോകാന്‍ അനുവദിക്കൂ. ഗ്രേസ് എല്ലാവരുടെയും നേരെ നോക്കി നന്ദി പറഞ്ഞു.

ഏറെ ബഹുമാനത്തോടെ അവര്‍ വഴിമാറിക്കൊടുത്തു.

ഗ്രേസ് തന്നെയാണ് തിരികെ വണ്ടി ഓടിച്ചത്. ജോര്‍ജ്, ഇസയുടെ നെഞ്ചില്‍ ഒന്നും മനസ്സിലാകാതെ പറ്റിച്ചേര്‍ന്നിരുന്നു. കാര്‍ ബ്ലോസ്സം അവെന്യുവിലേക്ക് തിരിഞ്ഞപ്പോള്‍ ഇസ വാവിട്ടു നിലവിളിച്ചു. എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കും എന്നറിയാതെ ഫിലിപ്പും ഗ്രേസും പരസ്പ്പരം നോക്കി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam