1 GBP = 93.00 INR                       

BREAKING NEWS

ജോംസണ്‍ ജേക്കബ്ബിന്റെ മൃതദേഹം നാട്ടിലേക്ക്; ന്യൂസൗത്ത് വെയില്‍സിലെ മലയാളി നഴ്സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓസ്ട്രേലിയന്‍ മലയാളികള്‍; സംസ്‌കാരം നാളെ

Britishmalayali
kz´wteJI³

കഴിഞ്ഞ മാസം 28ന് ഓസ്‌ട്രേലിയ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക്. ഓസ്‌ട്രേലിയന്‍ സമയം അനുസരിച്ച് ഇന്ന് ഉച്ചയ്ക്കത്തെ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ജോംസന്‍ ജേക്കബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിലെത്തും.

നാളെ വ്യാഴാഴ്ച നടക്കുന്ന പൊതുദര്‍ശന ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക് മൂന്നു മണിക്ക് വൈക്കം സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ നടക്കും. കഴിഞ്ഞയാഴ്ചയാണ് മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.  എന്നാല്‍ ഇതുവരെയ്ക്കും മരണ കാരണം വ്യക്തമായിട്ടില്ല. അതിനാല്‍ തന്നെ കൊറോണര്‍ അന്വേഷണം നടക്കുന്നുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം ലഭിച്ചതായും സുഹൃത്തുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി എണ്ണായിരം ഡോളറോളം കോണ്‍സുലേറ്റ് സാമ്പത്തിക സഹായവും നല്‍കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കുമുള്ള ചെലവിനായി പോര്‍ട്ട് മക്വാറി മലയാളികള്‍ നടത്തിയ ഓണ്‍ലൈന്‍ ധനസമാഹരണത്തിലൂടെ 16,000 ഡോളര്‍ ശേഖരിക്കാന്‍ കഴിഞ്ഞതായും സുഹൃത്തുക്കള്‍ അറിയിച്ചു.

30 വയസ് മാത്രമായിരുന്നു ജോംസണിന്റെ പ്രായം. നഴ്സായി ജോലി ചെയ്തിരുന്ന ജോംസന്‍ ജേക്കബിന്റെ കുടുംബം കേരളത്തിലാണ്. ഒരു വര്‍ഷം മുന്‍പ് ക്വീന്‍സ്ലാന്റില്‍ നിന്നും പോര്‍ട്ട് മക്വാറിയില്‍ എത്തിയ ജോംസണ്‍ ഒരു ഏജ്ഡ് കെയറില്‍ സീനിയര്‍ രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തൊഴില്‍ വിസയിലായിരുന്ന ഇദ്ദേഹം പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാനായുള്ള കാത്തിരിപ്പിലായിരുന്നു.

നവംബര്‍ 28ന് ടൗണ്‍വില്ലിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന ജോംസനെക്കുറിച്ച് അവിടെയുള്ള സുഹൃത്തുക്കള്‍ക്ക് വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category