1 GBP = 94.30 INR                       

BREAKING NEWS

ഭാര്യയുമായി പിണങ്ങി നടുറോഡിലെ വൈദ്യുതി പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാര്‍ വൈദ്യുതി വകുപ്പില്‍ വിവരം അറിയിച്ചതോടെ താഴേക്ക് ചാടുമെന്ന് കട്ടായം; ഭാര്യ എത്തിയാല്‍ താഴെ ഇറങ്ങാമെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ യുവതിയെ സ്ഥലത്ത് എത്തിച്ചു; വൈദ്യുതി പോസ്റ്റിലിരുന്ന് അരിശം മുഴുവന്‍ ഭാര്യയോട്; ഒടുവില്‍ അഗ്‌നിശമന സേന വലയിട്ട് പിടിച്ചു; നാട്ടുകാരെ വലച്ച പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറുടെ കഥ

Britishmalayali
kz´wteJI³

പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി വൈദ്യുതി പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നാട്ടുകാരും വൈദ്യുതി വകുപ്പും ഇടപെട്ടതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. പത്തനംതിട്ട വലഞ്ചുഴി സ്വദേശി റിയാസാണ് (30) വെള്ളി വൈകിട്ട് നാല് മുതല്‍ അഞ്ചര വരെ വലഞ്ചുഴി ചാഞ്ഞപ്ലാക്കല്‍ പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാള്‍ വൈദ്യുത തൂണിലേക്കു കയറുന്നതു കണ്ട ചിലര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പോസ്റ്റിന് മുകളിലേക്ക് വലിഞ്ഞു കയറിയ യുവാവ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് നാട്ടുകാരുടെ ഇടപെടലോടെ വൈദ്യുതി വകുപ്പ് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഉടന്‍ തന്നെ പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഏറെ നേരത്തെ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. കയറി വന്നാല്‍ താഴേക്ക് ചാടുമെന്നായി അടുത്ത ഭീഷണി. സാഹസികമായി കീഴ്പ്പെടുത്താന്‍ അഗ്‌നിശമന സേന തീരുമാനിച്ചതോടെ വൈദ്യുതി പോസ്റ്റിന് മുകളില്‍ നിലയുറപ്പിച്ചു.

പിന്നീട് തടിച്ചു കൂടിയ നാട്ടുകാരോട് ഭാര്യ സ്ഥലത്തെത്തിയാല്‍ താഴെയിറങ്ങാം എന്നായി നിലപാട്. സംഭവസ്ഥലത്ത് നിന്ന പ്രദേശവാസികളില്‍ ഒരാള്‍ വാടകവീട്ടിലെത്തി ഭാര്യയെ വിളിച്ച് സ്ഥലത്ത് എത്തിച്ചപ്പോഴും കഥയില്‍ മാരക ട്വിസ്റ്റ്.

ഭാര്യ എത്തിയതോടെ അരിശം മുഴുവന്‍ അവരുടെ നേര്‍ക്കായി. ചാടി മരിക്കുമെന്ന വാക്കുകള്‍ കേട്ടതോടെ ഭാര്യ മയങ്ങി വീണു. യുവതിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അഗ്‌നിശമന സേന ഏറെ പണിപെട്ട് താഴെയിറക്കാന്‍ ശ്രമിക്കുമ്പോഴും റിയാസ് വൈദ്യുത കമ്പികളില്‍ തൂങ്ങി അകലേക്കു മാറാന്‍ ഒരുങ്ങുകയായിരുന്നു.

അപ്പോഴേക്കും അഗ്നിശമന സേന തങ്ങളുടെ വല നിവര്‍ത്തി താഴേക്കു വീണാലും രക്ഷപെടുത്താന്‍ കഴിയുന്ന തരത്തില്‍ നില്‍പ്പായി. അകലത്തില്‍ ഏറെ മാറാന്‍ കഴിയാതായി. ഇതിനെ തുടര്‍ന്ന് മുകളിലേക്കു കയറിയ യുവാക്കള്‍ ഇയാളെ വലിച്ചു താഴേക്കു വലിച്ചിടുകയായിരുന്നു. വലയിലേക്കു വീണ ഇയാളെ കണ്ട് പ്രക്ഷുബ്ധരായ നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു പൊലീസ് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category