1 GBP = 94.70 INR                       

BREAKING NEWS

മോര്‍ട്ട്ഗേജ് ആപ്ലിക്കേഷന്‍ കൊടു ക്കുമ്പോള്‍ നിങ്ങള്‍ വരുമാനം പെരുപ്പിച്ച് കാട്ടാറുണ്ടോ? മോര്‍ട്ട്ഗേജ് എടുക്കാന്‍ കള്ളം പറഞ്ഞിട്ടുണ്ടോ? എങ്കില്‍ കാത്തിരുന്നോളൂ പണി പിന്നാലെ എത്തും; മോര്‍ട്ട്ഗേജ് തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ ബാങ്കുകള്‍ രംഗത്ത്

Britishmalayali
kz´wteJI³

യുകെയില്‍ വീട് വിലകളും വീട്ട് വാടകകളും മിക്കയിടങ്ങളിലും അനുദിനമെന്നോണം കുതിച്ചുയരുന്നതിനാല്‍ ഒരു മോര്‍ട്ട്ഗേജ് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് വീട് വാങ്ങുന്നവരേറെയാണ്. മോര്‍ട്ട്ഗേജ് എങ്ങനെയെങ്കിലും കൈക്കലാക്കുന്നതിനായി എന്ത് കള്ളവും പറയാന്‍ ധൈര്യപ്പെടുന്നവരും കുറവല്ല. മോര്‍ട്ട്ഗേജ് ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ ചിലര്‍ വരുമാനം പെരുപ്പിച്ച് കാട്ടാറുമുണ്ട്. ഈ വിധത്തില്‍ മോര്‍ട്ട്ഗേജ് അപേക്ഷ കൊടുക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമങ്ങള്‍ കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

മോര്‍ട്ട്ഗേജ് തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് ബാങ്കുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മോര്‍ട്ട്ഗേജ് അപേക്ഷ നല്‍കുമ്പോള്‍ വരുമാനം പെരുപ്പിച്ച് കാട്ടുന്ന യുക്തിസഹമായ കാര്യമാണെന്നാണ് 13 ശതമാനം ബ്രിട്ടീഷുകാരും അഥവാ പത്തിലൊന്ന് പേരും വിശ്വസിക്കുന്നതെന്നാണ്  സിഫ നടത്തിയ ഒരു പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 2018ലെ അവസാനത്തെ ആറ് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019ലെ ആദ്യത്തെ ആറ് മാസങ്ങളില്‍ ഇത്തരം മോര്‍ട്ട്ഗേജ് തട്ടിപ്പുകളില്‍ അഞ്ച് ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ മോര്‍ട്ട്ഗേജ് തട്ടിപ്പുകളില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇവയെ നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.മോര്‍ട്ട്ഗേജ് അപേക്ഷകള്‍ക്കൊപ്പം അവയെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി വിവിധ രേഖകള്‍ സമര്‍പ്പിക്കുന്ന വേളയിലാണ് അപേക്ഷകര്‍ അവയില്‍ കൃത്രിമം നടത്തുന്നത്. തങ്ങള്‍ക്ക് അര്‍ഹമല്ലാത്ത കഴിവുണ്ടെന്ന് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് മോര്‍ട്ട്ഗേജ് തട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ തെറ്റായതോ അല്ലെങ്കില്‍ കൃത്രിമത്വം വരുത്തിയതോ ആയ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ഇന്‍കം പ്രൂഫ് തുടങ്ങിയവ സമര്‍പ്പിക്കുകയും അതിലൂടെ തങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കുന്നതിന് അര്‍ഹമായ വരുമാനമുണ്ടെന്ന് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

മോര്‍ട്ട്ഗേജ് ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാട്ടുന്നതടക്കമുളള കൃത്രിമങ്ങള്‍ നടത്തി ലോണ്‍ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന എളുപ്പമാണെന്നും എന്നാല്‍ ഇത് പിടിക്കപ്പെട്ടാല്‍ കടുത്ത കുറ്റമാണെന്നും കടുത്ത ശിക്ഷകള്‍ ലഭിക്കുമെന്നും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നുമാണ് സിഫാസിന്റെ ചീഫ് എക്സിക്യൂട്ടീവായ മൈക്ക് ഹാലെ മുന്നറിയിപ്പേകുന്നത്. മോര്‍ട്ട്ഗേജ് പ്രൊവൈഡര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ക്കശമായ പരിശോധനകള്‍ നടത്താറുണ്ടെന്നും അതിലൂടെ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാല്‍ വസ്തുവകകള്‍ പിടിച്ചെടുക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ചില കേസുകളില്‍ കടുത്ത പിഴകളും ജയില്‍ ശിക്ഷ വരെയും നേരിടേണ്ടി വരുമെന്നും നിങ്ങളുടെ വീട് വരെ നഷ്ടപ്പെടുന്ന സാഹരചര്യമുണ്ടാകുമെന്നും സിഫാസ് ചീഫ് എക്സിക്യൂട്ടീവ് ഏവരെയും ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തില്‍ മോര്‍ട്ട്ഗേജ് അപേക്ഷകളില്‍ തട്ടിപ്പ് നടത്തി പിടിക്കപ്പെടുന്നവരില്‍ 45 ശതമാനം പേരും 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ഇക്കാര്യത്തില്‍ 2018ലെ അവസാനത്തെ ആറ് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതില്‍ രണ്ടാം സ്ഥാനം 41നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ഇത്തരക്കാരില്‍ 6 ശതമാനമാണ് ഇക്കാലത്തിനിടെ വര്‍ധവുണ്ടായിരിക്കുന്നത്. മോര്‍ട്ട്ഗേജ് അപേക്ഷാ തട്ടിപ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് മിഡ്ലാന്‍ഡ്സിലുള്ളവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category