1 GBP = 94.80 INR                       

BREAKING NEWS

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ പ്രധാനമന്ത്രി മോദി രംഗത്ത്; അസമിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടുകയില്ലെന്നും മോദി; അസം ജനതയുടെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനം; ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശ്; മതന്യൂനപക്ഷങ്ങളോട് ബംഗ്ലാദേശില്‍ വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ നടക്കുന്ന വന്‍ പ്രതിഷേധത്തെ തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ട്വിറ്ററിലുടെയാണ് പ്രധാനമന്ത്രി രംഗത്തുവന്നത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ അസമിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടുകയില്ലെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

''അസമിലെ സഹോദരി- സഹോദരന്മാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. നിങ്ങളുടെ അവകാശങ്ങളോ, വിശിഷ്ടമായ വ്യക്തിത്വമോ, സംസ്‌കാരമോ നിങ്ങളില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയില്ലെന്ന് ഉറപ്പ് നല്‍കുന്നു. അവയെല്ലാം കൂടുതല്‍ സമൃദ്ധിയോടെ തഴക്കുകയും വളരുകയും ചെയ്യും''- മോദി ട്വിറ്ററില്‍ കുറിച്ചു. ഭരണഘടനാപരമായി അസം ജനതയുടെ രാഷ്ട്രീയവും ഭാഷാവൈവിധ്യവും ഭൂമി അവകാശങ്ങളും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിബദ്ധമാണ് കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയായ താനുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം നേരിടുന്നതിന് അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിക്കുകയും കര്‍ഫ്യു പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് പരക്കെ അക്രമം ഉണ്ടായിട്ടുണ്ട്. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. തലസ്ഥാനമായ ഗുവാഹാത്തിയിലും ദിബ്രുഗഡിലും അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുവാഹത്തിയില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരിക്കുകയാണ്.

ബില്ലിനെതിരെ അസമില്‍ വിഘടനവാദി സംഘടനയായ ഉള്‍ഫ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞു. പ്രക്ഷോഭകാരികള്‍ ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്‌നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് ത്രിപുരയിലേക്കും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം കനത്തതോടെ, വടക്കു കിഴക്കന്‍ മേഖലയിലേക്കുള്ള റെയില്‍-റോഡ്-വ്യോമ ഗതാഗതങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. അസമിലേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് വിമാനസര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അക്രമത്തിന് ഇടയാക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച ഗുവാഹാട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദികളിലൊന്ന് പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശും രംഗത്തുവന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍ പറഞ്ഞു. എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ് എല്ലാവരും രാജ്യത്ത് കഴിയുന്നത്. ഇത് മനസിലാക്കണമെങ്കില്‍ അമിത് ഷാ കുറച്ചുനാള്‍ ബംഗ്ലാദേശില്‍ താമസിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്‍ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുല്‍ മോമന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ന് എത്താനിരിക്കെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇന്തോ-പസഫിക് റീജണല്‍ ചര്‍ച്ചയ്ക്കായാണ് അബ്ദുല്‍ മോമന്‍ എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category