kz´wteJI³
ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു... ഇന്നു രാത്രി പത്ത് വരെ വോട്ടെടുപ്പ് നീണ്ടു നില്ക്കും. 11 മണി മുതല്‍ വോട്ടെണ്ണലും ആരംഭിക്കും. നാളെ നേരെ വെളുക്കുമ്പോഴേക്കും രാജ്യം ആരു ഭരിക്കും എന്ന സൂചനകള്‍ വ്യക്തമായി അറിയാനാവും. ബ്രക്സിറ്റിന്റെ ഭാവിയെ കുറിച്ചുള്ള വിധിയെഴുത്ത് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബോറിസ് ജോണ്‍സനും കണ്സര്വേറ്റീവികളും മാന്യമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ ബ്രക്സിറ്റ് നടക്കുമെന്നിരിക്കെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാലും മറ്റൊരു റെഫറണ്ടം വരെ ബ്രക്സിറ്റ് നടക്കുകയുമില്ല. മറ്റൊരു പാര്‍ട്ടിയും അധികാരത്തില്‍ എത്താനിടയില്ലാത്തതിനാല്‍ ലേബറും ടോറികളും തമ്മിലുള്ള മത്സരമായി ഇതു മാറുന്നു.
അധികാരം ബോറിസ് ജോണ്‍സനോ അതോ ജെറമി കോര്‍ബിന്റെ കൈകളിലേക്കോ എന്നതാണ് ലോകം മുഴുവനും ഉറ്റു നോക്കുന്നത് സര്‍വ്വേകളും. മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സനെ അവരോധിക്കുമ്പോള്‍ ലേബറുകളും അവസാന നിമിഷം വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചത് ബോറിസ് ജോണ്‍സനെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ബോറിസ് ജോണ്സന് വിജയം പ്രതീക്ഷിച്ചിരുന്ന ചില സീറ്റുകളില്‍ ജെറമി കോര്ബിന് മുന്‍തൂക്കം നേടിയിട്ടുമുണ്ട്. കമ്പ്രിയയിലെ വര്‍ക്കിങ്ടണ്‍ അടക്കം പത്ത് സീറ്റുകള്‍ ബോറിസ് ജോണ്‍സനോ ജെറമി കോര്‍ബിനോ എന്ന കാര്യത്തില്‍ അവസാന നിമിഷം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 2016ല്‍ ഇവിടെ ലേബറുകളാണ് ഭരിച്ചിരുന്നത്. ഇവിടെ നിന്നുള്ള ഫലം നാളെ രാവിലെ മൂന്ന് മണിയോട് കൂടി പുറത്ത് വരുമെന്നാണ് കണക്കു കൂട്ടല്‍.
കൗണ്ടി ദുര്‍ഹമിലെ ഡാര്‍ലിങ്ടണില്‍ നിന്നുള്ള ഫലം രാവിലെ 1.30ഓടെ പുറത്തു വരും. പിന്നാലെ നോര്‍ത്ത് വെയില്‍സിലെ വെക്സ് ഹാം, സ്റ്റോടണ് സൗത്ത് എന്നിവിടങ്ങളിലെ ഫലവും പുറത്തെത്തും. 58 ശതമാനം വോട്ടുകളാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 66 ശതമാനം വോട്ട് രേഖപ്പെടുത്തിയ ബര്ണിലിയിലെയും ചിത്രം എന്താണെന്ന് രാവിലെ രണ്ട് മണിയോടെ അറിയാം.
2017ല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റെന്ന് പ്രവചിച്ച യൂഗോവ് പോളിങ് അനാലിസിസിന്റെ റിപ്പോര്‍ട്ട് പ്രകാരം 28 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ബോറിസ് ജോണ്സണ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 68 സീറ്റുകളുടെ ഭൂരിപക്ഷം ബോറിസ് ജോണ്സന് ലഭിക്കുമെന്ന് പറഞ്ഞിടത്ത് നിന്നാണ് ഭൂരിപക്ഷത്തിന്റെ എണ്ണം 28 സീറ്റായി കുറഞ്ഞത്. ഇതിന് പിന്നാലെ അവസാന നിമിഷം ജെറമി കോര്ബിന് നേടിയ മുന്‍തൂക്കവും ബോറിസ് ജോണ്‍സനെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പുറമെ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ പ്രധാന സ്ഥാനം വഹിച്ചിരുന്ന നിരവധി മന്ത്രിമാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമാകുമെന്നും സര്‍വ്വേ പറയുന്നു.
യൂഗോവ് സര്‍വ്വേയുടെ അവസാന പ്രവചനം അനുസരിച്ച് കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റുകളും ജെറമി കോര്‍ബിന്റെ പാര്‍ട്ടി 231 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 സീറ്റുകളും നേടുമെന്നും പറയുന്നു. എന്നാല്‍ ടോറികളുടെ സീറ്റ് 311ല്‍ കുറവായതിനാല്‍ തൂക്ക് പാര്‍ലമെന്റിനാവും ഇത്തവണ ബ്രിട്ടന് സാക്ഷ്യം വഹിക്കുക എന്നാണ്് യൂഗോവ് സര്‍വേ പറയുന്നത്. കണ്‍സര്‍വേറ്റിവുകള്‍ 22 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തിങ്കളാഴ്ച എന്‍എച്ച്എസിന്റെ പേരില്‍ നടന്ന വാക്കു തര്‍ക്കങ്ങള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് കണ്‍സര്‍വേറ്റിവുകള്‍ കരുതുന്നത്. ഇതോടെ ഇത്രയും നാളും വിജയം പ്രതീക്ഷിച്ചിരുന്ന ടോറികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ കത്തി മുനയിലായിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ന് രാത്രി 11 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നാളെ രാവിലെ പത്ത് മണിയോടെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)
സന്ദര്‍ലാന്റ്, ന്യൂകാസില്‍, ഹൗട്ടണ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും പതിനൊ് മണിയോടെ പുറത്ത് വരിക. ഇതു ലേബറുകളുടെ സുരക്ഷിത സീറ്റുകളാണ്. 12 മണിയോടെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ചിലെ കൂടുതല്‍ ലേബര്‍ സീറ്റുകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും പുറത്ത് വരിക. ഒരു മണിയോടെ വര്ക്കിങ്ടണിലെ ഫലം പുറത്ത് വരും. ഇതോടെ ലേബറുകള്‍ അത്രയും നേരം നേടിയ മുന്‍ തൂക്കം കണ്‍സര്‍വേറ്റീവുകള്‍ പിടിച്ചടക്കും. പത്ത് മണിയോടെ പൂര്‍ണമായുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam