1 GBP = 97.70 INR                       

BREAKING NEWS

ഒന്നരക്കൊല്ലം മുമ്പ് തോറ്റ 11 ഇടങ്ങളില്‍ കാവിക്കൊടി പാറുമ്പോള്‍ ബിജെപി നേതൃത്വം നിലമറന്ന് ആഹ്ലാദിക്കാതിരിക്കട്ടെ; സുസ്ഥിര ഭരണവും സമാധാന ജീവിതവും വികസനവും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് രാഷ്ട്രീയ നാടകങ്ങളോട് ഒരു കമ്പവും ഇല്ലെന്ന് പ്രതിപക്ഷവും അറിയട്ടെ: കാലുവാരി തോല്‍പ്പിച്ചവര്‍ ജനവിധിയിലൂടെ മടങ്ങി എത്തുമ്പോള്‍

Britishmalayali
kz´wteJI³

തുപോലെ ഒരു ഉപതെരഞ്ഞെടുപ്പ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയിട്ടില്ല. ഒരു സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ അതിന്റെ ഫലം എന്താകും എന്നറിയാന്‍ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പ് പോലെയാണ് കാത്തിരുന്നത്. ഒന്നര വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലും ബിജെപി തോറ്റിരുന്നു എന്നിടത്താണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രസക്തി നിലനില്‍ക്കുന്നത്. അതായത്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജനതാദളും ജയിച്ചിടങ്ങളില്‍ ഇപ്പോള്‍ മഹാഭൂരിപക്ഷം ഇടങ്ങളിലും ബിജെപി ജയിച്ചു എന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതിലും വ്യക്തമായ ഒരു ജനവിധി ഉണ്ടാവാന്‍ ഇടയില്ല.

ഒരുപക്ഷേ ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജനവിധിയായി ഇതിനെ കരുതേണ്ടിവരും. ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ ഒരു പ്രവണതയിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം സൃഷ്ടിച്ചതിന്റെ ജനവിരോധം ബിജെപിക്കെതിരായി ഉണ്ടാകും എന്നതായിരുന്നു രാഷ്ട്രീയ റിപ്പോര്‍ട്ടുകളായി പുറത്ത് വന്നത്. ഒരുപക്ഷേ, കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിരം ബിജെപി വിരുദ്ധ അജണ്ടയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാകാം ആ വാര്‍ത്തകള്‍. പക്ഷേ, കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയെ രണ്ട് കയ്യും നീണ്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. ആ പതിനഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് ബിജെപി ജയിച്ചിരുന്നെങ്കില്‍ പോലും ബിജെപിക്ക് അതൊരു നേട്ടമായിരുന്നപ്പോള്‍ അസാധാരണമായ പ്രതികരണം ലഭിച്ചത് സുസ്ഥിര ഭരണത്തിനുള്ള കയ്യടി തന്നെയാണ്.

പ്രതിപക്ഷത്തിന്റെ അനൈക്യം തീര്‍ച്ചയായും ബിജെപിയുടെ വിജയത്തിന് എക്കാലത്തും ഒരു കാരണം തന്നെയാണ്. എന്നാല്‍ കര്‍ണാടകയില്‍ പ്രതിപക്ഷം എക്കാലത്തും അനൈക്യത്തിന്റെ ശില്പികള്‍ തന്നെയായിരുന്നു. ഈ തെരഞ്ഞെടുപ്പിന് മുമ്പ് ജനതാദളും കോണ്‍ഗ്രസും രണ്ടായി മത്സരിച്ചു. ആ തെരഞ്ഞെടുപ്പിന് ശേഷം അവരൊരു കൃത്രിമ മുന്നണിയുണ്ടാക്കി സര്‍ക്കാരിനെ സൃഷ്ടിച്ചു. ആ സര്‍ക്കാര്‍ ഒടുവില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ വഴി അട്ടിമറിക്കപ്പെട്ടു. അതേസമയം, ആ അട്ടിമറിയെ ജനങ്ങള്‍ കയ്യടിച്ച് അംഗീകരിച്ചു എന്ന് വേണം ഇന്നത്തെ ഫലം കരുതാന്‍. പതിനഞ്ചിടങ്ങളില്‍ പതിനൊന്നിടങ്ങളിലും വിജയമുറപ്പിച്ച് കൊണ്ട് ബിജെപി സുസ്ഥിര ഭരണത്തിന്റെ പ്രവാചകന്മാരായി കര്‍ണാടകയില്‍ അധികാരം ഉറപ്പിക്കുമ്പോള്‍ ഏറെ ഉത്തരവാദിത്തം കാട്ടേണ്ടത് ബിജെപിയും ഏറെ കരുതലെടുക്കേണ്ടത് പ്രതിപക്ഷവുമാണ്.

ഭിന്നിച്ച് നിന്നതുകൊണ്ട് ഒന്നും നേടാനില്ല എന്ന് ഇനിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കണം. അധികാരത്തിന് വേണ്ടി കടിപിടികൂടി ഭിന്നിച്ച് നില്‍ക്കുമ്പോള്‍ അധികാരം കൈവിരലുകള്‍ക്ക് ഇടയിലൂടെ ചോര്‍ന്ന് പോകുമെന്ന് അനേകം ഉദാഹരണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മോദിവിരുദ്ധത ഒരു രാഷ്ട്രീയമായി കരുതുന്ന ഇവരാരും പഠിക്കാത്തത് എന്ന ചോദ്യത്തിന് വീണ്ടും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അതേസമയം, കാലുവാരലിലൂടെയും കൂറുമാറലിലൂടെയും സാമ്പത്തിക ഇടപാടിലൂടെയും ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ച് വീണ്ടും അധികാരത്തില്‍ എത്താം എന്ന അഹങ്കാരത്തിന്റെ ഉദാഹരണമായി ബിജെപി ഇതിനെ എടുത്തു കൂടാ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category