1 GBP = 92.30 INR                       

BREAKING NEWS

കൊറോണേഷന്‍ സ്ട്രീറ്റ് താരം ആന്‍ഡിയെ രണ്ടാമതാക്കി കാട്ടുറാണിയായി തിരഞ്ഞെടുക്കപ്പെട്ടത് ഈസ്റ്റ് എന്‍ഡര്‍ താരം ജാക്വലിന്‍; അയാം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയര്‍ സംഭവിച്ചതിങ്ങനെ

Britishmalayali
kz´wteJI³

നപ്രിയ റിയാലിറ്റി ഷോയായ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയര്‍ 2019 സീസണിലെ വിജയിയായി മാറിയത് ഈസ്റ്റ് എന്‍ഡേഴ്‌സ് താരം ജാക്വലിന്‍ ജോസ. കൊറോണേഷന്‍ സ്ട്രീറ്റ് താരം ആന്‍ഡി വൈമെന്റിനെ പിന്തള്ളിയാണ് ജാക്വലിന്റെ കിരീടധാരണം. കാട്ടുറാണിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് മാത്രമല്ല, ഈ പരിപാടിയോടെ ജാക്വലിന് ലഭിച്ചത്. താനൊരു പുതിയ വ്യക്തിയായി എന്നവകാശപ്പെട്ട ജാക്വലിന്‍, പിരിഞ്ഞിരുന്ന തന്റെ ഭര്‍ത്താവ് ജാന്‍ ഒസ്‌ബോണുമായി ചേരുകയും ചെയ്തു.

തന്റെ ഭര്‍ത്താവ് ഡാനും ലവ് ഐലന്‍ഡ്‌സ് താരം ഗാബി അലനുമായി വഴിവിട്ട ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഒരുഘട്ടത്തില്‍ ജാക്വലിനെ ഐ ആം സെലിബ്രിറ്റിയില്‍നിന്ന് പിന്മാറാന്‍ പോലും പ്രേരിപ്പിച്ചിരുന്നു. അക്കാര്യം അവര്‍ ക്യാമ്പ് മേറ്റ് മൈല്‍സ് സ്റ്റെഫന്‍സിണിനോട് പറയുകയും ചെയ്തിരുന്നു. സെലിബ്രിറ്റി ബിഗ് ബ്രദര്‍ താരമായ ഡാന്‍, ആ പരിപാടിയിലെ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കൊപ്പം ലൈംഗികകേളികളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

തന്റെ വിജയത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് കിരീടം ചൂടിയശേഷം ജാക്വലിന്‍ അഭിപ്രായപ്പെട്ടു. എമിലി അറ്റാക്കാണ് ജാക്വലിനെ കിരീടമണിയിച്ചത്. പ്രേക്ഷകര്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ജാക്വലിന്‍, കുടുംബത്തോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ചാണ് പിന്നീട് സംസാരിച്ചത്. ഡാനെ താന്‍ അതിരറ്റ് പ്രണയിക്കുന്നതായും കുട്ടികളും അമ്മയും സഹോദരിമാരുമുള്‍പ്പെട്ട ലോകമാണ് തന്റേതെന്നും അവര്‍ അവകാശപ്പെട്ടു.

ജേതാവായി പാലം കടന്നുവന്ന ജാക്വലിനെ അമ്പരപ്പിച്ചുകൊണ്ട് അവരെ സ്വീകരിക്കാന്‍ ഡാന്‍ അവിടെ കാത്തുനിന്നിരുന്നു. ജാക്വലിന്റെ വിജയത്തിനുശേഷം നടത്തിയ ചര്‍ച്ചകളാണ് ഇരുവരെയും സംശയങ്ങള്‍ ദൂരീകരിച്ച് ഒന്നിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഷോയുമായി ബന്ധപ്പെട്ട് ജാക്വലിന്‍ കാട്ടിനുള്ളിലായിരുന്ന സമയത്ത് ഡാന്‍ തന്റെ സഹ അഭിനേതാക്കളുമായി ബ്ന്ധം പുലര്‍ത്തിയെന്ന സംശയമാണ് ജാക്വലിനെ തളര്‍ത്തിയിരുന്നത്.

ജാക്വലിന്‍ കിരീടവുമായി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഡാന്‍ ഭാര്യയോടുള്ള തന്റെ കൂറ് പ്രകടിപ്പിച്ചു. താനെത്രത്തോളം അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്ന് വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്ന് ഡാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിപാടിയുടെ ആദ്യദിവസം മുതല്‍ക്കെ ജാക്വലിന്‍ വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിരുന്നുവെന്നും ഡാന്‍ പറഞ്ഞു. തന്റെ ജീവിതത്തെ ആകെപ്പാടെ മാറ്റമറിച്ച പരിപാടിയെന്നാണ് ജാക്വലിന്‍ അവതാരകരായ ആന്റ് മക്പാര്‍്റ്റ്‌ലിനോടും ഡീക്ലാന്‍ ഡൊണോണിയോടും അഭിപ്രായപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category