1 GBP = 97.40 INR                       

BREAKING NEWS

കേരളത്തിന്റെ സ്വന്തം വ്യവസായിയായ യൂസഫലി ബ്രിട്ടനില്‍ 2800 കോടി നിക്ഷേപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്ര തവണ ദുബായില്‍ പോയി എന്ന് പിണറായി വ്യക്തമാക്കണം..ചാലക്കുടി പുഴയെയും തീരവാസികളെയും വിഷം കൊടുത്തുകൊല്ലുന്ന കമ്പനിയില്‍ നിന്നും 200 കോടി കൊണ്ടുവന്ന് വീമ്പിളക്കുമ്പോള്‍ ജനങ്ങളെ വഞ്ചിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് എന്ന് തുറന്ന് സമ്മതിക്കേണ്ടി വരും; മുഖ്യമന്ത്രിയും വിദേശയാത്രയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Britishmalayali
kz´wteJI³

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ 16 അംഗ സംഘം രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ട് തന്റെ വിദേശയാത്രയെ പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടിയും നല്‍കുകയുണ്ടായി. 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും ലക്ഷക്കണക്കിന് കോടി രൂപയുടെ വരാന്‍ സാധ്യതയുണ്ടെന്നും പിണറായി വിജയന്‍ അക്കമിട്ട് നിരത്തി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് ന്യായീകരണത്തൊഴിലാളികള്‍ വിദേശയാത്രയെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി എന്ന് പറഞ്ഞാണ് രംഗത്തെത്തിയത്.
 
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ശ്രദ്ധിച്ച് നോക്കുക നീറ്റാ ജനാറ്റിന്‍ എന്ന കമ്പനി നല്‍കുമെന്ന് ഉറപ്പാക്കിയ 200 കോടി രൂപ ഒഴികെ മറ്റുള്ളവ സ്വപ്നങ്ങള്‍ മാത്രമെന്നാണ് വ്യക്തമാണ്. ബാക്കിയൊക്കെയും ആര്‍ക്കും അവകാശപ്പെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള കേവലം അവകാശവാദങ്ങള്‍ മാത്രമാണ്.നീറ്റാ ജലാറ്റിനൊഴികെയുള്ള ഒരു കമ്പനിയുമായും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചെന്നോ. ഈകമ്പനികളുടെ ഉത്തവരവാദിത്തമുള്ള പ്രമാണിമാരുമായി സംസാരിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം കമ്പനികള്‍ സന്ദര്‍ശിക്കുകയും പ്രാധമികമായ ചര്‍ച്ചകള്‍ നടത്തിയെന്നോ പറഞ്ഞെന്നിരിക്കാം. നീറ്റാ ജലാറ്റിന്‍ കമ്പനി 200 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞത് തന്നെ കേരളീയ സമൂഹത്തോടുള്ള അവഹേളനമാണ്. ഒരു പക്ഷേ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഈ കമ്പനിയായിരിക്കുമെന്നും അവിടെ ചെന്ന് ഇങ്ങോട്ട് ക്ഷണിച്ച് കൊണ്ടുവരുന്നത് വഴി ഇവിടെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുകയാണ് എന്നുവേണം ഉപസംഹരിക്കാന്‍. ഏതാണ് ഈ നീറ്റ ജലാറ്റിന്‍ കമ്പനി എന്ന് അറിയാമോ.

ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വേണ്ടിയും സൗന്ദര്യ വര്‍ധക സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ജലാറ്റിന്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് നീറ്റാ ജലാറ്റിന്‍.തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ചാലക്കുഴി പുഴയുടെ തീരത്ത് അവരുടെ കമ്പനി ഇപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.
ഏതാണ്ട് 350 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് എന്നത് ഒഴിച്ചാല്‍ ചാലക്കുടി പുഴയെ കൊന്നു തള്ളുന്നതിന് അവര്‍ക്കാട്ടുന്ന വിരുത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

നീറ്റാ ജലാറ്റിന്റെ ഇരകള്‍ നാളുകളായി സമരത്തിലാണ്. ചാലക്കുടി പുഴയിലേക്ക് മാലിന്യങ്ങള്‍ കയറ്റി വിടുന്നു എന്നത് മാത്രമല്ല. നീറ്റാ ജലാറ്റിനിലേക്കുള്ള പൈപ്പുകള്‍ പലപുരയിടങ്ങളിലും വിഷം കലര്‍ത്തുന്നു എന്ന ആരോപണവും പ്രതിഷേധവും കോടതി കേസുമൊക്കെയുണ്ട്. കോടതി പോലും നീറ്റാ ജലാറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചിട്ടുണ്ട്.

അതായത് ഒരു ജനതയെ മുഴുവന്‍ ഇല്ലാതാക്കുന്ന കെമിക്കല്‍ കമ്പനി ആ കമ്പനി പൂട്ടി സ്ഥലം വിടണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളു ഞങ്ങളുണ്ട് എന്ന് പറഞ്ഞ് കൊണ്ട് അങ്ങോട്ട് പോയി കേരളത്തെ പണയം വച്ച ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. നീറ്റാ ജലാറ്റിന്‍ കാശ് മുടക്കിയാണോ പിണറായി വിജയനെ കൊണ്ട് പോയത് എന്ന് അന്വേഷിക്കേണ്ടതാണ്. പൂര്‍ണരൂപം ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് വീഡിയോയില്‍ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category