1 GBP = 92.50 INR                       

BREAKING NEWS

ന്യൂഡല്‍ഹിയില്‍ ഝാന്‍സി റോഡിലുണ്ടായ വന്‍അഗ്‌നിബാധയില്‍ 35 മരണം; 50 പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി; കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നത് 15 യൂണിറ്റ് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍; തീപിടിത്തമുണ്ടായത് പുലര്‍ച്ചെ അഞ്ചിന് ; മരണസംഖ്യ ഉയരാന്‍ സാധ്യത; ദാരുണമായ സംഭവമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടുത്തം. 35 പേര് അഗിനിക്കിരയായി. ഡല്‍ഹി ഝാന്‍സി റോഡിലെ ആനന്ദ് മണ്ഡി ഏരിയയിലാണ് ഇന്ന് പുലര്‍ച്ചയാണ് അപകമുണ്ടായത്. ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് ആളിപ്പടര്‍ന്നെതെന്ന് ഔദ്യോഗിക സ്ഥിരീകിരണം. 

50 ലധികം പേരെ അഗ്‌നനിശമന സേന രക്ഷപ്പെടുത്തി. നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി പൊലീസ് പറയുന്നു.

15 അഗ്‌നിശമന സേനാ വാഹനങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.രാവിലെ 5: 20നാണ് അഗ്‌നിബാധയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുങ്ങി കിടന്നതില്‍ രക്ഷപ്പെടുത്തിയ 50 പേര്‍ ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലും ഹിന്ദു റാവു ആശുപത്രിയിലുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്,

.രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് ഡി.സി.പി മോനിക്കാ ഭരദ്വാജ് വ്യക്തമാക്കുന്നത്. അഗ്‌നിബാധുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീതരിച്ച് തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്റ് ചെയ്യുന്നു. ദാരുണമായ സംഭവമെന്നാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category