1 GBP = 95.50 INR                       

BREAKING NEWS

തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ മറാത്ത മണ്ണില്‍നിന്നു സമനിലയോടെ മടക്കം

Britishmalayali
kz´wteJI³

മുംബൈ: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിനു മറാത്ത മണ്ണില്‍നിന്നു സമനിലയോടെ (11) മടക്കം. കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ അതു പോരായിരുന്നു. ആദ്യ പകുതിയിലെ ശൗര്യം രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനിലയോടെ മടങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ബ്ലാസ്റ്റേഴ്സിനായി മെസി ബൗളിയും (75') മുംബൈയ്ക്കായി അമീന്‍ ഷെര്‍മീതിയും (77') ആണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പ്രസ്സിങ് ഗെയിം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളാണ് ആദ്യ 32 മിനിറ്റിനുള്ളില്‍ തന്നെ സൃഷ്ടിച്ചത്. 25-ാം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിള്‍ കിക്ക് മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ മുഴുനീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവിനും പലതവണ സ്റ്റേഡിയം സാക്ഷിയായി. 41-ാം മിനിറ്റില്‍ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുര്‍ബലമായതാണ് കേരളത്തെ തുണച്ചത്. നായകന്‍ ഒഗ്ബെച്ചെയുടെ അഭാവത്തില്‍ മെസി ബൗളിയെ ഏക സ്ട്രൈക്കറാക്കിയാണ് കോച്ച് ഷാട്ടോരി ഇറങ്ങിയത്. സെയ്ത്യസെന്‍ സിങ്ങിന് ആദ്യ ഇലവനില്‍ സ്ഥാനം. 9ാം മിനിറ്റില്‍ ഇടതു പാര്‍ശ്വത്തിലൂടെ മുംബൈ ഡിഫന്‍ഡറെ മറികടന്ന് മെസി ബോക്സിലേക്കു നല്‍കിയ പാസ് പക്ഷേ, പ്രശാന്തിന്റെ കാലിലെത്തിയില്ല. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് 8ാം സ്ഥാനത്തു തന്നെ. മുംബൈ ഒരു പടി കയറി ആറിലെത്തി.

ഇതിനിടെ 75-ാം മിനിറ്റില്‍ മെസ്സി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 77-ാം മിനിറ്റില്‍ അമീന്‍ ചെര്‍മിറ്റിയിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. കേരള പ്രതിരോധത്തിന്റെ ഒത്തിണക്കമില്ലായ്മയാണ് മുംബൈയുടെ സമനില ഗോളിന് വഴിവെച്ചത്. മുംബൈ താരത്തിന്റെ ഷോട്ട് രഹനേഷ് തടുത്തിട്ടെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ചെര്‍മിറ്റി റീബൗണ്ട് ബോള്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോള്‍ കീപ്പര്‍ ടി.പി രഹനേഷിന്റെ സേവുകളാണ് പലപ്പോഴും കേരളത്തെ തുണച്ചത്. ഗോളെന്നുറച്ച ഏതാനും അവസരങ്ങളില്‍ മുംബൈക്ക് വിലങ്ങുതടിയായത് രഹനേഷായിരുന്നു.

ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. പരിക്കാണ് താരത്തിന് വില്ലനായത്. ഓഗ്‌ബെച്ചെയുടെ അഭാവത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസ്സിക്കായെങ്കിലും ഫിനിഷിങ്ങില്‍ പല താരങ്ങള്‍ക്കും പിഴച്ചത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ മുംബൈ ആക്രമണം ഊര്‍ജിതമായപ്പോള്‍ രെഹനേഷിന്റെ രക്ഷാപ്രവര്‍ത്തനം. 59ാം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബിയുടെ മിന്നല്‍ ഷോട്ട് ബാറില്‍ ഉരുമ്മി പറന്നു.

സഹലിനു പകരം 61ാം മിനിറ്റില്‍ സാമുവല്‍ ലാല്‍മുവാന്‍പുയയെ ഷാട്ടോരി കളത്തിലിറക്കി. മുംബൈയുടെ പൂട്ടു പൊളിക്കാന്‍ ഒടുവില്‍ ജീക്സണ്‍ സിങ് വന്നു. പ്രതിരോധ നിരയെ കടന്നു കയറിയ ജീക്സന്റെ മിന്നലടി അമരീന്ദര്‍ തട്ടിയകറ്റിയറ്റിയെങ്കിലും പന്തു പിടിച്ചെടുത്ത ജെസലിന്റെ ക്രോസ് മെസിയിലേക്ക്. പിഴവില്ലാത്തൊരു ഷോട്ട്; ബ്ലാസ്റ്റേഴ്സ് മുന്നില്‍ (10). ആഹ്ലാദം ഒരു മിനിറ്റ് നീണ്ടില്ല. ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ലാര്‍ബിയുടെ ഹെഡര്‍ ഷെര്‍മീതിയിലേക്ക്. ആദ്യ ഷോട്ട് രെഹനേഷ് തട്ടിയകറ്റിയെങ്കിലും കുതിച്ചെത്തിയ ഷെര്‍മീതി ലക്ഷ്യം കണ്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category