
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി ഷഹല ഷെറിന് മരിച്ച സംഭവത്തില്‍ അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നത് അദ്ധ്യാപകര്‍ക്കെതിരെയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ അദ്ധ്യാപകരെ പിന്തുണച്ചു കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റു പുറത്തുവന്നു. എഴുത്തുകാരന് ജോസ് പുഴക്കാരന്‍ ജോസാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.
'ആരും ഒരു സത്യവും ഇഷ്ടപ്പെടുന്നില്ല.. അതുപോലെ ഒരു കുട്ടിയും strict ആയ ഒരദ്ധ്യാപകനെ ഇഷ്ടപ്പെടുന്നില്ല. 3.15 ന് പാമ്പുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയില്‍ എത്തിച്ചു. ആദ്യ പരിശോധനയില്‍ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കല്‍ കോളേജ് യാത്രയില്‍ 6.05ന് മരണപെട്ടുവെന്ന് പറയുന്നു. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടര്‍ ) പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല... പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5ല്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചന്ന് 7ല്‍ പഠിക്കുന്ന പെണ്‍കുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവ്' - ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ആരും ഒരു സത്യവും ഇഷ്ടപ്പെടുന്നില്ല.. അതുപോലെ ഒരു കുട്ടിയും strict ആയ ഒരദ്ധ്യാപകനെ ഇഷ്ടപ്പെടുന്നില്ല.. 3.15 ന് പാമ്പുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയില്‍ എത്തിച്ചു... ആദ്യ പരിശോധനയില്‍ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കല്‍ കോളേജ് യാത്രയില്‍ 6.05ന് മരണപെട്ടുവെന്ന് പറയുന്നു.. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടര്‍ ) പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല ...പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5ല്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചന്ന് 7ല്‍ പഠിക്കുന്ന പെണ്‍കുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവു്. അതാവും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചിരിക്കുക. അങ്ങനെയെങ്കില്‍ ഷജില്‍ എന്ന അദ്ധ്യാപകനെ മാത്രം ശിക്ഷിച്ചാല്‍ മതീല്ലോ... പക്ഷെ ഷജില്‍ മറ്റൊരു ക്ലാസ്സിലായിരുന്നു.. മരിച്ച കുട്ടീടെ ക്ലാസ്സിലെ ടീച്ചറാണ് ഷജിലിനോട് സാദ്ധ്യത പറഞ്ഞത്... അങ്ങനെ അയാളും കുടിചേര്‍ന്ന് കുട്ടിയെ ഓഫീസില്‍ എത്തിച്ച് മുറിവു് കഴുകി മുകളില്‍ ടൗവ്വല് കെട്ടി... അപ്പോള്‍ പുറത്ത് കുട്ടിയെ പാമ്പു കടീച്ചൂന്ന് ഒച്ചവച്ച കുട്ടികളെ അദ്ധ്യാപകന് ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അദ്ധ്യാപകരെ ശിക്ഷിക്കാന്‍ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റ്... ഒന്നറിയുക... നഷ്ടം നമുക്ക് തന്നെ.ഒരു സ്കൂളില്‍ ഒരു പ്രശ്നമുണ്ടായി അര്‍ഹിക്കാത്ത തെറ്റിന് ഒരദ്ധ്യാപകന് ശിക്ഷിക്കപ്പെട്ടാല്‍.. കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരേയും അതു ബാധിക്കും.. പിന്നെ ശമ്പളം വാങ്ങുക എന്ന കടമ മാത്രമേ അവര്‍ ആത്മാര്‍ത്ഥയോടെ ചെയ്യൂ.. അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്നും അനുദിനം അകലാന്‍ ഇതു കാരണമാകും.(വേണമെങ്കില്‍ പഠിക്കട്ടെ എന്ന നയവും) അതാണ് പുറത്ത് ട്യൂഷന് സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്താന്‍ കാരണവും.. കാപ്പിസെറ്റ് സ്കൂളിലെ വികൃതി കുട്ടി മറ്റൊരു കുട്ടിയെ ഇടിക്കുന്നത് കുട്ടികള്‍ ചെന്ന് അജിത് എന്ന അദ്ധ്യാപകനോട് പറഞ്ഞു.. അദ്ദേഹം വന്ന് പിടിച്ചു മാറ്റി വികൃതിയുടെ തുടയില്‍ രണ്ടു പൊട്ടിച്ചു.'വികൃതി അടി ആറാക്കി... പിന്നെ മര്‍ദ്ദനവും ആക്കി... പൊലീസ് കേസാക്കി... അദ്ധ്യാപകന് പണി കിട്ടി... 500 കുട്ടികളുള്ള ഒരു സ്കൂളില്‍ ഒരുത്തന് മതി പ്രശ്നമുണ്ടാക്കാന്‍..കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്കൂളുകളില്‍ ലഹരിമരുന്നുപയോഗങ്ങളുടെ 300 % വര്‍ദ്ധനവു് കാണിക്കുന്നതായും ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.. ഇനി കഞ്ചാവു് വലിക്കുന്ന കുട്ടികളെ കണ്ടാല്‍ .. പരസ്പരം തല്ലി വീഴുന്ന കുട്ടികളെ കണ്ടാല്‍... അദ്ധ്യാപകര്‍ ചിരിച്ചോണ്ടു നില്ക്കുന്ന കാഴ്ചയാവും നമ്മളെ കാത്തിരിക്കുകയെന്ന് പറയാതെ പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam