1 GBP = 94.40 INR                       

BREAKING NEWS

പേസര്‍മാര്‍ അരങ്ങു വാണു; ഇന്ത്യയ്ക്ക് ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം; ബംഗ്ലാദേശിനെതിരെ കോലിപ്പടയുടെ വിജയം ഇന്നിങ്സിനും 46 റണ്‍സിനും; ഉമേഷ് യാധവിന് അഞ്ചുവിക്കറ്റ്; സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്താതെ ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത് ചരിത്രത്തില്‍ ആദ്യം; പരമ്പര നേടിയത് തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് വിജയവുമായി

Britishmalayali
kz´wteJI³

കൊല്‍ക്കത്ത; കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ചരിത്ര വിജയത്തിനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തിങ്ങി നിറഞ്ഞ ആരാധകര്‍ക്കിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് വിജയമാണ് ഇത്. പേസര്‍മാരുടെ ഉഗ്ര പ്രകടനമാണ് ഇന്ത്യക്ക് പിങ്ക് ബോളിലെ വിജയം സമ്മാനിച്ചത്. ഒരുപിടി റെക്കോര്‍ഡുകളാണ് ഈ മത്സരത്തില്‍ പിറന്നത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് വിജയത്തോടെയാണ് കോലിപ്പട ബംഗ്ലാദേശിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയത്. ഉമേഷ് യാധവ് 5വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് നാലുവിക്കറ്റ് ലഭിച്ചു. സ്പിന്നര്‍മാര്‍ ഒരു വിക്കറ്റു പോലും വീഴ്ത്താതെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ആദ്യ ഇന്നിങ്സിലേതിന് സമാനമായി രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനെ എറിഞ്ഞിട്ട ഇഷാന്ത് ശര്‍മ തന്നെയാണ് ഇന്ത്യക്ക് മേല്‍ക്കൈ നേടിത്തന്നത്. തുടക്കത്തില്‍ 13/4 ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ നാലാം വിക്കറ്റില്‍ മുഷ്ഫീഖുറും മെഹമദ്ദുള്ളയും(39) ചേര്‍ന്ന് 120 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുമെന്ന് കരുതിയെങ്കിലും മഹമ്മദുള്ള പരിക്കേറ്റ് മടങ്ങിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. മെഹ്ദി ഹസനുമൊത്ത്(15) കൂട്ടുകെട്ടുയര്‍ത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇഷാന്ത് തന്നെ തകര്‍ത്തു. തൈജുള്‍ ഇസ്ലാമിനെ(11) വീഴ്ത്തി ഉമേഷ് ബംഗ്ലാദേശിന്റെ തകര്‍ച്ച പൂര്‍ണമാക്കി.രണ്ടാം ദിവസം േേഉമഷ് ആളിക്കത്തുകയായിരുന്നു. തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ബംഗ്ലാ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.ഇന്നിങ്സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 195 റണ്‍സിന് അവസാനിക്കുകയായിരുന്നു. 74റണ്‍സെടുത്ത മുഷ്ഫീക്കര്‍ റഹീമാണ് ടോപ്പ് സ്‌കോറര്‍.

ആദ്യ ഇന്നിങ്സിന്റെ തനിയാവര്‍ത്തനമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സും. സ്‌കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(0) വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുള്‍ കെയ്സിനെ(5) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. പിന്നീടായിരുന്നു 120 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ മുഷ്ഫീഖുറും മെഹമദ്ദുള്ളയും ചേര്‍ന്ന് ബംഗ്ലാ സ്‌കോറിന് അല്‍പമെങ്കിലും മാന്യത പകര്‍ന്നത്. ഇതിനിടെ അശ്വിന്റെ പന്തില്‍ മുഷ്ഫീഖുര്‍ നല്‍കിയ അനായാസ ക്യാച്ച് രഹാനെ സ്ലിപ്പില്‍ കൈവിടുകയും ചെയ്തിരുന്നു.

നേരത്തെ 241 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ച് ഒന്നാം ഇന്നിങ്‌ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്‌സ്. 194 പന്തില്‍ 18 ബൗണ്ടറകള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. രഹാനെയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category