1 GBP = 94.30 INR                       

BREAKING NEWS

കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍.. കോണ്‍ഗ്രസ് ബ്ലോക്ക് മെമ്പര്‍.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍.. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം.. കോണ്‍ഗ്രസ് ബ്ലോക്ക് ഭരണം.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം... കോണ്‍ഗ്രസ് എംഎല്‍എ.. പിന്നെ രാഹുല്‍ ഗാന്ധിയെന്ന എംപിയും! സര്‍വ്വജന സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വീഴ്ചയില്‍ പിണറായിയെ രക്ഷിക്കാനുള്ള അന്തം കമ്മികളുടെ ശ്രമം പൊളിഞ്ഞു; സ്‌കൂളിന്റെ അവകാശി സിപിഎം ഭരിക്കുന്ന ബത്തേരി മുന്‍സിപ്പാലിറ്റി; സൈബര്‍ സഖാക്കളെ പൊളിച്ചടുക്കി ഐസി ബാലകൃഷ്ണന്‍

Britishmalayali
kz´wteJI³

വയനാട്: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ സര്‍വ്വജന ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഷഹില ഷെറില്‍ എന്ന വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവം അത്യന്തം ദാരുണവും വേദനാജനകവുമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലില്‍ പാമ്പുകള്‍ക്ക് സ്‌കൂളുകളിലെ മാളങ്ങളില്‍ ഇരുന്ന് പഠിക്കാനാവും എന്നതും ചര്‍ച്ചയായി. അങ്ങനെ ഷഹല ഷെറിന്റെ വിയോഗം മലയാളിയുടെ പൊതു വേദനയായി. സര്‍ക്കാര്‍ സ്‌കൂളുകളുടെ നേട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയായി ഉയര്‍ന്ന രോഷം. എന്നാല്‍ എല്ലാം സ്ഥലം എംഎല്‍എയുടേയും എംപിയുടേയും തലയില്‍ ഇട്ട് രക്ഷപ്പെടുത്താനായിരുന്നു സൈബര്‍ സഖാക്കളുടെ ശ്രമം.

കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍.. കോണ്‍ഗ്രസ് ബ്ലോക്ക് മെമ്പര്‍.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍.. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം.. കോണ്‍ഗ്രസ് ബ്ലോക്ക് ഭരണം.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോണ്‍ഗ്രസ് MLA ...കാലങ്ങളായി... കോണ്‍ഗ്രസ് MP... കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്. ഇനി എന്താണ് വേണ്ടത്.... എന്ത് മലയാണ് ഈ ....അവിടെ നടത്തിയതെന്നായിരുന്നു ഉയര്‍ത്തിയ ചോദ്യം. ഈ സ്‌കൂളിന്റെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് ആണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും വ്യാപക പ്രചരണമെത്തി. എന്നാല്‍ പ്രചരണം തിരിഞ്ഞു കുത്തുകയാണ് സിപിഎമ്മിനെ. ജില്ലാ പഞ്ചായത്തിന്റേതായിരുന്നില്ല ഈ സ്‌കൂളിന്റെ ഉത്തരവാദിത്തം. മറിച്ച് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിക്കും. കിഫ്ബിയുടെ തുക അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവും ഇറക്കിയില്ല. അങ്ങനെ ഈ സ്‌കൂളിലെ പരാധിനതകള്‍ക്ക് കാരണം സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയാണെന്ന് സൈബര്‍ സഖാക്കളുടെ വിശദീകരണം എറ്റെടുത്ത് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്. ഈ മുന്‍സിപ്പാലിറ്റിയുടെ ഭരണം കൈയാളുന്നത് സിപിഎമ്മും. അതായത് വീഴ്ച വന്നതെ സിപിഎമ്മിന്റെ തദ്ദേശ സ്ഥാപനത്തിനാണെന്ന് വ്യക്തം.

ഐസി ബാലകൃഷ്ണനാണ് ഈ പ്രദേശത്തെ എംഎല്‍എ. തുടക്കത്തില്‍ ഈ കുട്ടിയുടെ മരണത്തില്‍ ആരേയും കുറ്റപ്പെടുത്താന്‍ എംഎല്‍എ തയ്യാറായില്ല. എന്നാല്‍ താനും രാഹുല്‍ ഗാന്ധിയുമാണ് എല്ലാത്തിനും കാരണമെന്ന് വരുത്താന്‍ സൈബര്‍ സഖാക്കള്‍ രംഗത്തു വന്നതോടെ ഐസി ബാലകൃഷ്ണന്‍ പ്രതികരണവുമായി എത്തി. ഒരു നാടിനെ സങ്കടത്തിലാക്കി ഒരു പൊന്നു മോളുടെ മരണത്തില്‍ വിഷമിച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന , ഈ അവസരത്തില്‍ കുടുംബത്തിനുണ്ടായിട്ടുള്ള ദുഃഖത്തില്‍ പങ്കുചേരുന്നു.സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ലജ്ജാകരമാണ്. എംഎല്‍എ മണ്ഡലം നോക്കുന്നില്ല , ഫണ്ട് നല്‍കിയത് വിനിയോഗിക്കുന്നില്ല എന്നും പറഞ്ഞു വിലപിക്കുന്നവരുടെ അറിവിലേക്കായി തെറ്റുപറ്റിയത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കാണ്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌ക്കൂളാണ് സര്‍വ്വജന .ജില്ലാ പഞ്ചായത്തിനു കീഴിലല്ല. എല്‍ഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയത്തില്‍ നടന്ന ദാരുണമായ സംഭവം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെച്ച് കൊണ്ട് എംഎല്‍എയെ വളരെ മോശമായി സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നത് ജനസമൂഹം പുച്ഛിച്ചു തള്ളും.-ഐസി ബാലകൃഷ്ണന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

2018-19 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം കിഫ് ബി ഫണ്ട് വഴി സ്‌ക്കൂളുകളുടെ പശ്ചാത്തല സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗവ. ഓര്‍ഡര്‍ നമ്പര്‍: 5503/2018 GEDN പ്രകാരം 1 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത് 31/12/2018 ലാണ്. ഒരു വര്‍ഷം പിന്നിടുമ്പോഴും ഒരു വ്യക്തമായ നിര്‍വ്വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തുവാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. കേരളത്തിലെ 444 സ്‌കൂളുകള്‍ക്ക് 1 കോടി രൂപ വെച്ച് ഭരണാനുമതി നല്‍കിയിട്ടുള്ളതില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 10 സ്‌ക്കൂളുകളിലായി 10 കോടി രൂപയുടെ ഭരണാനുമതി കിലയെ ചുമതലപ്പെടുത്തി എന്ന് കിഫ്ബിയുടെ വെബ്സൈറ്റില്‍ ഉള്ളതല്ലാതെ ഗവ: ഉത്തരവ് ഇറക്കുവാനോ കഴിഞ്ഞിട്ടില്ല,
വയനാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലത്തിലെയും സ്ഥിഗതികളും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് പ്രിയ സുഹൃത്തുക്കള്‍ക്ക് വിലയിരുത്താവുന്നതാണെന്ന് ബാലകൃഷ്ണന്‍ കുറിച്ചു. വയനാടിനോട് കാട്ടുന്ന അവഗണനയാണ് രേഖകള്‍ സഹിതം ഐസി ബാലകൃഷ്ണന്‍ ചര്‍ച്ചയാക്കിയത്. ഇതോടെ വിവാദത്തിലായത് സംസ്ഥാന സര്‍ക്കാരും സിപിഎം ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയുമാണ്. എല്ലാവരും ജില്ലാ പഞ്ചായത്തിനെ കുറ്റം പറയുമ്പോള്‍ മൗനത്തിലായിരുന്ന മുന്‍സിപ്പാലിറ്റി ഈ ഫെയ്സ് ബുക്ക് പോസ്റ്റോടെ പ്രതികരണവുമായെത്തി. എംഎല്‍എയുടേത് രാഷ്ട്രീയ പ്രേരിത ആരോപണമെന്ന് മുന്‍സിപ്പാലിറ്റി ആരോപിച്ചു. പൊളിക്കാന്‍ വച്ചിരുന്ന കെട്ടിടത്തിലാണ് പാമ്പുണ്ടായിരുന്നതെന്നും പറയുന്നു. ഇവിടെ ക്ലാസ് നടത്തിയതനനെ കുറിച്ച് ഒന്നും പറയുന്നുമില്ല.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ സര്‍വ്വജന ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഷഹില ഷെറില്‍ എന്ന വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അങ്ങനെ മുന്‍സിപ്പാലിറ്റിയും ഉരുണ്ടുകളിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒരിടത്തും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പൊതു സമൂഹത്തിനുണ്ട്. ആവശ്യമായ മുന്‍കരുതല്‍ കൈ കൊള്ളണമെന്ന് മുഴുവന്‍ വിദ്യാലയ അധികൃതരോടും ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ബന്ധപ്പെട്ട വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും യഥാസമയം ചികില്‍സ ലഭ്യമാകാത്ത ആശുപത്രി അധികൃതര്‍ക്കും സംഭവിച്ച വീഴ്ച്ചകള്‍ പരിശോധിച്ച് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് നേരത്തെ സ്ഥലം എംഎല്‍എയായ ഐസി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ക്ലാസ്മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ബത്തേരിയില്‍ ജനകീയ പ്രതിഷേധം വ്യാപകമാണ്. ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്നിലെ നൊത്തന്‍വീട്ടില്‍ അസിസിന്റെ മകള്‍ ഷഹല ഷെറീന്‍ (10) ആണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. പകല്‍ മൂന്നരയോടെ സ്‌കൂളിലെ ക്ലാസ്മുറിയില്‍നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റത്. പിന്നിലെ ബെഞ്ചിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ കാല്‍പാദം തറയിലെ പൊത്തില്‍ കുരുങ്ങിയപ്പോഴാണ് പൊത്തിലുണ്ടായിരുന്ന പാമ്പ് കാല്‍വെള്ളയില്‍ കടിച്ചതെന്നാണ് നിഗമനം.

പരിക്കേറ്റ കുട്ടിയും മറ്റ് വിദ്യാര്‍ത്ഥികളും പാമ്പ് കടിച്ച വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും ടീച്ചര്‍ അടുത്ത ക്ലാസിലെ അദ്ധ്യാപകന്‍ ഷജിലിനെ വിളിച്ചു വരുത്തുകയും ചെയ്തെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. എന്നാല്‍ പരിക്കേറ്റ കുട്ടിക്ക് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ നടത്തുകയും രക്ഷിതാവിനെ വിവരം അറിയിക്കുകയും ചെയ്തുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ടൗണിലുണ്ടായിരുന്ന പിതാവ് അസീസ് വന്നയുടന്‍ തന്നെ കുട്ടിയെ അസംപ്ഷന്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ ഒരു മണിക്കൂറോളം കിടത്തിയിട്ടും മതിയായ ചികിത്സയോ മരുന്നോ ലഭിക്കാത്തിനാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വൈത്തിരിക്ക് സമീപം എത്തിയതോടെ കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്. പാമ്പുകടിയേറ്റ വിവരം വ്യക്തമായിട്ടും രക്ഷിതാവ് വരാന്‍ കാത്തുനിന്ന് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നും സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണിതെന്നുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. രാവിലെ മുതല്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധത്തില്‍ പങ്കാളികളായി.

ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ രക്ഷിച്ചെടുക്കാന്‍ എല്ലാം ജില്ലാ പഞ്ചായത്തിന്റെ തലയിലേക്ക് സൈബര്‍ സഖാക്കള്‍ കൊണ്ടു വച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല. എന്നാല്‍ ഈ സ്‌കൂള്‍ മുന്‍സിപ്പല്‍ പരിധിയിലാണെന്ന് വന്നതോടെ സൈബര്‍ സഖാക്കള്‍ക്ക് അത് തിരിച്ചടിയുമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category