1 GBP = 99.40INR                       

BREAKING NEWS

ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കില്ല; അങ്ങനെ ചെയ്താല്‍ 6 മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ ശിക്ഷ; ശബരിമലയില്‍ പ്രത്യേക സമിതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനുള്ള നിയമ ഭേദഗതിയില്‍ ഒളിച്ചിരിക്കുന്നത് ആര്‍ എസ് എസിനുള്ള പണി; ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം നിര്‍ത്താനുറച്ച് പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമലയിലെ സുപ്രീംകോടതി ഇടപെടലില്‍ ക്ഷേത്രങ്ങളില്‍ നിന്ന് ആര്‍ എസ് എസിനെ തുരത്താനും മാര്‍ഗ്ഗം കണ്ടെത്തി പിണറായി സര്‍ക്കാര്‍. കേരള സര്‍ക്കാര്‍ തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബില്ലില്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാനും വ്യവസ്ഥ. ഇതിന് 6 മാസം വരെ തടവ് അല്ലെങ്കില്‍ 5000 രൂപയാണു കരടു ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശിക്ഷ. ചില ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നുണ്ട്. ഇതിന് തടയിടാന്‍ കൂടിയാണ് ഈ വ്യവസ്ഥയെന്നാണ് സൂചന.


സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാന സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ ബില്ലാണു കേരള സര്‍ക്കാര്‍ ഹാജരാക്കിയത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയില്‍ പറഞ്ഞിരുന്നു. ആര്‍ എസ് എസുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ ജനുവരി 7നു തന്നെ ബില്‍ തയാറായിരുന്നു. കരടു ബില്ലിലെ 31(ബി) 3 വകുപ്പ് ഇങ്ങനെ: ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കു ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇതും പരിവാറുകാരുടെ ക്ഷേത്രത്തിലെ ഇടപെടലുകളെ തടയാനാണ്.

31 (ബി) 4 വകുപ്പ് : ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ. 31(ബി)5 വകുപ്പനുസരിച്ച്, നിയമലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം. ആര്‍എസ്എസ് ശാഖകള്‍ മാസ് ഡ്രില്ലായി പരിഗണിക്കും. പല ക്ഷേത്രങ്ങളുടെ പരിസരത്തും ഇത്തരം യോഗങ്ങളും ശാഖകളും നടക്കുന്നുണ്ട്. ഇത് പലപ്പോഴും സിപിഎം എതിര്‍ത്തിരുന്നു. ഇതെല്ലാം കൂടി പരിഗണിച്ചാണ് ദേവസ്വം നിയമത്തില്‍ പിണറായി വിജയന്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്.

ഇതേ ഹര്‍ജി കഴിഞ്ഞ ഓഗസ്റ്റ് 27നു പരിഗണിച്ചപ്പോള്‍, ശബരിമലയുള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ബില്‍ തയാറാക്കാനാണ് അന്നു കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കരടുബില്‍ ജനുവരിയില്‍തന്നെ തയാറാക്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ലെന്നതാണ് വസ്തുത. ശബരിമലയിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നാണ് സൂചന. ഭക്തരുടെ പ്രതികരണം എന്താകുമെന്ന് അറിയാന്‍ കൂടിയാണ് ഇത്. സുപ്രീംകോടതി പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന തരത്തില്‍ ഭേദഗതി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വാദമുണ്ട്. ഏതായാലും ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതും പുതിയ നിയമത്തിലെ പ്രധാന ലക്ഷ്യമായി മാറും.

1988-ലെ മതസ്ഥാപനനിയമം അനുസരിച്ച് രാഷ്ടീയാവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമുണ്ട്. ഈ നിയമമനുസരിച്ച് ക്ഷേത്രങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധപരിശീലനവും കായികപരിശീലനവും നടത്തുന്നത് നിരോധിക്കാന്‍ കഴിയുമെന്നാണ് നിയമവകുപ്പ് സെക്രട്ടറി ദേവസ്വം വകുപ്പിനു നല്‍കിയ നിയമോപദേശം. ആര്‍എസ്എസ്സിനെ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ്. ശാഖാ പ്രവര്‍ത്തനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുമ്പ് രംഗത്തുവന്നിരുന്നു. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ്. ശാഖാ പ്രവര്‍ത്തനത്തിനെതിരെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആക്ഷേപമുന്നയിക്കുകയുണ്ടായി. സംസ്ഥാനത്ത് ആര്‍എസ്എസ്സിന് അയ്യായിരത്തിലധികം ശാഖകളുണ്ട്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളുടെ അവകാശവാദം.

ഈ വിവാദം നടക്കുമ്പോള്‍ അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇന്ദിരാഗാന്ധി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം എന്നാല്‍, ആര്‍എസ്എസ്സിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോവില്ല. ഇന്ദിരാഗാന്ധി ശ്രമിച്ചു പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ്. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ശാഖാപ്രവര്‍ത്തനത്തിലൂടെ ക്ഷേത്രങ്ങളെ ആയുധപ്പുരകളായി മാറ്റുകയാണ് ആര്‍എസ്എസ്.എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു ഈ ചര്‍ച്ചകള്‍.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ ക്ഷേത്രങ്ങളിലെ ആയുധപരിശീലനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കരട് തയാറാക്കുകവരെ ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്നു നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category