1 GBP = 97.40 INR                       

BREAKING NEWS

മുന്‍ സീറ്റിലും പിന്‍സീറ്റും യാത്ര ചെയ്യുന്നവര്‍ വയ്‌ക്കേണ്ടത് അപകടമുണ്ടായാല്‍ തലയ്ക്കു പരുക്ക് ഏല്‍ക്കാത്തവിധം സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റ്; ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ഹെല്‍മെറ്റെന്ന നിര്‍ദ്ദേശം നടപ്പാക്കാനുറച്ച് കേരളാ പൊലീസ്; പരിശോധനയും പിഴയൊടുക്കലും അടുത്ത ആഴ്ച മുതല്‍; ഹൈക്കോടതിയുടെ വിമര്‍ശന ഏറ്റുവാങ്ങാതിരിക്കാന്‍ ജനരോഷം കണക്കിലെടുക്കാതെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍

Britishmalayali
kz´wteJI³

കൊച്ചി: അപകടമുണ്ടായാല്‍ തലയ്ക്കു പരുക്ക് ഏല്‍ക്കാത്തവിധം സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റ് ധരിക്കണമെന്നാണു നിയമം. ഇനി അത് പിന്‍സീറ്റിലുള്ളവര്‍ക്കും നിര്‍ബന്ധമാണ്. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് എത്രയും വേഗം നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി വിധിയില്‍ ഉടന്‍ ഇടപെടല്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഉടന്‍ റോഡ് പരിശോധന തുടങ്ങും. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിടാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. ബോധവല്‍ക്കരണത്തിലൂടെ പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നടപടിയിലേക്ക് കടക്കും.

4 വയസ്സിനു മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിലെ ഭേദഗതി എത്രയും വേഗം നടപ്പാക്കി സര്‍ക്കുലര്‍ ഇറക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുകയാണെന്നു കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ഇനി പിന്നോട്ട് പോകാന്‍ കഴിയില്ല. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി ഓഗസ്റ്റ് 9ന് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനി ഇളവോ സമയമോ അനുവദിക്കാനാവില്ല. നടപടികള്‍ വിശദമാക്കി മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും മറ്റും പരസ്യം നല്‍കുന്ന കാര്യം പരിഗണിക്കണം.

ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഭേദഗതിക്കു മുന്‍പുള്ള നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഈ അധികാരം ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്‍പ്പെടെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ പരിശോധന കര്‍ശനമാക്കുന്നത് ജനരോഷമുണ്ടാക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. എങ്കിലും ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കും. പൊലീസ് മേധാവിയും ഇതേ രീതിയില്‍ സര്‍ക്കുലര്‍ ഇറക്കും.

വിധിയുടെ പശ്ചാത്തലത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് പൊലീസ്, മോട്ടോര്‍വാഹന വകുപ്പുകളോട് ഗതാഗത സെക്രട്ടറിയും ആവശ്യപ്പെടും. ചൊവ്വാഴ്ച തന്നെ കത്ത് നല്‍കുമെന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ വ്ക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ സെക്ഷന്‍ 129 പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും നാലുവയസ്സിനു മേലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കേണ്ട നിബന്ധനകളുടെ പട്ടികയില്‍ ഇതുള്‍പ്പെട്ടിരുന്നില്ല. ഭേദഗതിയായതിനാല്‍ 129 ഉള്‍പ്പെടുന്ന സെക്ഷന്‍ നടപ്പാക്കാന്‍ പ്രത്യേകിച്ച് നിര്‍ദേശത്തിന്റെ ആവശ്യമില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു.

എന്നാല്‍, ഹെല്‍മെറ്റ് ഉപയോഗം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സര്‍ക്കാരും ഇതില്‍ ഇടപെടാന്‍ താത്പര്യം കാണിച്ചില്ല. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ള സുപ്രീംകോടതി ഉന്നതതല സമിതിയുടെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാത്തതിന് സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇരുചക്ര വാഹനാപകടങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കാണ് മരണസാധ്യത കൂടുതലുള്ളത്. പിന്നിലിരിക്കുന്നവരാകും ദൂരേക്കു തെറിച്ചുവീഴുക. തലയ്ക്കു പരിക്കേല്‍ക്കാനാണു സാധ്യത കൂടുതല്‍. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളെത്തുടര്‍ന്നാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

കേരള മോട്ടോര്‍ വാഹന നിയമത്തിലെ 347 എ വകുപ്പ് സ്റ്റേ ചെയ്തതിനെതിരേ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് നവംബര്‍ 14-ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭേദഗതിക്കു മുമ്പുള്ള കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2003-ല്‍ കേരള മോട്ടോര്‍വാഹന നിയമത്തില്‍ 347 എ വകുപ്പ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.

ഇതു ചോദ്യംെചയ്തുള്ള ഹര്‍ജികള്‍ കണക്കിലെടുത്ത് ഹൈക്കോടതി 2015 ഒക്ടോബര്‍ 16-ന് ഈ വകുപ്പ് സ്റ്റേ ചെയ്തു. സ്റ്റേക്കെതിരേ സര്‍ക്കാര്‍ അപ്പീലും നല്‍കി. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹെല്‍മെറ്റ് ഉപയോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെല്‍മെറ്റ് സംബന്ധിച്ച വ്യവസ്ഥയില്‍ ഇളവുനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന കോടതിയുടെ നിരീക്ഷണം. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category