
എസ്സെക്സ്സ്: ബ്രിട്ടനിലെ പ്രധാന ഹിന്ദു സമയങ്ങളില്‍ ഒന്നായ എസ്സെക്സ് ഹിന്ദു സമാജം ഈ വര്‍ഷത്തെ മണ്ഡലകാല അയ്യപ്പ പൂജയും സമുചിതമായി ആഘോഷിക്കുന്നു. ഡിസംബര്‍ ഒന്നിനു ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എസ്സെക്സിലെ ബാസില്ഡണ് ജയിംസ് ഹോണ്‍സ്ബി സ്കൂള്‍ ഹാളില്‍ വച്ചാണ് ഈ വര്‍ഷത്തെ അയ്യപ്പ പൂജ നടക്കുക.
ഗണപതി പൂജയില്‍ തുടങ്ങി വിളക്ക് പൂജ, പടി പൂജ, അഭിഷേകം, ദീപാരാധന, ഹരിവരാസനം വരെയുള്ള പൂജകള്‍ക്കും അര്ച്ചനകള്ക്കും യുകെയിലെ പ്രശസ്ത പൂജാരി പ്രസാദ് ഭട്ട് നേതൃത്വം നല്‍കും. ഫ്രൊഫഷണല്‍ ഭജന്‍ സംഘത്തിനൊപ്പം എസ്സെക്സ് ഹിന്ദു സമാജത്തിന്റെ കീഴിലുളള വിവിധ റീജിയണലുകളില്‍ നിന്നുള്ള ഭജനുകളും ഈ ദിനം ഭക്തിസാന്ദ്രമാക്കും.
എസ്സെക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജയില്‍ പങ്കെടുത്തു കലിയുഗ വരദന്റെ അനുഗ്രഹാശിസുകളാല്‍ സായൂജ്യമടയുവാന്‍ ജാതി, മത, ഭാഷ, വര്‍ണ്ണ സംസ്കാര ഭേദമന്യേ ഇംഗ്ലണ്ടിലെ അയ്യപ്പഭക്തരെ സംഘാടകര്‍ ക്ഷണിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിലവിളക്ക് കൊണ്ടുവരേണ്ടതാണ്.
സ്ഥലത്തിന്റെ വിലാസം
James Hornsby School, Leinster road, Basildon, Essex, SS15 5NX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Sumesh Aravindakshan ( Colchester) : 07795977571, Sajilal Vasu ( Basildon) : 07799667739, Radhakrishnan Karuppathu puthenveedu (Harlow) : 07514 662035, Anoop Korattikunnel (Chelmsford) : 07957193237
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam