1 GBP = 94.80 INR                       

BREAKING NEWS

പിണറായി വിജയനും ഭാര്യ കമലയും ജപ്പാനില്‍ പോയി വന്നാല്‍ കേരളത്തില്‍ നിക്ഷേപം എത്തുമോ? എങ്കില്‍ ഉലകം ചുറ്റി മടങ്ങിയ വകയില്‍ എത്ര കോടി നിക്ഷേപം ഉണ്ടായെന്ന് വ്യക്തമാക്കട്ടെ; വിശപ്പടക്കാന്‍ ഖജനാവില്‍ കാശില്ലാതിരിക്കവെ 700 കോടി മുടക്കി സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നത് ആരുടെ അമ്മയെ കെട്ടിക്കാനാണ്? പിണറായി സര്‍ക്കാര്‍ ധൂര്‍ത്തിന്റെ പിതാമഹന്മാരാവുമ്പോള്‍..

Britishmalayali
kz´wteJI³

ഞ്ചാബില്‍ സമാധാനം ഉണ്ടാവുന്നതിന് മുമ്പുള്ള കാലയളവില്‍ അവിടെ ഓരോ ദിവസവും രണ്ടോ മൂന്നോ പേര്‍ മരിക്കുക പതിവായിരുന്നു. അതുകൊണ്ട് തന്നെ പഞ്ചാബില്‍ ഭീകരാക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതൊരു വാര്‍ത്തയേ ആയിരുന്നില്ല. അതുപോലെയാണ് പിണറായി വിജയന്റെ ധൂര്‍ത്തിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍. ആദ്യകാലങ്ങളില്‍ പിണറായി വിജയനുമായി ബന്ധപ്പെട്ട ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പറയുമ്പോള്‍ ജനങ്ങള്‍ക്കും ഞെട്ടലുണ്ടായിരുന്നു. പക്ഷേ, പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും ധൂര്‍ത്തിന്റെ വാര്‍ത്തകള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ഞെട്ടിക്കുന്ന ഒരു കാലം വന്നതോട് കൂടി ധൂര്‍ത്തിന്റെ കണക്കുകള്‍ പുറംലോകത്തോട് വിളിച്ച് പറയുമ്പോള്‍ കേള്‍ക്കാന്‍ പോലും ആളുകള്‍ക്ക് താല്പര്യം ഇല്ലാതാകുന്നു.

ഇതുവരെ കേരളം കണ്ട ഏറ്റവും ധൂര്‍ത്തന്മാരുടെ സര്‍ക്കാരായി പിണറായി വിജയന്‍ അനുദിനം മാറുമ്പോള്‍ ഖജനാവ് എന്നത് സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും സിപിഎമ്മുകാര്‍ക്കും വേണ്ടി മാത്രം വീതിച്ച് കൊടുക്കാന്‍ ജന്മാവകാശം കിട്ടിയതാണ് എന്ന ധാരണയോടെ പെരുമാറുമ്പോള്‍ ഈ നിശബ്ദത ഭയപ്പെടുത്തുന്നത് തന്നെയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കണക്കെടുത്ത് പരിശോധിച്ചാല്‍ ഏതാണ് ഏതിനേക്കാള്‍ ഭീതിതം എന്ന് മാത്രമേ തിരിച്ചറിയേണ്ടതുള്ളൂ. ക്രിമിനല്‍ പ്രവര്‍ത്തിക്ക് ഇരയാകുന്ന സാധാരണക്കാര്‍ക്ക് വേണ്ടി നില്‍ക്കുന്ന സ്റ്റേറ്റിന്റെ പണം ഉപയോഗിച്ച് കൊണ്ട് ക്രിമിനല്‍ കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി സുപ്രീംകോടതിയില്‍ നിന്നും സ്വകാര്യ അഭിഭാഷകരെ കൊണ്ടുവന്ന് കോടികള്‍ മുടിക്കുന്നതിന്റെ കണക്കുകള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ഏത് നിയമം അനുസരിച്ചാണ്, എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പിണറായി വിജയന് സാധിക്കുന്നത് എന്ന് പോലും ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഏറ്റവും ഒടുവില്‍ ഞെട്ടിക്കുന്ന രണ്ട് ധൂര്‍ത്തിന്റെ വിവരങ്ങള്‍ ഇന്ന് പുറത്ത് വന്നിരിക്കുന്നു. ഒന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ പണിയാന്‍ 700 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരിക്കുന്നു. എന്താണ് ഈ സാംസ്‌കാരിക സമുച്ചയങ്ങള്‍? അതാത് ജില്ലകളിലെ സാംസ്‌കാരിക നായകരുടെ പേരില്‍ വലിയ കെട്ടിടങ്ങള്‍ പണിയുക എന്നതാണ് ഈ പ്രവര്‍ത്തിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കെട്ടിടങ്ങളും സാംസ്‌കാരിക സമ്പ്രദായങ്ങളും അനേകം ഈ നാട്ടില്‍ ഉണ്ടായിട്ടും വീണ്ടുമിങ്ങനെ ജില്ലതോറും സാംസ്‌കാരിക സമുച്ചയങ്ങള്‍ പണിതു തീര്‍ക്കാന്‍ പറഞ്ഞിരിക്കുന്നതിന്റെ ലക്ഷ്യം സിപിഎമ്മിന്റെ സ്വന്തക്കാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ചുളുവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക എന്നതിനപ്പുറം ഒന്നുമുണ്ടാവാനിടയില്ല.

അഞ്ച് നയാപൈസ ഇല്ലാതെ ഖജനാവ് കാലിയായി കിടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ഏത് നിമിഷവും മുടങ്ങും. ക്ഷേമ പെന്‍ഷനുകള്‍ ഏതാണ്ട് മുടങ്ങിത്തുടങ്ങിയിരിക്കുന്നു. കെഎസ്ആര്‍ടിസി പോലെയുള്ള സ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കുന്നത് പോലും അത്ഭുതമായി മാറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതുകൊണ്ട് അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ച മട്ടിലാണ്. ശബരിമല സീസണ്‍ ആരംഭിച്ച് കഴിഞ്ഞിട്ട് കൂടി ശബരിമലയിലേക്കുള്ള റോഡുകളില്‍ പലതും ഇപ്പോഴും മെയിന്റനന്‍സ് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. മറ്റ് റോഡുകളുടെ സ്ഥിതി പറയുകയേ വേണ്ട. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ അനേകം റോഡുകള്‍ കുളമായി കിടക്കുന്നതുകൊണ്ട് അനേകം പേരാണ് റോഡപകടങ്ങളില്‍ പെട്ട് മരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ക്ക് പതിനായിരം രൂപ കൊടുക്കാം എന്ന പ്രഖ്യാപനം പോലും രണ്ട് കൊല്ലം ആവാറായിട്ടും പൂര്‍ത്തിയായിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category