1 GBP = 101.90 INR                       

BREAKING NEWS

മുണ്ടു മുറുക്കി ഉടുക്കുന്നില്ല, മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറില്‍ മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കുത്തിനു പിടിക്കാന്‍ വീണ്ടും ഒരുങ്ങുന്നു; പ്രതിസന്ധി മറികടക്കാന്‍ ഭൂമിയുടെ ന്യായവില വീണ്ടും കൂട്ടിയേക്കും; സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായ മുദ്രപ്പത്രത്തിലൂടെയും രജിസ്‌ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനൊപ്പം മദ്യ വില വീണ്ടും കൂട്ടുന്നതിനെ കുറിച്ചും ആലോചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു. ന വകുപ്പ് അനുവദിച്ച പ്രത്യേക ഇനങ്ങള്‍ക്ക് മാത്രം ട്രഷറികളില്‍ നിന്ന് പണം നല്‍കും. പണം അനുവദിക്കാവുന്ന ഇനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളും മാറി നല്‍കില്ലെന്ന അവസ്ഥയാണ് ഏര്‍പ്പെടുത്തിയത്.

അത്യാവശ്യബില്ലുകള്‍ മാത്രം മാറി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമലച്ചെലവുകള്‍, ഇന്ധനച്ചെലവ്, ദുരിതാശ്വാസ നിധി, പ്രളയ സഹായം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. സാധാരണ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇടതു സര്‍ക്കാര്‍ അടുത്തതായി ജനങ്ങള്‍ക്ക് പണി തരുന്നു എന്നാണ് അറിയുന്നത്.

ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വര്‍ധിപ്പിച്ചേക്കു എന്നാണ് അറിയുന്നത്. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിര്‍ണയസംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്. സമീപകാലത്തൊന്നുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി ശുപാര്‍ശചെയ്യാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേര്‍ന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാല്‍ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നില്‍വന്ന പ്രധാന നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്‌ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം.

2018-19ലെ ബജറ്റിലും ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാള്‍ വളരെത്താഴെയാണ്. വന്‍വിലയുള്ള ഭൂമി വില്‍ക്കുമ്പോള്‍ ആധാരത്തില്‍ ന്യായവില കാണിച്ചാല്‍മതി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാവുന്നു. അതുകൊണ്ട് കൂടിയാണ് ഭൂമിയുടെ ന്യായവില വീണ്ടും ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം കേരളത്തില്‍ വാണിജ്യകേന്ദ്രങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രമുഖ നഗരകേന്ദ്രങ്ങള്‍, വിശേഷപ്പെട്ട സ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭൂമിക്ക് മോഹവിലയാണ്. ഇത്തരം ഭൂമിയുടെ വാണിജ്യമൂല്യം കണക്കിലെടുത്ത് അവ തരംതിരിച്ച് ന്യായവില നിര്‍ണയിക്കണമെന്നും സമിതി വിലയിരുത്തി. അങ്ങനെവന്നാല്‍ ന്യായവില വീണ്ടും പുതുതായി നിര്‍ണയിക്കേണ്ടിവരും. ന്യായവില പുതുക്കി നിര്‍ണയിക്കാതെ 2010-ല്‍ തീരുമാനിച്ച വിലയുടെ നിശ്ചിതശതമാനം വര്‍ധിപ്പിക്കുകയാണ് കാലാകാലം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യായവില കൂടുന്നതോടെ വസ്തുകൈമാറ്റത്തിനുള്ള ചെലവ് കൂടുന്നത് ഭൂമിവില്‍പ്പനയെയും റിയല്‍ എസ്റ്റേറ്റ് രംഗത്തെയും സാരമായി തന്നെ ബാധിച്ചേക്കും.

മദ്യത്തിന് നികുതി കൂട്ടുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. എന്നാല്‍ അയല്‍സംസ്ഥാനങ്ങളെക്കാള്‍ മദ്യത്തിന് ഇവിടെ വിലകൂടുതലാണ്. ഇനിയും കൂട്ടിയാല്‍ കള്ളക്കടത്തുണ്ടാവുമോ എന്നതാണ് ആശങ്ക. കേരളത്തില്‍ കൂടുതലും വില്‍ക്കുന്നത് 750 മില്ലീലിറ്ററിന് 500 മുതല്‍ 1000 രൂപവരെ വിലയുള്ള മദ്യമാണ്. വിലകൂടുന്നത് വില്‍പ്പനയെ ബാധിക്കുന്നില്ലെന്നാണ് ഇത് നല്‍കുന്ന സൂചനയെന്നും സമിതി വിലയിരുത്തി. എത്രയും വേഗം ശുപാര്‍ശകള്‍ നല്‍കാനാണ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. ഭൂമി വില്‍പ്പന നടക്കുന്നത് വഴി സര്‍ക്കാറിലേക്ക് 2017-18 കാലയളവില്‍ എത്തിയത് 3693.17 കോടി രൂപയാണ്. 2019-20 സെപ്റ്റംബര്‍വരെ 2012.03 കോടി രൂപയും ഖജനാവിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category