1 GBP = 94.80 INR                       

BREAKING NEWS

രാഷ്ട്രപതിയെ കാണാന്‍ ഓട്ടോറിക്ഷയില്‍ യാത്ര; ഗുരുദ്വാരയില്‍ കയറിയപ്പോള്‍ പുറത്തായത് നീട്ടി വെച്ച കയ്യും കാലും; പോപ് സ്റ്റാര്‍ കാറ്റി പെറിയുമായി കൂടിക്കാഴ്ച; ഡല്‍ഹിയില്‍ എത്തിയ ചാള്‍സ് രാജകുമാരന്‍ ശ്രദ്ധ നേടിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂ ഡല്‍ഹി: രാഷ്ട്രപതിയെ കാണാന്‍ ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്തും ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയുമെല്ലാം ഡല്‍ഹിയില്‍ എത്തിയ ചാള്‍സ് രാജകുമാരന്‍ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്നലെ ഡല്‍ഹിയില്‍ എത്തിയ വെയില്‍സ് രാജകുമാരനായ ചാള്‍സ് ആദ്യ ദിനം തന്നെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹിയിലെ സിഖ് ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ചെരുപ്പ് ഊരിയതോടെ കാലും കയ്യുമെല്ലാം ചുവന്നു തുടുത്തു. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ തെല്ല് ആശങ്കയും സുരക്ഷാ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. എന്നാല്‍ അടുത്ത കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ അതിന്റെ അസ്വസ്ഥതകള്‍ ഒന്നും തന്നെ കാണിച്ചില്ല. അദ്ദേഹം രാഷ്ട്രപതിയെ കാണുകയും വിവിധ ഏറ്റുമുട്ടലുകളില്‍ അന്തരിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാമ്പെയിനര്‍ കൂടിയായ ചാള്‍സ് രാജകുമാരന്‍ ഓട്ടോറിക്ഷയില്‍ കയറി ഡല്‍ഹിയിലെ മെറ്റീരിയോളജിക്കല്‍ ഓഫിസിലെത്തി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് ഇന്നലെ രാത്രി തന്നെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ബ്രിട്ടനിലെ സിഖുകാര്‍ക്കുള്ള സന്ദേശവുമായാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ തത്വങ്ങള്‍ ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ് എന്നതായിരുന്നു ഗുരുദ്വാരയില്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ഒരു വനിതാ റിക്ഷാ ഡ്രൈവറുടെ ഇലക്ട്രിക് റിക്ഷയിലാണ് ചാള്‍സ് രാജകുമാരന്‍ യാത്ര നടത്തിയത്. പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥി കൂടിയായ മരിയ എന്ന 24കാരിയായിരുന്നു റിക്ഷാ ഡ്രൈവര്‍. ചാള്‍സ് രാജകുമാരന്റെ ഡ്രൈവറായതില്‍ താന്‍ സന്തോഷവതിയാണെന്നും യവുതി പറഞ്ഞു. രാഷ്ട്ര പതി ഭവനിലൈത്തി രാംനാഥ് കോവിന്ദുമായും ചര്‍ച്ച നടത്തി. ഗുരുനാനാക്കിന്റെ 550-ാമത് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തി ആദ്യ ദിവസം തന്നെ ചാള്‍സ് രാജകുമാരന്‍ ഗുരുദ്വാരയില്‍ എത്തിയത്. ചാള്‍സിന്റെ പത്താമത് ഇന്ത്യാ സന്ദര്‍ശനമാണ് നടക്കുന്നത്.

പിന്നീട് പോപ് ഗായിക കാറ്റി പെറിയുമായും ചാള്‍സ് രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ആദ്യ ദിവസത്തെ യാത്രയുടെ ഒടുവില്‍ രാത്രിയോടെയാണ് കാറ്റി പെറിയെ സന്ദര്‍ശിച്ചത്. കാറ്റിക്ക് കൈ കൊടുത്ത രാജകുമാരന്‍ ഇരുവരുമൊന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. 35കാരിയായ കാറ്റി പെറി ചാള്‍സ് രാജകുമാരന്‍ സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന് പിന്തുണയര്‍പ്പിച്ചു. നീല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒറ്റയുടുപ്പില്‍ അതി സുന്ദരിയായാണ് കാറ്റി പെറി വന്നത്. കാറ്റി പെറിക്കൊപ്പം സന്തോഷവതിയായാണ് ചാള്‍സ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെങ്കിലും രാവിലെ തന്നെ ചുവന്ന് തുടുത്ത കൈയ്യും കാലുകളുമെല്ലാം 70കാരനായ രാജാവിന്റെ ആരോഗ്യത്തില്‍ ആശങ്ക ഉയര്‍ത്തി.

ചാള്‍സിന് ഇന്ന് 71-ാം പിറന്നാള്‍

ചാള്‍സ് രാജകുമാരന്റെ എഴുപത്തൊന്നാം ജന്മദിനം ഇന്നാണ്. ഇന്ന് 71 വയസ് തികയുന്ന ചാള്‍സിന് ഭാര്യ കാമില കൂടെയില്ലാതെയാണ് ജന്മദിനാഘോഷം. ഏഴുവര്‍ഷം മുമ്പ് പത്‌നി കാമിലയോടൊപ്പം കേരളത്തിലെത്തിയ ചാള്‍സ് കേരളത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ കേരളത്തെക്കുറിച്ചും ജന്മദിനാഘോങ്ങളെക്കുറിച്ചും നല്‍കിയ വാര്‍ത്തകള്‍ ടൂറിസം രംഗത്ത് കേരളത്തിന് ബ്രിട്ടനില്‍ നേടിക്കൊടുത്ത പബ്ലിസിറ്റി വളരെ ഏറെയാണ്. മനോഹരമായ ചിത്രങ്ങള്‍ സഹിതം കേരളം മിക്ക ബ്രിട്ടീഷ് മാധ്യമങ്ങളുടെയും ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടു. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കുറിയും ചാള്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category