1 GBP = 94.00 INR                       

BREAKING NEWS

അഴിമതിയും ഗൂഢാലോചനയും വരെ ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങള്‍; അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിപക്ഷ ഡെമോക്രാറ്റുകള്‍; നാളെ മുതല്‍ നടക്കുന്ന തെളിവെടുപ്പ് ചാനലിലൂടെ തല്‍സമയ സംപ്രേഷണം; ഇംപീച്ച്മെന്റ് വിജയം കണ്ടാല്‍ സെനറ്റില്‍ കുറ്റവിചാരണ; ചാരിറ്റി മറവില്‍ ട്രംപ് കോടികള്‍ മുക്കിയത് അന്റോര്‍ണി ജനറല്‍ കണ്ടെത്തിയതും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: അമേരിക്കയില്‍ ട്രംപിനെ താഴെയിറക്കാന്‍ പടയൊരുക്കമായി ഡെമോക്രാറ്റുകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ചമെന്റ് നടപടികളുമായി പ്രതിപക്ഷപ്പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ട്രംപിനെതിരായ സാക്ഷിമൊഴികള്‍ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു.

നാളെ മുതല്‍ നടക്കുന്ന തെളിവെടുപ്പ് ചാനലുകള്‍ സംപ്രേഷണം ചെയ്യും. ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും പുകച്ച് പുറത്താക്കാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇതോടെ വിജയം കൈവരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് ഫലം കണ്ടാല്‍ ഈ വര്‍ഷത്തോടെ ട്രംപിന് സെനറ്റില്‍ കുറ്റവിചാരണ നേരിടേണ്ടി വന്നേക്കാം. 20 വര്‍ഷം മുന്‍പ്, ബില്‍ ക്ലിന്റന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇതേ നടപടിയുണ്ടായതാണ്.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍പന്തിയിലുള്ള ജോ ബൈഡനെതിരെയും അദ്ദേഹത്തിന്റെ മകന്‍ ഹണ്ടറിനെതിരെയും ചില കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോടു ഫോണില്‍ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണമാണ് ട്രംപിനെതിരെയുള്ളത്. ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ജിലിയാനി വരെ ഇതില്‍ ഇടപെട്ടതായി കരുതുന്നു.

അതിനാല്‍ തന്നെ ഇന്ന് മുതല്‍ ഇംപിച്ച്മെന്റ് നടപടികള്‍ നടക്കും. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ്) ഡെമോക്രാറ്റ് അംഗങ്ങളുടെ വന്‍പടയാണ് ഇംപീച്ച്മെന്റിനു നേതൃത്വം നല്‍കുന്നത്. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷമെങ്കിലും ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് ആധിപത്യമാണ്.

നടപടി ക്രമങ്ങള്‍ ഇങ്ങനെ:
1. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോള്‍ സര്‍വീസിലുള്ളവരും മുന്‍പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി മൊഴിനല്‍കും.
2. ഇന്റലിജന്‍സ് കമ്മിറ്റിക്കു ശേഷം ജുഡീഷ്യറി കമ്മിറ്റിക്കു മുന്നില്‍ മൊഴിയെടുപ്പ്.
3. കുറ്റം തെളിഞ്ഞാല്‍ ഇംപീച്ച്മെന്റ് പ്രമേയം (435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 197 സീറ്റ്. പ്രമേയം പാസാകും)
4. പ്രമേയം പാസായാല്‍ സെനറ്റിലേക്ക്. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും.
5. വിചാരണയ്ക്കു ശേഷം (1999 ല്‍ ക്ലിന്റന്റേത് 5 ആഴ്ചയെടുത്തു) മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം.

ചാരിറ്റിയില്‍ നിന്ന് ട്രംപ് പണം മുക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. ചാരിറ്റി സംഘടനയുടെ മറവില്‍ ട്രംപും മക്കളും കോടികള്‍ തട്ടിയെടുത്തെന്നാണ് ആരോപണം ഉയരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതിന് രണ്ട് മില്യനാണ് കോടതി ട്രംപിന് പിഴ വിധിച്ചത്.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓപീസില്‍ നിന്ന് ഉയര്‍ന്നുവന്ന പരാതിയെ തുടര്‍ന്നാണ് ട്രംപിന്റെ സാമ്പത്തിക തട്ടിപ്പിന് മേല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജഡ്ജി സാലിയന്‍ സ്‌കാര്‍പുള്ള പിഴ വിധിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ ചാരിറ്റിയില്‍ നിന്നുള്ള തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ട്രംപ് ചിലവഴിച്ചതായി ആറ്റോര്‍ണി ജനറല്‍ ഓഫീസ് കണ്ടെത്തിയിരുന്നു.

ട്രംപ് ഫൗണ്ടേഷന്‍ എന്ന പേരില്‍ തുടരുന്ന തന്റെ സംഘടന വ്യക്തിപരമായി സാമ്പത്തിക തിരിമറി നടത്തിയതായും ഇത് വിലക്കിയപ്പോള്‍ പുതിയ ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം തയ്യാറെടുത്തിരുന്നതായും അറ്റോണി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. താന്‍ നിയന്ത്രിക്കുന്ന കമ്പനിയുടെ സാമ്പത്തികപരമായ ഇടപാടുകള്‍ പരിഹരിക്കാന്‍ ചാരിറ്റി ഫണ്ട് തിരിമറി നടത്തിയതായിട്ടാണ് ആരോപണം ഉയര്‍ത്തുന്നത്.

ട്രംപിന്റെ ഛായചിത്രത്തിനായി ഫൗണ്ടേഷനില്‍ നിന്ന് 10,000 ഡോളര്‍ വകമാറ്റി ചിലവഴിച്ചെന്നും അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2014ലാണ് തന്റെ ഛായാചിത്രം വാങ്ങുന്നതിനായി ട്രംപ് പതിനായിരം ഡോളര്‍ വകമാറ്റി ചിലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കായിക സാമഗ്രികള്‍ക്കായി 11,525 പൗണ്ട് ചിലവഴിച്ചത് തിരിച്ചടയ്ക്കാനും കോടതിവിധിച്ചു. ട്രംപിന്റെ മൂത്തമകളായ ഡോണ്‍ ജൂനിയര്‍, ഇവാങ്ക എന്നിവരും ട്രംപ് ഫൗണ്ടേഷന്റെ രക്ഷാധികാരികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കൊണ്ടുവന്ന കേസ് പരിഹരിക്കാന്‍ 2 മില്യണ്‍ ഡോളര്‍ അടച്ച് സെറ്റില്‍മെന്റ് ചെയ്യാനും ന്യൂയോര്‍ക്ക് ജഡ്ജി ഉത്തരവിട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category