1 GBP = 97.40 INR                       

BREAKING NEWS

പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ജ്യോതിഷത്തെ തള്ളി ജയലക്ഷ്മിയെ മിന്നുകെട്ടിയ യുവ കേസരി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാവയല്ലെന്ന് തെളിയിച്ച ജന സേവകന്‍; ഓര്‍മ്മയാകുന്നത് രാജ്യം വിറപ്പിച്ച സിംഹം; ടി എന്‍ ശേഷന്‍ വിപ്ലവം സൃഷ്ടിച്ച പാലക്കാട്ടുകാരന്‍

Britishmalayali
kz´wteJI³

ചെന്നൈ: 1990ല്‍ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകള്‍ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികള്‍ കൊണ്ടു വന്നതടക്കമുള്ള പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശസ്തമായ മഗ്സസെ പുരസ്‌കാരത്തിനും അര്‍ഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണറായിരുന്നു ശേഷന്‍. വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു എന്നും ശേഷന്റെ ഔദ്യോഗിക യാത്രകള്‍. പഠനകാലത്തും വിവാഹത്തിലും എല്ലാം പ്രത്യേക വഴിയിലൂടെ പോകാനായിരുന്നു ശേഷന് താല്‍പ്പര്യം.

ശേഷന്റെ മരണത്തോടെ കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടി വിടവാങ്ങുകയാണ്... ആ പ്രതാപകാലം ഇനി ചരിത്രത്താളുകളിലേക്ക്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്നാണ് ടിഎന്‍ ശേഷനെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി അനുസ്മരിച്ചു. ആ ഇതിഹാസം മണ്‍മറഞ്ഞാലും ഇതിഹാസത്തിലെ നായകന്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ക്ക് മരണമുണ്ടാകില്ല... ഇതാണ് സത്യവും. ഖുറേഷിയാണ് ശേഷന്റെ മരണം ട്വീറ്റിലൂടെ പൊതു സമൂഹത്തെ അറിയിച്ചതും. രാഷ്ട്രീയ നേതാക്കളും ഭരണ നേതാക്കളും വരെ പേടിക്കുന്ന തരത്തില്‍ കരുത്തുറ്റ ഇടപെടലുകളായിരുന്നു ശേഷന്‍ കാഴ്ച വച്ചത്. പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തില്‍ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനും ടി എന്‍ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.

1990-1996 ലാണ് രാജ്യത്തെ 10 -ാംമത് ഇലക്ഷന്‍ കമ്മീഷണറായി ടി.എന്‍ ശേഷന്‍ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയില്‍ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ തടഞ്ഞും ലൗഡ് സ്പീക്കര്‍ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിര്‍ണയിച്ചും, സ്ഥാനാര്‍ത്ഥികള്‍ സ്വത്തു വിവരങ്ങള്‍ കര്‍ശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്‌കരണങ്ങള്‍ ഏര്‍പ്പടുത്തിയും ശേഷന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിട്ടു. അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയിലേക്കും ശേഷന്‍ മത്സരിച്ചിരുന്നു.

പാലക്കാട് തിരുനെല്ലായിയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ടി.എന്‍. ശേഷന്റെ ജനനം. 1954ല്‍ ഐ.എ.എസ് പാസായി. ഡിണ്ഡിഗലില്‍ സബ് കലക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന തലത്തിലും മറ്റും പല ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചുവെങ്കിലും ആദര്‍ശത്തില്‍നിന്ന് വ്യതിചലിക്കാത്ത ശേഷന് നേരെ ഭരണാധികാരികളുടേത് മുതല്‍ ഒപ്പം ജോലി ചെയ്യുന്നവരുടെ വരെ 'ശത്രുതയുടെ വാള്‍' ഉയര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയത്ത് പത്രികകളില്‍ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന് 14,000 സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ കാട്ടിയ ധൈര്യം രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രശംസിച്ച ഒന്നാണ്. പഞ്ചാബ്, ബിഹാര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ ശേഷനെ ഇംപീച് ചെയ്യാനുള്ള നീക്കവുമുണ്ടായി. ഈ സമയത്ത് സുപ്രീം കോടതിയെ സമീപിച്ച് സ്വതന്ത്രാധികാരം നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതി വാണിരുന്ന യുഗത്തിന് അവസാനമായത് ടി.എന്‍. ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷമാണ്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും വോട്ടറുടെ ചിത്രം പതിച്ച തിരിച്ചറിയാല്‍ കാര്‍ഡ് കൊണ്ടു വന്നതുമാണ് ശേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന നാഴികക്കല്ലായ മാറ്റങ്ങള്‍. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാര്‍ത്ഥികള്‍ വരുമാന വിവരങ്ങള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കി. കള്ളവോട്ട് തടയാന്‍ പോളിങ് നടപടികള്‍ വിഡിയോയില്‍ പകര്‍ത്തല്‍ ആരംഭിച്ചു. ശേഷന്റെ തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ ഒട്ടേറെ ശത്രുക്കളാണ് അദ്ദേഹത്തിനുണ്ടായതെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഒറ്റക്കെട്ടയാണ് വരവേറ്റത്.
അദ്ദേഹത്തെ 'അല്‍സേഷന്‍' എന്ന് ശത്രുക്കള്‍ വിളിച്ചിട്ടും സൗമ്യതയോടെ അവയെ എല്ലാം നേരിടാനും അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്ര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയതിന് കാരണക്കാരന്‍ ആരെന്ന് ലോകം ചോദിച്ചാല്‍ ടി.എന്‍ ശേഷന്‍ എന്ന് വരും തലമുറയും ഉറച്ച ശബ്ദത്തില്‍ പറയുമെന്നുറപ്പ്.

ജ്യോതിഷത്തെ തള്ളിയ വിവാഹം
ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎന്‍ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കില്‍ ആരെതിര്‍ത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭര്‍ത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ ടി.എന്‍ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.

1958 ഡിസംബര്‍ 30നു ബെംഗളൂരുവില്‍ പെണ്ണുകാണല്‍. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒന്‍പതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു. ശേഷന്റെ 26ാം വയസ്സില്‍ 1959 ഫെബ്രുവരി ഒന്‍പതിനു ബംഗളൂരുവില്‍ വിവാഹം. ജാതകത്തിലെ പ്രശ്‌നമൊന്നും കാര്യമാക്കാതെയുള്ള വിവാഹം. അതിന് ശേഷം ഇവര്‍ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ. ജയലക്ഷ്മിയുടെ വിയോഗം വരേയും യാത്ര തുടര്‍ന്നു,
ശേഷന്റെ ഭാര്യ തൃശൂര്‍ പുതുക്കാട് രാപ്പാള്‍ ജയലക്ഷ്മി പ്രമുഖ ശാസ്ത്രജ്ഞനും കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുമായിരുന്ന ആര്‍.എസ്.കൃഷ്ണന്റെ മകളാണ്. ടി.എന്‍.ശേഷന്‍ ഡിണ്ടിഗല്‍ സബ് കലക്ടറായിരിക്കെ, 1959ല്‍ ആയിരുന്നു വിവാഹം. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. നാരായണീയം ക്ലാസെടുത്തും എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കു കൈത്തറി വസ്ത്രങ്ങള്‍ തയാറാക്കിയും അവസാന ദിവസങ്ങള്‍ വരെ സജീവമായിരുന്നു ജയലക്ഷ്മി. അഭിരാമപുരം സെന്റ് മേരീസ് റോഡിലെ 'നാരായണീയം' എന്നു പേരിട്ട വീട്ടിലാണു ശേഷനും ജയയും താമസിച്ചിരുന്നത്.

വിവാഹം നിശ്ചയിച്ച ശേഷം ജയയുടെ ജാതകത്തിനു മുകളില്‍ 'പോരാ' എന്നു മലയാളത്തിലെഴുതി ശേഷന്റെ അച്ഛന്‍ പാലക്കാട്ടു നിന്ന് അദ്ദേഹത്തിന് അയച്ചു കൊടുത്തു. സന്താനഭാഗ്യം പോരെന്നായിരുന്നു അച്ഛന്റെ കണ്ടെത്തല്‍. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ജാതകം വീണ്ടും മുന്നിലെത്തിയപ്പോള്‍ വിവാഹം ആകാമെന്ന നിലപാടില്‍ ശേഷനെത്തി. 1958 ഡിസംബര്‍ 30നു ബെംഗളൂരുവില്‍ പെണ്ണുകാണല്‍. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം പെണ്ണിനെ കാണാനെത്തി. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒന്‍പതോടെ കല്യാണം ഉറപ്പിച്ചു. ശേഷന്റെ 26ാം വയസ്സില്‍ 1959 ഫെബ്രുവരി ഒന്‍പതിനു ജയലക്ഷ്മി ശേഷന്റെ ജീവിത പങ്കാളിയാക്കി.

പാട്ടും ബാഡ്മിന്റനുമായിരുന്നു ജയയുടെ ഇഷ്ടവിനോദം. ജയയും ശേഷനും ചേര്‍ന്നു പതിവായി ഷട്ടില്‍ കളിക്കുമായിരുന്നു. മധുരയിലും ബെംഗളൂരുവിലെ വീട്ടിലും ഷട്ടില്‍ കോര്‍ട്ടുമുണ്ടായിരുന്നു. ശേഷന്റെ ജീവിതം ചക്രക്കസേരയിലൊതുങ്ങിയപ്പോള്‍ ജയ ഭര്‍ത്താവിന് താങ്ങും തണലുമായി ഒപ്പം നിന്നു. ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികള്‍ വ്യദ്ധ സദനത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു. വിവാദമായതോടെ തിരികെ വീട്ടിലേക്ക് മടങ്ങി.
ജനിച്ചത് തൃശ്ശൂരിലായിരുന്നുവെങ്കിലും ജയലക്ഷ്മി പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. ഡോ. ആര്‍.എസ്. കൃഷ്ണന്‍ ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും പ്രവര്‍ത്തിച്ചിരുന്നു. ടി.എന്‍. ശേഷന്‍ ദിണ്ടിഗല്‍ സബ് കളക്ടറായിരുന്നപ്പോള്‍ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം. ഇവര്‍ക്ക് മക്കളില്ല. ആത്മീയകാര്യങ്ങളില്‍ അതിയായ താത്പര്യം കാട്ടിയ ജയലക്ഷ്മി ചെന്നൈയിലെ വീട്ടില്‍ വേദപഠനക്ലാസുകള്‍ നടത്തിയിരുന്നു. ആത്മീയ അനുഭവങ്ങള്‍ വിവരിക്കുന്ന 'ഹാര്‍ട്ട് ഓഫ് ലവ്' എന്ന പുസ്തകം രചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category