1 GBP = 94.80 INR                       

BREAKING NEWS

പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു മുഴക്കിയത് സര്‍ക്കാരിനെതിരെയുള്ള മുദ്രാവാക്യം; കൈയില്‍ പിടിച്ചത് തോക്കിന്റെ മാതൃകയും; മാവോയിസ്റ്റ് വേട്ടയ്ക്കെതിരായ തളിപ്പറമ്പിലെ പ്രതിഷേധ തെരുവില്‍ ഉയര്‍ന്നത് മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള രോഷം; പ്രതിഷേധ തെരുവിലെ തോക്കും വസ്ത്രവും എസ് ഡി പി ഐയെ കേസില്‍ കുടുക്കി; തളിപ്പറമ്പില്‍ നടപടിയുമായി പൊലീസ്

Britishmalayali
kz´wteJI³

തളിപ്പറമ്പ്: പൊലീസ് യൂണിഫോമിനോടു സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ 'പ്രതിഷേധ തെരുവി'ലാണു സംഭവം.എട്ടാം തീയതിയാണ് പരിപാടി നടത്തിയത്. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു 17 പേര്‍ക്കെതിരെ കേസ്. മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേയായിരുന്നു എസ്ഡിപിഐയുടെ 'പ്രതിഷേധ തെരുവ്' . എട്ടിന് രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പരിപാടിയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുത്തു. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തില്‍ വൈകീട്ട് നാലിന് വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ നടന്നു. ഇതില്‍ തളിപ്പറമ്പിലേതാണ് വിവാദമാകുന്നത്.

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയിരുന്നു. സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. രാഷ്ട്രീയ നേതൃത്വങ്ങള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍, ആദിവാസി സംഘടനാ നേതാക്കള്‍, ഊര് നിവാസികള്‍ തുടങ്ങിയവരെ കണ്ട് സമിതി വിവരങ്ങള്‍ ശേഖരിച്ചവെന്നാണ് പറയുന്നത്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാന്‍ എന്നിവരടങ്ങിയ സമിതിയാണ് സ്ഥലം സന്ദര്‍ശിച്ചത്.

പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ട്രഷറര്‍ മജീദ് ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് ശമീര്‍ ആലിങ്ങല്‍, മേഖലാ സെക്രട്ടറി ജാബിര്‍ കരിപ്പമണ്ണ, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി മുസ്തഫ കുളപ്പുള്ളി, മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയംഗം ബഷീര്‍, മന്‍സൂര്‍ തെങ്കര, ബഷീര്‍ അട്ടപ്പാടി, ഫിറോസ് അട്ടപ്പാടി, സക്കീര്‍ ഷൊര്‍ണൂര്‍ എന്നിവരും സമിതിയെ അനുഗമിച്ചിരുന്നു. സ്ത്രീ ഉള്‍പ്പെടെ നാലുപേരെ വെടിവച്ചുകൊന്ന അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റേടം കാണിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മനുഷ്യരെ വെടിവച്ചുകൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ എസ് ഡി പി ഐ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ടര്‍ബോള്‍ട്ടിന്റെ നടപടി ന്യായീകരിക്കുന്ന പിണറായി വിജയന്‍ അട്ടപ്പാടി വെടിവയ്പിനെക്കുറിച്ച് സര്‍വകക്ഷിസംഘത്തെ നിയോഗിച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറുണ്ടോ. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നു വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. മാര്‍ച്ചില്‍ വൈത്തിരിയിലുണ്ടായ ഏറ്റുമുട്ടലില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. സിപിഎം മുതലാളിത്ത താല്‍പ്പര്യങ്ങളുടെ കുഴലൂത്തുകാരായി മാറി. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മാത്രമാണ് മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നത്്.

സിപിഎം കമ്മ്യൂണിസ്റ്റ് ആദര്‍ശത്തില്‍ നിന്നു വ്യതിചലിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മാവോവാദികള്‍ ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുമെന്ന ഭയമാണ് സിപിഎമ്മിന്റെ മാവോ വേട്ടയ്ക്കു പിന്നിലെ പ്രചോദനം. ഭീകരനിയമമായ യു എ പി എ വിഷയത്തില്‍ സിപിഎം കാപട്യവും വഞ്ചനയുമാണ് തുടരുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇതില്‍ ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category