1 GBP = 93.00 INR                       

BREAKING NEWS

പീറ്റര്‍ബറോ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ നാലാമത് ഇടവക പെരുന്നാള്‍ ഈമാസം എട്ട്, ഒന്‍പത് തീയതികളില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ-യൂറോപ്പ് ആഫ്രിക്ക് ഭദ്രാസനത്തില്‍പ്പെട്ട യുകെ പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നാലാമത് ഇടവക പെരുനാളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ പരിശുദ്ധ ഗ്രീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് അഥവ പരുമല കൊച്ചുതിരുമേനിയുടെ 117-ാമത് ഓര്‍മ്മ പെരുന്നാളും ഈമാസം എട്ട്, ഒന്‍പത് തീയതികളില്‍ പരമ്പരാഗതമായ ആചാര അനുഷ്ഠാനങ്ങളോടു കൂടി മുന്‍ ഭദ്രാസന കൗണ്‍സിലറും അയര്‍ലണ്ട് റീജിയന്‍ സെക്രട്ടറിയുമായ റഫാ. ടി ജോര്‍ജിന്റെ മുഖ്യ കാര്‍മികത്വത്തില്‍  ആചരിക്കുന്നു.  

എട്ടിനു വെള്ളിയാഴ്ച വൈകീട്ട് 5.30ന് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം, ഏഴിനു പെരുന്നാള്‍ കൊടിയേറ്റ്, 7.15ന് സന്ധ്യാനമസ്‌കാരം, 7.45ന് ധ്യാനപ്രസംഗം (ഫാ. ടി ജോര്‍ജ്, 8.30ന് റാസ, ആശീര്‍വാദം നേര്‍ച്ച വിളമ്പ് എന്നിവ നടക്കും. 

പെരുന്നാള്‍ പ്രധാന ദിവസമായ ഒന്‍പതിന് രാവിലെ ഒന്‍പതു മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്നുള്ള വി.കുര്‍ബാനയ്ക്ക് ഫാ. ടി ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കുന്നതും തുടര്‍ന്ന് മാതൃ-പിതൃ വന്ദന പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ, ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോട് കൂടി സമാപിക്കുന്ന പെരുന്നാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ടോം ജേക്കബ്, സെക്രട്ടറി - പോള്‍സണ്‍ വര്‍ഗീസ്, ട്രസ്റ്റി വര്‍ഗീസ് പി തോമസ്, പെരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിനു ജോര്‍ജ് കാട്ടൂര്‍ (0746424093) എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category