1 GBP = 99.40INR                       

BREAKING NEWS

നേരവും കാലവും നോക്കാതെ പടക്കം പൊട്ടിച്ചാല്‍ 5000 പൗണ്ടു വരെ പിഴ ലഭിക്കും; പുതുവര്‍ഷത്തിനും ദീപാവലിയ്ക്കുമൊക്കെ ഇനി അല്‍പം കരുതലെടുക്കാം; ഇന്നത്തെ ഓട്ടം സീസണ്‍ ആഘോഷത്തില്‍ ശ്രദ്ധിക്കേണ്ട നിയമമാറ്റം ഇതാ

Britishmalayali
kz´wteJI³

ന്യൂ ഇയര്‍ ആഘോഷമുള്ള ഫെസ്റ്റിവലുകള്‍ ഗംഭീരമാകുന്നത് വര്‍ണമനോഹരമായ ഫയര്‍ വര്‍ക്കുകള്‍ കൂടി എത്തുമ്പോഴാണ്. ദീപാവലിയും വിഷുവും പള്ളി പെരുന്നാളുകളും അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമാകുവാന്‍ മലയാളികളും എത്താറുണ്ട്. അതിനാല്‍ തന്നെ, ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകുന്നവര്‍ ശ്രദ്ധിക്കേണ്ട ചില നിയമ മാറ്റങ്ങള്‍ വന്നിരിക്കുകയാണ്.

ആകാശത്തു വര്‍ണ വെളിച്ചം വിതറുന്ന മനോഹര കാഴ്ചയാണ് ബോണ്‍ഫയര്‍. ആഘോഷം നടക്കുന്നതിന്റെ സമീപത്തുള്ള അയല്‍ക്കാര്‍ ശബ്ദ മലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കുകയാണെങ്കില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഒരുപക്ഷെ, നിങ്ങളില്‍ നിന്നും പിഴ ഈടാക്കുക. ഇന്ന് ഓട്ടം ട്രെഡീഷന്റെ ആഘോഷങ്ങള്‍ ബ്രിട്ടനിലെ പലയിടത്തും നടക്കാനിരിക്കെ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ 90 പൗണ്ടു മുതല്‍ 5000 പൗണ്ടു വരെയായിരിക്കും പിഴ ലഭിക്കുക. 

18 വയസിനു താഴെയുള്ളവര്‍ക്ക് പടക്കങ്ങള്‍ വാങ്ങുവാനും പൊതു സ്ഥലത്ത് വച്ച് പൊട്ടിക്കാനും സാധിക്കില്ല എന്നതാണ് ആദ്യത്തേത്. അതായത്, കുട്ടികള്‍ക്ക് പടക്കോപ്പുകള്‍ ഷോപ്പുകളില്‍ പോയി വാങ്ങിക്കുവാന്‍ സാധിക്കില്ല എന്നര്‍ത്ഥം. എന്തെങ്കിലും ആഘോഷങ്ങള്‍ക്കല്ലാതെ രാത്രി 11 മണിക്കു ശേഷം രാവിലെ ഏഴു മണി വരെ പടക്കം പൊട്ടിച്ചാല്‍ അതു നിയമവിരുദ്ധമാകും എന്നതാണ് രണ്ടാമത്തേത്. ബോണ്‍ഫയര്‍ നൈറ്റുകളില്‍ മുതിര്‍ന്നവര്‍ക്ക് അര്‍ദ്ധരാത്രിയിലും പടക്കം പൊട്ടിക്കാം. ന്യൂ ഇയര്‍ ഈവ്, ദീപാവലി, ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി ഒരു മണി വരെ മാത്രമാണ് നിയമം അനുവദിക്കുന്നത്.

മാത്രമല്ല, ഫയര്‍വര്‍ക്‌സുകള്‍ നടത്താന്‍ പദ്ധതി ഉണ്ടെങ്കില്‍ ലോക്കല്‍ കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമ തടസ്സങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പടക്കവുമായി സമ്പര്‍ക്കും പുലര്‍ത്തുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അടക്കം അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. പടക്കങ്ങള്‍ വാങ്ങി കൈവശം സൂക്ഷിക്കുന്നതും നിയമവിരുദ്ധമാണ്. 'BS 7114:1988' എന്നു മാര്‍ക്ക് ചെയ്തിരിക്കുന്ന പടക്കങ്ങള്‍ വാങ്ങിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് കാറ്റഗറി 2, 3 വിഭാഗങ്ങളില്‍പ്പെട്ട പടക്കങ്ങളാണ്. കാറ്റഗറി 4 പ്രൊഫഷണല്‍സിനു മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കൂ. മാത്രമല്ല, പൊതുസ്ഥലത്തു വച്ചോ തെരുവുകളില്‍ വച്ചോ ഇത്തരം ഫയര്‍വര്‍ക്‌സുകള്‍ നടത്തരുതെന്നും നിയമം അനുശാസിക്കുന്നു. രജിസ്റ്റേഡ് വില്‍പനക്കാരില്‍ നിന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫയര്‍വര്‍ക്ക്‌സുകള്‍ വാങ്ങുവാന്‍ സാധിക്കുന്ന തീയതികള്‍ ചുവടെ:
  • 15 ഒക്ടോബര്‍ മുതല്‍ 10 നവംബര്‍ വരെ
  • 26 ഡിസംബര്‍ മുതല്‍ 30 വരെ
  • ദീപാവലിക്കും ചൈനീസ് ന്യൂ ഇയറിനും മൂന്നു ദിവസം മുന്‍പ്
മറ്റു ദിവസങ്ങളില്‍ ലൈസന്‍സ്ഡ് ഷോപ്പുകളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ 5000 പൗണ്ടു വരെയാണ് പിഴ ലഭിക്കുക. നിങ്ങള്‍ ചെയ്ത കുറ്റം ഗുരുതരമാണെങ്കില്‍ ആറു മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category