1 GBP = 94.40 INR                       

BREAKING NEWS

കൂടെപ്പിറപ്പിനെ പോലെ യുള്ള ഒരാള്‍ പിരിയു മ്പോള്‍ സോള്‍സ്ബറി മലയാളികള്‍ പങ്കിടുന്ന വേദന സമാനതകള്‍ ഇല്ലാത്തത്; സീനയെ ഉറ്റമിത്രം ഷൈല ജിജു ഓര്‍മ്മിക്കുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായുള്ള സ്‌നേഹബന്ധത്തിനു ഷൈലയുടെ വാക്കുകളില്‍ രക്തബന്ധത്തേക്കാള്‍ കരുത്തുണ്ട്. തൊട്ടയല്‍വക്കം അല്ലെങ്കിലും ദിവസത്തില്‍ ഒന്നെങ്കിലും കാണാന്‍ കഴിയുന്ന ദൂരം മാത്രമാണ് സോള്‍സ്ബറിയില്‍ മരിച്ച സീനയുടെയും ഉറ്റമിത്രം ഷൈലയുടെയും വീടുകള്‍ തമ്മില്‍ ഉള്ളത്. മുതിര്‍ന്നവരുടെ സ്‌നേഹം കണ്ടിട്ടാകണം കുട്ടികളും ഉറ്റ ചങ്ങാതികള്‍ തന്നെ.

എല്ലാവരോടും സൗഹൃദത്തില്‍ ഇടപഴകുന്ന സീനക്ക് പറ്റിയ സൗഹൃദം തന്നെ ആയിരുന്നു അയല്‍വാസി ആയി കിട്ടിയ ഷൈല. രോഗം സംബന്ധിച്ച ആകുലതകള്‍ ഒക്കെ പലപ്പോഴും പങ്കിടുമ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ സീന കാണിക്കുന്ന സ്‌നേഹവും പരിചരണവും മറക്കാനാകുന്നില്ല ശൈലക്കും കുടുംബത്തിനും. മരണത്തിനു മൂന്നു നാള്‍ മുന്നേ വീട്ടില്‍ എത്തിയത് ഒരു യാത്ര പറച്ചിലിന്റെ ഭാവമായിരുന്നോ എന്ന ചിന്തയാണ് ഇപ്പോള്‍ ഷൈലയെ അലട്ടുന്നത്. 

ആശുപത്രിയില്‍ പോയി വീട്ടിലേക്കു മടങ്ങിയ വഴിയിലാണ് സീന ശൈലയെ തേടി എത്തിയത്. എന്നാല്‍ ഉറ്റമിത്രം ജോലിയില്‍ ആണെന്ന് അറിഞ്ഞതോടെ സീന കാറില്‍ നിന്നിറങ്ങാന്‍ തയ്യാറായില്ലെന്ന് ഷൈലയുടെ ഭര്‍ത്താവ് ജിജു നായര്‍ ഓര്‍ക്കുന്നു. വരൂ, ചായ കുടിച്ചു പോകാം എന്ന് പറഞ്ഞപ്പോഴും കൈയ്ക്ക് വേദനയുമായി ഇരിക്കുന്ന ജിജുവിനെ ചായ ഇട്ടു ബുദ്ധിമുട്ടിക്കുന്നില്ല എന്നാണ് പാതി കളിയായും കാര്യമായും സീന പറഞ്ഞത്, അഥവാ അങ്ങനെ ഒക്കെയായിരുന്നു സീന.

ആരെയും ഒന്നിനും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല. അക്കാരണത്താല്‍ തന്നെയാണ് അവസാന നാളുകള്‍ ആശുപത്രിയും ഹോസ്പിസ് വാസവും ഒക്കെയായി കഴിയാന്‍ സീന ആഗ്രഹിച്ചതും. വീട്ടില്‍ പോകാമെന്നു ഭര്‍ത്താവ് ഷിബു നിര്‍ബന്ധിച്ചിട്ടും സീന വഴങ്ങിയില്ല. ഒടുവില്‍ ഇക്കാര്യം പറഞ്ഞു വിതുമ്പുന്ന ഷിബുവിന്റെ മുഖമാണ് ജിജുവിനും ഷൈലാക്കും വേദനയായി മാറുന്നത്. 

സീന തങ്ങള്‍ക്ക എത്രമാത്രം പ്രിയപ്പെട്ടവള്‍ ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സോള്‍സ്ബറി മലയാളികളുടെ ദിവസങ്ങള്‍. പരസ്പരം പിറന്നാളും ആഘോഷങ്ങളും ഒക്കെ സോഷ്യല്‍ മീഡിയ വഴിയും മറ്റുള്ളവരുമായി പങ്കു വച്ചിരുന്ന 70 കുടുംബങ്ങള്‍ ഉള്ള ചെറിയ മലയാളി കൂട്ടായ്മ ഇപ്പോള്‍ സീനയുടെ വേര്‍പാടിന് ആശ്വാസം കണ്ടെത്തുന്നതും സോഷ്യല്‍ മീഡിയ വഴി തന്നെ.

തനിക്കു താങ്ങാനാകാതെ പോകുന്ന മിത്രത്തിന്റെ വേര്‍പാട് സോഷ്യല്‍ മീഡിയ വഴി ഷൈല പങ്കിട്ടതോടെ മറ്റു മലയാളികളും ഇതേ മാര്‍ഗത്തിലാണ് സീനയുടെ മരണം നല്‍കിയ വേദന മറക്കാന്‍ ശ്രമിക്കുന്നത്  പ്രിയ മിത്രവും ഒത്തുള്ള ചിത്രം ഡിപി ഇമേജാക്കിയ ഷൈല ഈ വേര്‍പാട് തനിക്ക് എത്രമാത്രം വലിയ നഷ്ടമാണ് എന്നോര്‍മ്മപ്പെടുത്തി മെഴുതിരി നാളത്തിന്റെ ചിത്രവും പ്രിയ കവി മുരുകന്‍ കാട്ടാക്കടയുടെ പറയുവാനാകാത്തൊരെന്‍ ആയിരം കദനങ്ങള്‍...... പറയുവാനാകാത്തൊരായിരം കദനങ്ങള്‍

ഹൃദയത്തില്‍ മുട്ടീ വിളിച്ചിടുമ്പോള്‍..
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ....

എന്ന കവിത തന്നെ പ്രിയ സഖിയുടെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിക്കുകയാണ്. 

ഷൈലയും സീനയും ഇപ്പോള്‍ യുകെ മലയാളികള്‍ക്ക് ഒരു ജീവിത പാഠം കൂടിയാണ്. യുകെ മലയാളികള്‍ ഏറെ സങ്കുചിതമായി എന്ന് പരാതിപ്പെടുന്നവരുടെ ആശങ്കകള്‍ക്ക് ഉള്ള ഉത്തരമാണ് ഈ സ്‌നേഹബന്ധം. യുകെ മലയാളികള്‍ ജാതീയമായി സങ്കുചിതം ആകുന്നു എന്ന് സങ്കടപ്പെടുന്നവര്‍ക്കു മുന്നിലേക്ക് എത്തുന്ന പച്ചയായ ജീവിത ചിത്രം. മനുഷ്യ നന്മക്കും സ്‌നേഹത്തിനും മുന്നില്‍ മറ്റൊന്നിനും സ്ഥാനമില്ലെന്ന് പറയുന്ന പ്രിയ സൗഹൃദം.

സോള്‍സ്ബറിയിലെ രണ്ടു മലയാളി സംഘടനകളില്‍ സജീവമായി ഇരു കുടുംബങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ ഒന്നും തടസ്സമല്ലെന്നും വ്യക്തമാക്കുകയാണ് ഈ അപൂര്‍വ്വ സ്‌നേഹഗാഥ. ഒരുപക്ഷെ ജീവിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനും പിന്തുടരാനും കഴിയുന്ന ഇത്തരം അപൂര്‍വ സ്‌നേഹഗാഥകള്‍ തന്നെയാണ് മാനവികതയുടെ വെളിച്ചവും നേര്‍വഴിയും ആയി മാറുന്നതും.

ബ്രിട്ടീഷ് മലയാളിയില്‍ നിന്നുള്ള സ്‌നേഹപൂര്‍വ നിര്‍ബന്ധത്തിനു വഴങ്ങി തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചു ഷൈല എഴുതിയ വാക്കുകള്‍: 
ഒരിക്കല്‍ സംസാരിച്ചാല്‍ ആരും ഒരിക്കലും മറക്കാത്ത സൗമ്യയും ദയാലിയുമായ ഒരു കൂട്ടുകാരി .മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മുന്നേ കണ്ടറിഞ്ഞ് സഹായഹസ്തവുമായി എത് പാതിരായ്ക്കും ഓടിയെത്തുന്ന സുഹൃത്ത്. അസുഖബാധിതയായി കഴിയുമ്പോഴും വീട്ടില്‍ വരുന്ന വിസിറ്ററെ ഭക്ഷണം കഴിപ്പിച്ച് മാത്രം മടക്കി അയയ്ക്കുന്ന വീട്ടമ്മ. കാന്‍സറിനെ സധൈര്യം നേരിട്ട്  ഷിബുവിന്റേയുംകുട്ടികളുടെയും സന്തോഷം മാത്രം ആഗ്രഹിച്ച് അസഹനീയമായ വേദന കടിച്ചമര്‍ത്തി ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചവള്‍. കാന്‍സറിന്റെ വേദനകള്‍ വകവയ്ക്കാതെ ഓരോ കീമോയുടേയും അസ്വസ്തകള്‍ അല്‍പ്പമൊന്ന് കുറയുമ്പോളേ കുട്ടികളെ സ്‌ക്കൂളിലാക്കാനും കൂട്ടിക്കൊണ്ട് വരാനും കൈയിലെ പിക് ലൈന്‍ വകവയ്ക്കാതെ സ്വയം ഡ്രൈവ് ചെയ്ത് പോയിരുന്നു സീന. സീനയുടെ അസുഖം ആര്‍ക്കും ഒരു ബുദ്ധിമുട്ടാകരുത് എന്ന് സീനയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ അസുഖം അല്പം  കൂടിയപ്പോള്‍ സീന പറഞ്ഞ വാചകം ഇപ്പോഴും ഞാനോര്‍ക്കുന്നു' ഞാന്‍ മരിച്ചാല്‍ നിങ്ങളാരും കരയരുത്. എനിക്ക് ദൈവം തന്ന 39 വര്‍ഷംഭാഗ്യമുള്ളവര്‍ക്ക് മാത്രം കിട്ടുന്നതാണ്. എവിടെയായിരുന്നു എനിക്കൊരു കുറവ്? നല്ല ഫാമിലി, കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ഭര്‍ത്താവ്. ആരോഗ്യവാന്മായ മൂന്ന് കുട്ടികള്‍, നല്ലവരായ കൂട്ടുകാര്‍, സഹോദരങ്ങള്‍, ഇതിലും കൂടുതലൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇതാണെനിക്ക് പോകാനേറ്റവും പറ്റിയ സമയം... ഇനിയും നിന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊക്കെ ഒരു ബാധ്യതയാവും അതുകൊണ്ട് എന്റെ മരണം നിങ്ങള്‍ അംഗീകരിച്ചേ മതിയാവൂ... നിന്നെ കരയിക്കാന്‍ പറഞ്ഞതല്ല ഞാന്‍ വളരെ Happy യാണ് ദൈവം തരുന്നതെന്തും ഞാന്‍ രണ്ടു കൈയും നീട്ടി വാങ്ങും, കാരണം 39 വര്‍ഷം ദൈവം എന്നെ ഉള്ളംകൈയിലാണ് കൊണ്ടു നടന്നത്...' കണ്ണീരോടെയല്ലാതെ ഇതെനിക്കിവിടെ കുറിയ്ക്കാനാവുന്നില്ല. അങ്ങനെ ആഗ്രഹിച്ചതു പോലെ തന്നെ സാധിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് സീന യാത്രയായത്. സുഹൃത്ബന്ധത്തില്‍ നികത്താനാകാത്ത വിടവ് ബാക്കിയാണെങ്കിലും വേദനകളില്ലാത്ത ലോകത്തേയ്ക്കാണല്ലോ എന്റെ ആത്മ സുഹൃത്ത് യാത്രയായതെന്നോര്‍ത്ത് ഞാനും സമാധാനിക്കട്ടെ.
ഷൈല ജിജു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category