1 GBP = 96.00 INR                       

BREAKING NEWS

അസുഖങ്ങള്‍ വകവെ ക്കാതെ നൈറ്റ് ഡ്യൂട്ടിയും ചെയ്ത് ഉറങ്ങാതെ മരണം വിളിച്ചു വരുത്തുന്ന മലയാളികള്‍ അറിയുക; ഈ കണ്ണുനീരുകള്‍ ഒരു നല്ല പാഠമാണ്‌

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ങ്ക് പൊട്ടുമാറുള്ള വേദനയുമായി യുകെ മലയാളി കുടുംബങ്ങള്‍. ഓരോ മരണ വാര്‍ത്തയും കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു അനുഭവം തങ്ങള്‍ക്ക് ഉണ്ടാകല്ലേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു പക്ഷെ യുകെ മലയാളികളില്‍ കൂടി വരികയാണ്. രാവിലെ ഓണ്‍ലൈനില്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ പരതുമ്പോള്‍ കാണുന്ന വേദനിപ്പിക്കുന്ന മരണ വാര്‍ത്തകള്‍ ആണ് യുകെ മലയാളി സമൂഹത്തെ നൊമ്പരപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി ആറോളം പേരാണ് വിധിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ കീഴടങ്ങിയത്.

പ്രണയം, ആഗ്രഹിച്ച ജീവിതം എല്ലാം നേടി എങ്കിലും കുരുന്നുകളായ പിഞ്ചോമനകള്‍ക്കും പ്രിയപ്പെട്ടവനും ഒപ്പം ഒരുപാടു കാലം ജീവിക്കുക എന്ന സ്വപ്നങ്ങള്‍ പിന്നെയും ബാക്കി വെച്ച് കല്‍പന നാട്ടില്‍ അവധിക്കു പോയപ്പോള്‍ മടങ്ങി എത്തിയത് മക്കളും അച്ഛന്‍ ബോബിയും. തുടര്‍ന്ന് മേരി ഇഗ്നേഷ്യസും ട്രീസയും സോള്‍സ്ബറിയില്‍ താമസിച്ചിരുന്ന സീനയും ദിവസങ്ങള്‍ വ്യത്യാസത്തില്‍ നമ്മെ വിട്ടുപിരിഞ്ഞപ്പോള്‍ വേദന നമ്മേക്കാള്‍ ആ കുടുംബങ്ങള്‍ക്കാണ് ഉണ്ടായത്. ഓരോ വേര്‍പിരിയല്‍ വേദനയും അങ്ങനെയാണ്. മലയാളി സമൂഹം സ്വന്തം ആരോഗ്യകാര്യം നോക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല എന്നത് ദുഃഖകരമാണ്. 

ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇന്ന് തന്നെ നിങ്ങള്‍ ജിപിയെ കാണുക. ഡോക്ടറെ കാണുമ്പോള്‍ അസുഖത്തിന്റെ തീവ്രതയും ബോധ്യപ്പെടുത്തുക. എങ്കിലേ ഒന്ന് റഫര്‍ ചെയ്യുകയുള്ളൂ. അനുഭവസ്ഥരുടെ ബോധ്യം ആണ്. ഹൃദയാഘാദം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആണ് എന്ന കാര്യം അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിട്ടും ഇസിജിയില്‍ കുഴപ്പമില്ല എന്ന് ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞിട്ടും അതല്ല ഭര്‍ത്താവിനെ കൂടുതല്‍ പരിശോധന നടത്തണം എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ രക്ത പരിശോധനയില്‍ ബ്ലോക്ക് ഉണ്ട് എന്നും കണ്ടെത്തിയ സംഭവങ്ങളും നേര്‍ക്കാഴ്ച്ചയാണ്. 

മലയാളികള്‍ മിക്കവരും ബുദ്ധിമുട്ടുകള്‍ ചെറിയ വിഷമതകള്‍ ഒക്കെ കൊണ്ടുനടക്കുകയാണ്. പലപ്പോഴും ഇതാണ് ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടങ്ങളിലേക്കു എത്തിക്കുന്നതും. യുകെയില്‍ പലതരത്തില്‍ ഉള്ള അര്‍ബുദം മലയാളി ജീവനുകള്‍ കവര്‍ന്നെടുക്കുന്നതിനൊപ്പം സെറിബ്രല്‍ ഹെമിറേജ് സ്ത്രീകളിലും പുരുഷന്മാരിലും കൂടുന്നു. പലപ്പോഴും അമിതമായ രാത്രി ജോലിയും തുടര്‍ന്ന് ഉറക്കമില്ലാതെയുള്ള ജീവിത രീതിയും ഒക്കെ ഇത്തരം അസുഖങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ കാരണമാകുന്നു. ഒപ്പം പുരുഷന്‍മാരില്‍ ഹൃദയാഘാതവും കൂടുന്നു. 

ക്യാന്‍സര്‍ വന്ന് മരണപ്പെട്ടതില്‍ ഏറെയും സ്ത്രീകളാണ് എന്നതും വേദനയായി മാറുകയാണ്. ഗ്യാസ്ട്രോ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തിരിച്ചറിയാതിരിക്കുന്നതാണ് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്. ഒരു വയറു വേദനയോ നെഞ്ചുവേദനയോ വന്നാല്‍ ഗ്യാസിന്റെയാണ് ചേട്ടാ എന്ന് പറഞ്ഞു കൂടെ കൊണ്ടുനടക്കുന്നവര്‍ ആണ് മിക്കവരും. നിങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ എങ്കിലും പരിശോധനകള്‍ നടത്താന്‍ ശ്രമിക്കുക.

ചെറിയ അസുഖം ആണ് ഗുരുതരമായ അവസ്ഥയിലേക്ക് പലപ്പോഴും കൊണ്ടുപോകുക. തുടക്കത്തിലേ കണ്ടുപിടിക്കുക. എങ്കില്‍ ഏത് അര്‍ബുദവും ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ ആധുനിക ചികിത്സ കൊണ്ട് കഴിയും. ക്യാന്‍സര്‍ ബാധിച്ചുള്ള വിടവാങ്ങലുകള്‍ കേള്‍ക്കുമ്പോള്‍ എങ്കിലും ഒന്ന് ചിന്തിക്കുക. ഇവിടെ നമുക്ക് നമ്മള്‍ മാത്രം. മിക്കവരും തിരക്കിന്റെ ഇടയില്‍ ജീവിക്കുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി നോക്കുക.

സ്വന്തം ഭര്‍ത്താവോ ഭാര്യയോ മക്കളോ അന്വേഷിക്കണം എന്നോ അത് അവര്‍ ശ്രദ്ധിക്കുമല്ലോ എന്നും കരുതാതെ സ്വയം ശ്രദ്ധ ഉണ്ടാകണം. മരണത്തെ പിടിച്ചു നിര്‍ത്താന്‍ പറ്റില്ല. എങ്കിലും ഓര്‍മ്മപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category