1 GBP = 97.40 INR                       

BREAKING NEWS

കോണ്‍ഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകള്‍; കോന്നിയില്‍ ജയിച്ചത് ഇടതുപക്ഷമല്ല അടൂര്‍ പ്രകാശ് എന്ന കുലം കുത്തി; വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ പാര്‍ട്ടിയെ മറന്ന് സ്വന്തം താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കള്‍ തന്നെയാണ് ഈ പാര്‍ട്ടിയുടെ ശാപം: ആറ്റിങ്ങല്‍ എംപിക്കെതിരെ സൈബര്‍ ടീമില്‍ നടക്കുന്നത് കടന്നാക്രമണം: മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അടൂര്‍ പ്രകാശും; കോന്നിയില്‍ തോല്‍വിക്ക് കാരണക്കാരെ അണികള്‍ കണ്ടെത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോന്നിയില്‍ ജയിച്ചത് ഇടതുപക്ഷമല്ല അടൂര്‍ പ്രകാശ് എന്ന കുലം കുത്തിയാണ്-കോണ്‍ഗ്രസുകാരുടെ അഭിമാനം ഉയര്‍ത്തി പിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീമിലെത്തിയ പോസ്റ്റാണ് ഇത്. കോന്നിയിലെ തോല്‍വിക്ക് കോണ്‍ഗ്രസുകാര്‍ കാരണക്കാരനായി കാണുന്നത് അടൂര്‍ പ്രകാശിനെ മാത്രമാണ്. കോണ്‍ഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകള്‍- അടൂര്‍ പ്രകാശിനേയും റോബിന്‍ പീറ്ററേയും കോണ്‍ഗ്രസുകാര്‍ ചിത്രീകരിക്കുന്നത് ഇപ്പോള്‍ ഇങ്ങനെയാണ്.

ഇത്രയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ട് വിജയം ആഘോഷിക്കാന്‍ അവസരം ലഭിക്കാതെ പോയതില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഖേദമുണ്ട്. കോന്നിയില്‍ ജയിച്ചത് ഇടതുപക്ഷമല്ല അടൂര്‍ പ്രകാശ് എന്ന കുലം കുത്തിയാണ്. അടൂര്‍ പ്രകാശിനും, റോബിന്‍ പീറ്ററിനും വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ യുഡിഎഫ് പിന്നോട്ട് പോയിരിക്കുന്നു. രണ്ടുപേരും പാലം വലിച്ചു എന്ന് നിസ്സംശയം പറയാം. വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ പാര്‍ട്ടിയെ മറന്ന് സ്വന്തം താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കള്‍ തന്നെയാണ് ഈ പാര്‍ട്ടിയുടെ ശാപം. ഇത്തരം തൊഴുത്തില്‍ കുത്തികളെ ഇനിയും പാര്‍ട്ടി യില്‍ വച്ചു പൊറുപ്പിക്കരുത്. കോന്നിയുടെ മണ്ണില്‍ കാലു കുത്താന്‍ അനുവദിക്കരുത്.-സൈബര്‍ ഗ്രൂപ്പില്‍ നിറയുന്ന ഒരു പോസ്റ്റാണ് ഇത്. അതിനിടെ അടൂര്‍ പ്രകാശിന്റെ ഫോണ്‍ സ്വച്ച് ഓഫ് ആയതും ചര്‍ച്ചയില്‍ നിറയുന്നുണ്ട്.

കുത്തക മണ്ഡലമായ കോന്നിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ് കുമാറാണ് കോന്നിയില്‍ ജയിച്ചത്. കോന്നിയില്‍ യുഡിഎഫ് പരാജയം മണത്തപ്പോള്‍ തന്നെ എല്ലാ മാധ്യമങ്ങളും അന്വേഷിച്ചത് മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിനെയാണ്. പല മാധ്യമങ്ങളും അടൂര്‍ പ്രകാശിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന്റെ പ്രതികരണം ആര്‍ക്കും ലഭിച്ചില്ല. അടൂര്‍ പ്രകാശിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയും അടൂര്‍ പ്രകാശും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ പ്രകാശും ഡിസിസിയും പരസ്യമായി ഏറ്റുമുട്ടിയത്. ഒടുവില്‍ കെപിസിസി നേതൃത്വം ഇടപെട്ടാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചത്.

എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അടൂര്‍ പ്രകാശ് കാര്യമായി പങ്കെടുത്തില്ല എന്ന ആരോപണം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി. കോന്നിയില്‍ തോറ്റാന്‍ അടൂര്‍ പ്രകാശ് പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ ജയിച്ചത്. കഷ്ടിച്ചാണ് ഇവിടെ കോണ്‍ഗ്രസിന്റെ മോഹന്‍രാജ് രണ്ടാം സ്ഥാനം പോലും നിലനിര്‍ത്തിയത്. ഇതിന് കാരണം അടൂര്‍ പ്രകാശിന്റെ അട്ടിമറിയാണെന്നാണ് കോണ്‍ഗ്രസുകാരുടെ പൊതു വികാരം.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റാണ് റോബിന്‍ പീറ്റര്‍. റോബിന്‍ പീറ്റര്‍ക്ക് വേണ്ടിയാണ് അടൂര്‍ പ്രകാശ് നിലപാട് എടുത്തത്. എന്നാല്‍ എന്‍ എസ് എസ് മോഹന്‍രാജിന് വേണ്ടിയും. കോന്നിയില്‍ അടൂര്‍ പ്രകാശിന് വ്യക്തിപരമായ സ്വാധീനമുണ്ട്. ഇത് മോഹന്‍രാജിന് വേണ്ടി പ്രവര്‍ത്തിത്തില്ല. റോബിന്‍ പീറ്റര്‍ പ്രചരണത്തില്‍ പോലും സജീവമായില്ല. റോബിന്‍ പീറ്ററുടെ സമുദായമായ ഓര്‍ത്തഡോക്സുകാര്‍ കെ സുരേന്ദ്രന് പിന്നില്‍ അണിനിരന്നു. ഇതിന് പിന്നിലും റോബിന്‍ പീറ്ററാണെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നു. അതുകൊണ്ടാണ് കടന്നാക്രമണം.

23 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. ഒടുവില്‍ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണ മാറ്റിക്കുത്തുകയായിരുന്നു. 70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ മികച്ച ഭൂരിപക്ഷമാണ് ജനീഷ് നേടിയത്.
1965ല്‍ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎല്‍എ കോണ്‍ഗ്രസിന്റെ പി.ജെ.തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1996 ലാണ് സിപിഎമ്മില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിനെ കളത്തിലിറക്കിയത്. പിന്നീടിങ്ങോട്ട് കോന്നിയില്‍ കോണ്‍ഗ്രസിന് അടിതെറ്റിയിട്ടില്ല. കഴിഞ്ഞ 23 വര്‍ഷവും അടൂര്‍ പ്രകാശ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്നാല്‍, ഇത്തവണ അടൂര്‍ പ്രകാശിനെയും കോണ്‍ഗ്രസിനെയും മൂക്കുകുത്തിച്ചിരിക്കുകയാണ് ജനീഷ് കുമാര്‍. ലീഡ് 10,000 കടക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
1996ല്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് അങ്ങോട്ട് യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. 2721 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ പ്രതീക്ഷയുമായി ജനീഷ് കുമാറിനെ കളത്തിലിറക്കിയ എല്‍.ഡി.എഫിന് തെറ്റിയില്ല. പത്തനംതിട്ട ഉള്‍പ്പെട്ട കോന്നിയില്‍ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എന്‍.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയത്. എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. 39786 വോട്ട് ആണ് സുരേന്ദ്രന്‍ നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category