1 GBP = 92.80 INR                       

BREAKING NEWS

ആരോഗ്യ അവസ്ഥ നോക്കാതെ രണ്ട് തവണയായി പത്തു പല്ലുകളും പറിച്ചു; ചോര നില്‍ക്കാതെ രോഗി മരിച്ചു; സറെയ്ക്ക് സമീപം പര്‍ലെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുടുങ്ങി

Britishmalayali
kz´wteJI³

രു രോഗിയുടെ പല്ല് പറിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം നിലക്കാതെ രോഗി മരിച്ച സംഭവത്തെ തുടര്‍ന്ന് സറെയ്ക്ക് സമീപം പര്‍ലെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ തുഷാര്‍ പട്ടേലിനെ സസ്പെന്‍ഡ് ചെയ്തു. തന്റെ അടുക്കല്‍ ദന്തക്ഷയം ബാധിച്ചെത്തിയ സ്ത്രീയുടെ ആരോഗ്യ അവസ്ഥ നോക്കാതെ തുഷാര്‍ പത്ത് പല്ലുകള്‍ ഒരുമിച്ച് പറിച്ചതിനെ തുടര്‍ന്ന് രക്തപ്രവാഹം നിലയ്ക്കാതെ രോഗി മരിച്ചുവെന്ന ആരോപണമാണ് ഈ ദന്തിസ്റ്റിന് മേല്‍ ഉയര്‍ന്നിരിക്കുന്നത്. നിരവധി തകരാറുകള്‍ ഇക്കാര്യത്തില്‍ തുഷാറില്‍ നിന്നുണ്ടായിരിക്കുന്നതിനാല്‍ പ്രാക്ടീസില്‍ തുടരുന്നതിന് അര്‍ഹനല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് ബാന്‍ ചെയ്യുന്നുവെന്നാണ് ഒരു മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ട് അപ്പോയിന്റുമെന്റുകള്‍ക്കിടെ ഈ സ്ത്രീയുടെ മുകളിലത്തെ വരിയിലെ എല്ലാ പല്ലുകളും തുഷാര്‍ നീക്കം ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് അപകടം സംഭവിച്ചിരിക്കുന്നതെന്ന് പാനലിന് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.സറെയിലെ പര്‍ലെയിലുളള  കോണ്‍ഫിഡന്‍ഷ്യല്‍ ക്ലിനിക്കിലാണ് തുഷാര്‍ ദന്തിസ്റ്റായി ജോലി ചെയ്ത് വന്നിരുന്നത്. 2017 സമ്മറില്‍ ഇദ്ദേഹത്തിന്റെ അടുത്ത് പല്ല് പറിക്കാനെത്തിയ സ്ത്രീക്കാണ് അപകടമുണ്ടായിരിക്കുന്നത്.  ആവര്‍ഷം ജൂലൈ 13ന് ഈ സ്ത്രീയുടെ അഞ്ച് പല്ലുകളും തുടര്‍ന്ന് ജൂലൈ 18ന് മറ്റ് അഞ്ച് പല്ലുകളും പറിച്ചതിനെ തുടര്‍ന്നാണ് ഈ സ്ത്രീ രക്തപ്രവാഹം നിലയ്ക്കാതെ മരിച്ചത്.

അസാധാരണായ രക്ത അവസ്ഥ കാരണം താന്‍ ബ്ലഡ് തിന്നിംഗ് മെഡിസിനായ വാര്‍ഫാറിന്‍ കഴിക്കുന്നുണ്ടെന്ന് ഈ സ്ത്രീ തുഷാറിനോട് വെളിപ്പെടുത്തിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കരുതലെടുക്കാന്‍ ഡോക്ടര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് വിചാരണയില്‍ ബോധിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തുഷാറിന്റെ അടുത്ത് രണ്ടാമത് പോയി പല്ല് പറിച്ചതിന് ശേഷം രക്തം വരുന്നത് നില്‍ക്കാത്തതിനെ തുടര്‍ന്ന് ഈ സ്ത്രീ എ ആന്‍ഡ് ഇയില്‍ പോയിരുന്നു. വായില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ ആശുപത്രിയില്‍ കിടന്നാണ് മരിച്ചിരുന്നത്.

ഈ സംഭവം ജനറല്‍ ദന്തല്‍ കൗണ്‍സിലിന് മുന്നിലെത്തുകയും കഴിഞ്ഞ ആഴ്ച നടന്ന  കണ്ടക്ട ഹിയറിംഗില്‍ തുഷാറിന്റെ ഫിറ്റ്നെസ് ടു പ്രാക്ടീസ് റദ്ദാക്കുകയുമായിരുന്നു. രോഗിയുടെ നേരത്തെയുള്ള മെഡിക്കല്‍ ഹിസ്റ്ററി കണക്കിലെടുത്ത് മുന്‍കരുതലെടുക്കാന്‍ തുഷാറിന് സാധിച്ചില്ലെന്ന് ഹിയറിംഗില്‍ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. എക്സ്ട്രാക്ഷന്‍ സോക്കറ്റുകള്‍ പാക്ക് ചെയ്യുന്നതിലും പല്ലെടുക്കുന്നതിന് മുമ്പ് രോഗിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും തുഷാര്‍ പരാജയപ്പെട്ടുവെന്നും പാനല്‍ കണ്ടെത്തിയിരുന്നു. ഇത് ഡോക്ടര്‍ക്ക് പറ്റിയ അടിസ്ഥാനപരമായ തകരാറുകളാണെന്നും അത് രോഗിയുടെ മരണത്തിലേക്ക് നയിച്ചുവെന്നുമാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍  ഈ പാനല്‍ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category