1 GBP = 94.00 INR                       

BREAKING NEWS

ഒരേ സമയം ബോറിസി ന് വിജയവും പരാജയവും; ഒക്ടോബര്‍ 31ന് ബ്രക്‌സിറ്റ് സംഭവിക്കുമോ? ഇനി ബ്രിട്ടനില്‍ എന്തു സംഭവിക്കും? ബ്രക്‌സിറ്റ് ഏറ്റവും ഒടുവിലത്തെ നില ഇങ്ങനെ

Britishmalayali
kz´wteJI³

ന്നലെ കോമണ്‍സില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പില്‍ ബോറിസിന്റെ ബ്രക്സിറ്റ് ഡീല്‍ 299ന് എതിരെ 329 വോട്ടുകള്‍ ചെയ്ത് എംപിമാര്‍ അംഗീകരിച്ചിരിക്കുകയാണ്. അതേ സമയം ഒക്ടോബര്‍ 31ന് നിര്‍ബന്ധമായും ബ്രക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുത്ത നിലപാടിനെ എംപിമാര്‍ ഇന്നലെ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഇതു വിലയിരുത്തുമ്പോള്‍ ബോറിസിന് ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഒരേ സമയം വിജയവും പരാജയവുമാണ് ഇന്നലെ നേരിടേണ്ടി വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ച തിയതിയായ ഒക്ടോബര്‍ 31ന് ബ്രക്സിറ്റ് സംഭവിക്കുമോ? ഇനി എന്താണ് ബ്രിട്ടനില്‍ സംഭവിക്കുന്നത്? തുടങ്ങിയ ആശങ്ക നിറഞ്ഞ ചോദ്യങ്ങള്‍ സ്വാഭാവികമായി ഏവരുടെയും മനസിലുയരുന്നുണ്ട്. ബ്രക്സിറ്റുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ നിലയും സാധ്യതകളും ഒന്നു പരിശോധിക്കാം.

ഒക്ടോബര്‍ 31ന് ബ്രക്സിറ്റ് സംഭവിക്കുമോ?
ഡീല്‍ നേടിയാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31ഓടെ യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്നുള്ള കടുത്ത നിലപാടായിരുന്നു നാളിതുവരെ ബോറിസ് ജോണ്‍സന്‍ പുലര്‍ത്തിയിരുന്നത്. ബ്രക്സിറ്റിനായി ബോറിസ് തയ്യാറാക്കിയ പദ്ധതിക്ക് തങ്ങള്‍ അംഗീകാരം നല്‍കിയെങ്കിലും ഒക്ടോബര്‍ 31നകം ബ്രക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ ധൃതിപിടിച്ച നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് എംപിമാര്‍ ഇന്നലെ വോട്ടിംഗിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബ്രക്സിറ്റ് വൈകിപ്പിക്കാന്‍ അവര്‍ യൂണിയനോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

ബ്രിട്ടീഷ് എംപിമാരുടെ നിര്‍ദേശം മാനിച്ച് ബ്രക്സിറ്റ് വൈകിപ്പിക്കാന്‍ മറ്റു യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ക്ക് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിലവില്‍ ബ്രക്സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നാണ് ബോറിസും പറയുന്നത്. അതിനാല്‍ ഒക്ടോബര്‍ 31ന് കെ്സിറ്റ് നടപ്പിലാകുന്നതിന് സാധ്യത വളരെ കുറഞ്ഞ അവസ്ഥയാണുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇനി എന്താണ് ബ്രിട്ടനില്‍ സംഭവിക്കുന്നത്?
ബ്രക്സിറ്റ് വൈകിപ്പിക്കുന്നതിന് എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബോറിസിന്റെ ബ്രക്സിറ്റ്  കരാറിന് എംപിമാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതിനാല്‍ അത്  സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അല്‍പം വൈകിയാലും ആ കരാര്‍ പ്രകാരം യുകെ യൂണിയന് പുറത്ത് പോകാന്‍ സാധ്യതയേറിയിരിക്കുകയാണ്. അതായത് നോ ഡീലിനുള്ള സാധ്യത വളരെ കുറഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം. എന്നാല്‍ എന്ത് തന്നെ വന്നാലും ഒക്ടോബര്‍ 31ന് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കണമെന്ന തന്റെ പിടിവാശി തീര്‍ത്തും ഉപേക്ഷിക്കാന്‍ ബോറിസ് തയ്യാറാകാവത്തത് നിര്‍ണായകമാണ്.

ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് യൂണിയനാണെന്ന് ബോറിസ് പറയുന്നുണ്ടെങ്കിലും ബ്രക്സിറ്റ് വൈകിപ്പിക്കാനുളള തീരുമാനമാണ് ബ്രസല്‍സ് എടുക്കുന്നതെങ്കില്‍ ബോറിസ് അതിനോട് പൊരുത്തപ്പെടാനാവാത്തതിനാല്‍ അതായത് ഈ ദീര്‍ഘിപ്പിച്ച സമയമാകുന്നത് വരെ ബ്രക്സിറ്റ് നടപ്പിലാക്കാന്‍ കാത്ത് നില്‍ക്കാതെ പാര്‍ലിമെന്റ് പിരിച്ച് വിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നതടക്കമുള്ള ചില കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയും ഉയര്‍ന്ന് വരുന്നുണ്ട്. ഇത് സംബന്ധിച്ച സൂചന നമ്പര്‍ 10 ഉറവിടം തന്നെ നല്‍കിയിട്ടുമുണ്ട്.

ബ്രക്സിറ്റില്‍ തന്റെ കടുത്ത നിലപാടിന് ജനപിന്തുണയേറിയിരിക്കുന്നതിനാല്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ തിരിച്ച് വന്ന തന്റെ ഇംഗിതത്തിന് അനുസരിച്ച് ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ബോറിസ് കണക്ക് കൂട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അത്തരത്തിലൊരു തെരഞ്ഞെടുപ്പില്‍ ബോറിസിന് അധികാരം നഷ്ടപ്പെട്ട് ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രക്സിറ്റ് ആകെ മാറി മറിയുമെന്നുറപ്പാണ്.

ബോറിസിന്റെ ഡീലിന് വെല്ലുവിളിയുയര്‍ത്തി ഭേദഗതി നിര്‍ദേശങ്ങള്‍
ബോറിസിന്റെ ഡീല്‍ കോമണ്‍സ് നല്ല ഭൂരിപക്ഷത്തില്‍ പാസാക്കിയെങ്കിലും അതിന് മേല്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ ഡീലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രധാനമായും രണ്ട് ഭേദഗതി നിര്‍ദേശങ്ങളാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബ്രക്സിറ്റിന് ശേഷവും യുകെ യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന ഭേദഗതി നിര്‍ദേശമാണ് അതിലൊന്ന്. ബോറിസിന്റെ കരാര്‍ രണ്ടാമതൊരു റഫറണ്ടം നടത്തിയതിന് ശേഷം മാത്രമേ അംഗീരിക്കാവൂ എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്ന രണ്ടാമത്തെ ഭേദഗതി നിര്‍ദേശം. കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന ഭേദഗതിക്ക് പുറകില്‍ ലേബറാണ്. രണ്ടാമത് റഫറണ്ടം വേണമെന്ന ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത് ലേബര്‍ ബാക്ക്ബെഞ്ചര്‍മാരാണ്. ഇത്തരത്തിലുളള ഭേദഗതികള്‍ നടപ്പിലാക്കിയാല്‍ ബോറിസിന്റെ ബ്രക്സിറ്റ് കരാറിന്റെ അന്തസ്സത്ത ചോരുമെന്ന ആശങ്കയും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category