1 GBP = 97.70 INR                       

BREAKING NEWS

വട്ടിയൂര്‍കാവും കോന്നിയും പിടിച്ചെടുക്കുമെന്ന് വിലയിരുത്തുന്ന സിപിഎമ്മിന് എറണാകളുത്തെ കുറിച്ചുള്ള പ്രതീക്ഷ പെരുമഴയുടെ പേരില്‍; നേരിയ വോട്ടുകള്‍ക്ക് മാത്രം മുമ്പില്‍ നില്‍ക്കുന്ന യുഡിഎഫിനെ മഴ ചതിക്കുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പുകളില്‍ സജീവം; കോന്നിയും വട്ടിയൂര്‍ക്കാവും അരൂരും ഉറപ്പിച്ച സിപിഎം ഇക്കുറി ശുഭ പ്രതീക്ഷയില്‍; മഞ്ചേശ്വരം യുഡിഎഫിനെന്ന കാര്യത്തില്‍ ബിജെപി ക്യാമ്പുകള്‍ക്ക് പോലും തര്‍ക്കമില്ല; മനോരമയും മാതൃഭൂമിയും എക്സിറ്റ് പോള്‍ നടത്തിയിട്ടും ചിത്രം വ്യക്തമല്ല

Britishmalayali
kz´wteJI³

കൊച്ചി: എല്ലാം പെട്ടിയിലാണ്. രണ്ട് ദിവസത്തിനകം ചിത്രം തെളിയും. എങ്കിലും കേരളത്തിലെ രാഷ്ട്രീയം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് സൂചന. അരൂര്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ബാക്കിയുള്ള നാലെണ്ണം യുഡിഎഫിന്റേതും. ഇതില്‍ മൂന്നെണ്ണം സിപിഎം പിടിക്കുമെന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവിലും അരൂരിലും കോന്നിയിലും സിപിഎമ്മിന് മുന്‍തൂക്കമുണ്ട്. എറണാകുളത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടവും. മഞ്ചേശ്വരത്ത് മുസ്ലിം ലീഗും. ബിജെപി ജയിക്കുന്നവരുടെ പട്ടികയിലുമില്ല. ഈ കണക്കില്‍ വലിയ മാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. അരൂരിന് ഒപ്പം വട്ടിയൂര്‍ക്കാവോ കോന്നിയോ എറണാകുളമോ ജയിക്കാനായാല്‍ പോലും സിപിഎമ്മിനും ഇടതു പക്ഷത്തിനും വലിയ നേട്ടമാകും. പാലായില്‍ ജയിച്ച ഇടതു മുന്നണിക്ക് വീണ്ടും കരുത്ത് അവകാശപ്പെടാന്‍ ഇതിലൂടെ കഴിയും. മുന്നണി രാഷ്ട്രീയവും മാറി മറിയും.

മഞ്ചേശ്വരത്തും എറണാകുളത്തും വലതു മുന്നണിക്ക് മുന്‍തൂക്കമുണ്ട്. ഇതില്‍ എറണാകുളത്ത് അവസാന നിമിഷം പെയ്ത മഴ വിജയമെത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. മഴയ്ക്ക് കാരണം യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ പിടിപ്പുകേടാണെന്ന് പൊതുവേ വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം പോളിങ് ശതമാനവും കുറഞ്ഞു. കേഡര്‍ വോട്ടെല്ലാം സിപിഎം പെട്ടിയിലാക്കിയെന്നും അതുകൊണ്ട് തന്നെ ഇടത് സ്വതന്ത്രനായ മനു റോയി ജയിക്കുമെന്നുമാണ് വിലയിരുത്തല്‍. മാതൃഭൂമിയും മനോരമയും എക്സിറ്റ് പോളുകള്‍ നടത്തി. ഇതില്‍ കോന്നിയിലും വട്ടിയൂര്‍കാവിലും വ്യത്യസ്ത ഫലമാണുള്ളത്. അതുകൊണ്ട് തന്നെ കൃതമായ ചിത്രം ഇതില്‍ തെളിയുന്നുമില്ല.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പില്‍ തണുപ്പന്‍ പ്രതികരണം ആണുണ്ടായത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മണ്ഡലത്തിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. എറണാകുളത്തൊഴികെ ബാക്കി നാലു മണ്ഡലങ്ങളിലും നേരിയ തോതിലാണ് വോട്ടിങ് ശതമാനം കുറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച പ്രവചനങ്ങളെയെല്ലാം മാറ്റിമറിക്കും വിധമായിരുന്നു എറണാകുളത്തെ പോളിങ്. ഇതിന് കാരണം മഴയാണ്. 71.72% ആയിരുന്നു 2016ല്‍ എറണാകുളത്തെ പോളിങ്. 2019ല്‍ ഇത് 73.29ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം എറണാകുളത്ത് 57.86 ശതമാനമാണ് പോളിങ്. ഏതാനും മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഏകദേശം 15 ശതമാനത്തിന്റെ കുറവ്.

മുന്നണികളുടെ വിജയപ്രതീക്ഷകളായിരുന്നു അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കൊപ്പം ഒലിച്ചു പോയതെന്നാണ് വിലയിരുത്തല്‍. ഇത് ഇടതിന് ഗുണമായി മാറുമെന്ന് കരുതുന്നവരുണ്ട്. അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയതും എറണാകുളത്താണ്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് അരൂരും80.06%. എറണാകുളത്ത് വാട്ടര്‍മാരില്‍ പോളിങ് ബൂത്തിലേക്ക് എത്തിയത് 89868 പേര്‍ മാത്രം. മഞ്ചേശ്വരത്ത് ആകെയുള്ള 2,14,779 വോട്ടര്‍മാരില്‍ 1,59,844 പേര്‍ പോളിങ് ബൂത്തിലെത്തി. അരൂരില്‍ ആകെയുള്ള 1,91,898 പേരില്‍ 1,53,634 വോട്ടര്‍മാര്‍ ബൂത്തിലെത്തി. കോന്നിയില്‍ ആകെയുള്ള വോട്ടര്‍മാര്‍ 1,97,956 ആണ്. ഇവരില്‍ 1,28,646 പേര്‍ പോളിങ് ബൂത്തിലെത്തി. വട്ടിയൂര്‍ക്കാവില്‍ ആകെയുള്ള 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരും വോട്ട് രേഖപ്പെടുത്തി.

എംഎല്‍എ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു. അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേര്‍ക്കാണു സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടര്‍മാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിച്ചു. ആകെ 35 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വട്ടിയൂര്‍ക്കാവ്- 8, കോന്നി5, അരൂര്‍- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍.

മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ
വട്ടിയൂര്‍കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിന്- എക്സിറ്റ്‌പോള്‍

മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ജയിക്കുമെന്നും മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം.

മഞ്ചേശ്വരം
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

അരൂര്‍
ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് സര്‍വെ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് 43 ശതമാനം വോട്ടും സര്‍വെ പ്രവചിക്കുന്നു. അതേസമയം, ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞ് 11 ശതമാനമായി ചുരുങ്ങുമെന്നും സര്‍വെ പറയുന്നു.

എറണാകുളം
ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. എന്‍ഡിഎ 15 വോട്ട് നേടിയേക്കാമെന്നാണ് സര്‍വെയുടെ പ്രവചനം.

കോന്നി
കോന്നി യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. അടൂര്‍ പ്രകാശ് 23 വര്‍ഷം പ്രതിനിധീകരിച്ച സീറ്റില്‍ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ 39 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച ബിജെപിക്കും കെ. സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സര്‍വെ പറയുന്നത്. 19 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.

വട്ടിയൂര്‍ക്കാവ്
മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ. അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.

മനോരമ എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ
രണ്ടിടത്ത് യുഡിഎഫ്; കോന്നിയില്‍ എല്‍ഡിഎഫ്; രണ്ടിടത്ത് ഫോട്ടോഫിനിഷ്

സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലെക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫും കോന്നിയില്‍ എല്‍ഡിഎഫും രണ്ടിടത്ത് ഫോട്ടോഫിനിഷുമാണ് മനോരമ ന്യൂസ്‌കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

മഞ്ചേശ്വരം യുഡിഎഫിനെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫിനു 36 ശതമാനം വോട്ടാണ് മഞ്ചേശ്വരത്ത് പ്രവചിക്കുന്നത്. എന്‍ഡിഎയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്.

അരൂരില്‍ ഫോട്ടോ ഫിനിഷ്. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫ് 44%, യുഡിഎഫിന് 43% വോട്ടും പ്രതീക്ഷിക്കുന്നു. എറണാകുളം യുഡിഎഫ് തന്നെ നിലനിര്‍ത്തും. 55% വോട്ടാണ് എറണാകുളത്ത് യുഡിഎഫിനു ലഭിക്കുക എന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

കോന്നി എല്‍ഡിഎഫ് നേടുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണ് വോട്ടിങ് നില.

ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍. യുഡിഎഫ് 37% എല്‍ഡിഎഫ് 36%, എന്‍ഡിഎ 26%.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category